എന്താണ് സീനിയർ സിറ്റിസൺ കാർഡ്? നേട്ടങ്ങൾ എന്തെല്ലാം? വിശദമായി അറിയാം
അറുപതിനും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകുന്ന നിരവധി ക്ഷേമ പദ്ധതികളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അസംഘിടത മേഖലകളിൽ പണിയെടുത്തുകൊണ്ടിരുന്നവർക്കും. ഇത്തരത്തിൽ ക്ഷേമ പദ്ധതികളുടെ ഗുണബോക്താക്കളാകുന്നവർക്കുവേണ്ടി സംസ്ഥാന സർക്കാർ ഒറു തിരിച്ചറിയൽ രേഖ നൽകുന്നു. കാർഡ് രൂപത്തിലുള്ള ഇവ തിരിച്ചറിയൽ രേഖയെന്നതുപോലെ തന്നെ വിവധ പദ്ധതികൾക്കുള്ള യോഗ്യതകൂടി അടയാളപ്പെടുത്തുന്നതാണ് ഇത്തരം കാർഡുകൾ. പാൻകാർഡ്, ആധാർ, വോട്ടർ ഐഡി എന്നിവയ്ക്ക് പകരമായി ഇത്തരം രേഖകൾ ഉപയോഗിക്കാൻ സാധിക്കും. പ്രായം, ജനനസ്ഥലം, മേൽവിലാസം എന്നിവ അടയാളപ്പെടുത്തുന്നതിനും തെളിയിക്കുന്നതിനും ഇവ ഉപയോഗിക്കാൻ സാധിക്കാം.
എന്താണ് സീനിയർ സിറ്റിസൺ കാർഡ്?
സർക്കാർ ക്ഷേമ പദ്ധതികളിൽ രജിസ്റ്റർ ചെയ്യുന്നതിന് മുതിർന്ന പൗരന്മാരെ സഹായിക്കുന്ന രേഖയാണ് സീനിയർ സിറ്റിസൺ കാർഡ്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാറോ മറ്റ് സർക്കാർ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖകളോ സമർപ്പിക്കുന്നതിന് പകരമായി ഇത് ഉപയോഗിക്കാം. അപേക്ഷാ ഫോമിന് 10 രൂപ അടച്ച് തിരിച്ചറിയൽ, താമസസ്ഥലം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് സംസ്ഥാന സർക്കാർ വെബ്‌സൈറ്റിലോ സംസ്ഥാന “സേവാ കേന്ദ്രങ്ങളിലോ” കാർഡിനായി അപേക്ഷിക്കാം.

നേട്ടങ്ങൾ എന്തെല്ലാം?
ഉയർന്ന പലിശ നിരക്ക്: ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക് ലഭിക്കും. ബാങ്കുകൾ മുതിർന്നവർക്ക് 0.50 ശതമാനം അധിക പലിശനിരക്കും സൂപ്പർ സീനിയർ സിറ്റിസൺസ് (80 വയസും അതിനുമുകളിലും) 1.00 ശതമാനം വരെ അധികവും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസിലെ സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം (എസ്സിഎസ്എസ്) മുതിർന്നവർക്ക് 8.2 ശതമാനം പലിശ നിരക്ക് ഉറപ്പ് നൽകുന്നു.
നികുതി ഇളവ്: പഴയ നികുതി വ്യവസ്ഥയിൽ സാധാരണ നികുതിദായകരേക്കാൾ കൂടുതൽ നികുതി ഇളവുകൾ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3 ലക്ഷം രൂപയും സൂപ്പർ സീനിയർമാർക്ക് 5 ലക്ഷം രൂപയുമാണ് അടിസ്ഥാന ആദായ നികുതി ഇളവ് പരിധി. 60 വയസ്സിന് താഴെയുള്ളവർക്ക് ഇത് 2.5 ലക്ഷം രൂപയാണ്. എന്നിരുന്നാലും, പുതിയ നികുതി വ്യവസ്ഥയിൽ, ഇളവ് പരിധി എല്ലാ വ്യക്തികൾക്കും തുല്യമാണ്- 60 വയസ്സിന് താഴെയുള്ളവർ, മുതിർന്നവർ, സൂപ്പർ സീനിയർമാർ.
യാത്രചെലവുകളിൽ ഇളവ്: കോവിഡിന് ശേഷം ഇന്ത്യൻ റെയിൽവേ മുതിർന്നവർക്കുള്ള ടിക്കറ്റ് കിഴിവ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും, കുറച്ച് സംസ്ഥാന സർക്കാരുകൾ ബസ് യാത്രയ്ക്ക് കിഴിവ് നൽകുന്നു. അതുപോലെ, പല എയർ ട്രാവൽ കമ്പനികളും ടിക്കറ്റുകൾക്ക് കിഴിവ് നൽകുന്നു.
ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ: മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രികൾ ചെലവുകളിൽ ഇളവുകൾ നൽകുന്നു, മുതിർന്ന പൗരന്മാരുടെ കാർഡ് കാണിച്ച് ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാം.
മറ്റ് നേട്ടങ്ങൾ: നിരാലംബരായ വയോജനങ്ങൾക്കോ സാമ്പത്തികശേഷിയില്ലാത്തവർക്കോ കാർഡ് ഹാജരാക്കി വൃദ്ധസദന സേവനങ്ങൾ പ്രയോജനപ്പെടുത്താം. നിയമപരമായ കാര്യങ്ങളിൽ അവരുടെ കേസുകളുടെ നേരത്തെയുള്ള വാദം കേൾക്കാനും അവർക്ക് അഭ്യർത്ഥിക്കാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇന്ത്യയിലുടനീളം കാർഡിന് സാധുതയുണ്ട്.


Click it and Unblock the Notifications


