ഇന്നലത്തെ വമ്പന്‍ തകര്‍ച്ചയ്ക്കു ശേഷം പ്രധാന സൂചികകളില്‍ ശക്തമായ തിരിച്ചുവരവ്. രാവിലെ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി നിര്‍ണായകമായ 16,800 നിലവാരം ഭേദിച്ചു. ആഗോള വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നതും ആഭ്യന്തര വിപണികളെ ഗുണപരമായി സ്വാധീനിച്ചു. അതേസമയം, നിലവിലെ വിപണിയുടെ സാഹചര്യത്തിലും രാജ്യത്തെ പ്രകൃതി വാതക മേഖലയും വ്യവസായവും കുതിപ്പിന്റെ പാതയിലാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്.
വാതക മേഖലയുടെ ഭാവി ?
പെട്രോള്‍, ഡീസല്‍ വില 100 കടന്നതോടെ രാജ്യത്ത് വലിയ തോതില്‍ സാധാരണക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റിയിരുന്നു. വിവിധ സര്‍ക്കാരുകളുടെ മമലനീകരണ നിയന്ത്രണങ്ങളും ഇത്തരം മാറ്റത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു. ഇന്ധന ചെലവ് ചുരുക്കുന്നതിനൊപ്പം മലനീകരണം കുറയ്ക്കുമെന്നതും ഈ നീക്കത്തിന് പ്രോത്സാഹനമായി. കൂടാതെ, കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുകയും കൂടുതല്‍ യാത്രകള്‍ നടത്തുകയും ചെയ്യുന്നതോടെ സിഎന്‍ജിയുടെ ആവശ്യകത വര്‍ധിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിലയും കൂട്ടി
അടുത്തിടെയാണ് മുംബൈയിലും ഡല്‍ഹിയിലും ഹരിത ഇന്ധനങ്ങളുടെ വില വര്‍ധിപ്പിച്ചത്. മുംബൈയില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വില 2 രൂപയും പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) 1.5 രൂപയും വര്‍ധിപ്പിച്ചു. കഴിഞ്ഞ 3 ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുംബൈയില്‍ വാതകങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം തന്നെ ഡല്‍ഹിയില്‍ വാതക വില വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തരം വില വര്‍ധനവും നഗരങ്ങളില്‍ വാതക വിതരണ ശൃംഖലയുള്ള കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1) ഗുജറാത്ത് ഗ്യാസ്
1980-ല്‍ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച് പൊതു മേഖല വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്. പ്രധാനമായും ഗുജറാത്ത് സംസ്ഥാനത്തെ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലയിലെ പ്രകൃതി വാതക വിതരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് കമ്പനിയിലെ മുഖ്യ ഓഹരി പങ്കാളിത്തം. കമ്പനിയുടെ വിപണി മൂലധനം 43,117 കോടി രൂപയാണ്.
ലക്ഷ്യ വില 790
നിലവില്‍ 633 രൂപ നിലവാരത്തിലാണ് ഗുജറാത്ത് ഗ്യസ് ലിമിറ്റഡിന്റെ (BSE: 539336, NSE: GUJGASLTD) ഓഹരികള്‍ വ്യാപരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 790 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 26 ശതമാനത്തോളം നേട്ടം അടുത്ത 12 മാസത്തിനുള്ളില്‍ കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 786 രൂപയും കുറഞ്ഞ വില 340 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2) ഐജിഎല്‍
രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും പൊതു മേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണിത്. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനി നിര്‍വഹിക്കുന്നത്. പിന്നീട് നോയിഡ, ഗുരുഗ്രാം പോലുളള ഡല്‍ഹിയുടെ സമീപ നഗരങ്ങളിലും വിപണന ശൃംഖല വര്‍ധിപ്പിച്ചു. യാതൊരു കട ബാധ്യതകളും ഇല്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളിലൊന്നാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളിലും 20.37 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച പ്രവര്‍ത്തന ലാഭത്തില്‍ കൈവരിച്ചിട്ടുണ്ട്. എങ്കിലും ഇക്കാലയളവിലുള്ള വിറ്റുവരവിലെ വളര്‍ച്ച 6.04 ശതമാനം മാത്രമാണ്.
ലക്ഷ്യ വില 665
നിലവില്‍ 490.40 രൂപ നിരക്കിലാണ് ഐജിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 665 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ 36 ശതമാനത്തോളം നേട്ടം അടുത്ത 12 മാസത്തിനുള്ളില്‍ കരസ്ഥമാക്കാം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഐജിഎല്‍ ഓഹരികളുടെ ( NSE : IGL, BSE : 532514 ) കൂടിയ വില 602.05 രൂപയും കുറഞ്ഞ വില 451.65 രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെയില്‍ ഐജിഎല്ലിന്റെ ഓഹരികള്‍ 173.69 രൂപയില്‍ നിന്നും 505.50 രൂപയിലേക്കാണ് വര്‍ധിച്ചത്. അതായത്, 191 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.
3) മഹാനഗര്‍ ഗ്യാസ്
ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. നവരത്ന പദവിയുള്ളതും രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയുമായ ഗെയിലും ബ്രിട്ടണിലെ ബിജി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സംരംഭം കൂടിയാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡ്. പ്രധാനമായും മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് വാതകക്കുഴല്‍ വഴിയുള്ള പ്രകൃതി വാതകവും വാണിജ്യ ആവശ്യത്തിനുളള സിഎന്‍ജിയും വ്യവസായിക ആവശ്യത്തിനുള്ള സിഎന്‍ജിയും പിഎന്‍ജിയും കമ്പനി ഉത്പാദിപ്പിക്കുന്നു.
ലക്ഷ്യ വില 1,025
നിലവില്‍ 850 രൂപ നിലവാരത്തിലാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡിന്റെ ( BSE : 539957, NSE : MGL ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,025 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 21 ശതമാനത്തോളം നേട്ടം കരസ്ഥാമാക്കാനാകും. നിലവില്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 48 ശതമാനത്തോളം താഴ്ചയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 1284.40 രൂപയും കുറഞ്ഞ വില നിലവാരം കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 834 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications