ഓഹരി വിപണി നിക്ഷേപകർക്ക് ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനൊപ്പം ലാഭമുണ്ടാക്കാനുള്ള വഴിയാണ് ലാഭവിഹിതം. ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിച്ച് നിക്ഷേപിക്കുന്നത് ഇത്തരത്തിൽ ഇരട്ടനേട്ടം ഉറപ്പാക്കാനാകും. ലാഭവിഹിതം പ്രതീക്ഷിച്ച് ഓഹരികൾ വാങ്ങുന്നവരാണെങ്കിൽ എക്‌സ് ഡിവിഡന്റ് തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങണം. സെപ്റ്റംബർ 19 എക്‌സ് തീയതിയായി നിശ്ചയിച്ച ചില ഓഹരികളെ പരിചയപ്പെടാം.

ബാൻകോ പ്രൊഡക്ട്‌സ്
ഓട്ടോമോട്ടീവ്, വ്യാവസായിക ഉത്പ്പന്നങ്ങൾ എന്നിവയ്ക്കുള്ള എഞ്ചിൻ കൂളിംഗ്, സീലിംഗ് സിസ്റ്റങ്ങളുടെ നിർമാതാക്കളാണ് ബാൻകോ പ്രൊഡക്ടസ്. രണ്ടു രൂപ മുഖവിലയുള്ള ഓഹരി 350 ശതമാനം ലാഭവിഹിതമാണ് നൽകുന്നത്. ഓഹരി ഒന്നിന് ഏഴു രൂപയാണ് ഇടക്കാല ലാഭവിഹിതമായി ലഭിക്കും. നിലവിലെ ഓഹരി വില 788.50 രൂപ. എക്‌സ് തീയതി നവംബർ 19. 11,319 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 1.83 ശതമാനമാണ്.
കെയർ റേറ്റിങ്
ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് കെയർ റേറ്റിങ്. നിർമാണ മേഖല, ഇൻഫ്ര, ഫിനാൻഷ്യൽ അടക്കം വിവിധ കമ്പനികൾക്ക് കെയർ റേറ്റിങ് സേവനങ്ങൾ നൽകുന്നുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരി 80 ശതമാനമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് എട്ടു രൂപയാണ് കെയർ ഓഹരി ഉടമകൾക്ക് ലാഭവിഹിതം ലഭിക്കുക. 1517 രൂപയാണ് ഓഹരി വില. ഡിവിഡന്റ് യീൽഡ് 1.15 ശതമാനമാണ്.
കാപ്പിറ്റൽനമ്പേഴ്‌സ് ഇൻഫോടെക്
കൊൽക്കത്ത ആസ്ഥാനമായുള്ള ഐടി എൻജിനീയറിംഗ് കമ്പനിയാണ് കാപ്പിറ്റൽനമ്പേഴ്‌സ് ഇൻഫോടെക്. ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും സോഫ്‌റ്റ്വെയർ ഡെവലപ്‌മെന്റ് സൊല്യൂഷൻ നൽകുന്ന കമ്പനിയാണിത്. ഒരു രൂപയാണ് കമ്പനി നൽകുന്ന ലാഭനവിഹിതം. 115 രൂപയാണ് ഓഹരി വില.
ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ
ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഥവ ഹുഡ്‌കോ. ബാങ്കിതര ധനകാര്യ സ്ഥാപനമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭവന വായ്പ നൽകുന്നു. 10 രൂപ മുഖവിലയുള്ള കമ്പനികൾക്ക് 10 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ഒരു രൂപ ലാഭവിഹിതമായി ലഭിക്കും. 241 രൂപയാണ് ഓഹരി വില.
പേജ് ഇൻഡസ്ട്രീസ്
വസ്ത്ര വ്യവസായത്തിലെ പ്രമുഖ ഇന്ത്യൻ കമമ്പനിയാണ് പേജ് ഇൻഡസ്ട്രീസ്. ജോക്കി, സ്പീഡോ ബ്രാൻഡുകളുടെ ഇന്ത്യയിലെയും അയൽരാജ്യങ്ങളിലെയും ലൈസൻസി പേജ് ഇൻഡസട്രീസാണ്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 125 രൂപയാണ് കമ്പനി ലാഭവിഹിതം നൽകുന്നത്. 38920 രൂപയാണ് പേജ് ഇൻഡസ്ട്രീസിന്റെ ഇന്നത്തെ വില.
തപാരിയ ടൂള്‌സ്
ഹാൻഡ് ടൂൾ നിർമാണ രംഗത്തെ മുൻനിര കമ്പനിയാണ് തപാരിയ ടൂള്‌സ്. 32.50 രൂപയാണ് കഓഹരിയുടെ ലാഭവിഹിതം. 14.03 രൂപയാണ് ഓഹരി വില.
ലാഭവിഹിതം ലഭിക്കുമോ?
എക്സ് തീയതി അല്ലെങ്കിൽ റെക്കോർഡ് തീയതിയാണ് ഓഹരി ഉടമയ്ക്ക് ലാഭവിഹിതം ലഭിക്കാൻ യോഗ്യതയുണ്ടോ എന്ന് കണക്കാക്കുന്നത്. നിലവിലെ T+1 സെറ്റിൽമെന്റ് പ്രകാരം റെക്കോർഡ് തീയതിയിൽ ഓഹരി വാങ്ങിയാലും ഡിവിഡിന്റ് ലഭിക്കില്ല. അതേസമയം, ഈ ദിവസം ഓഹരി വിൽക്കുന്നവർ ലാഭവിഹിതത്തിന് അർഹരായിരിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications