നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഹിൻഡാൽകോ ഇൻഡസ്ട്രീസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹിൻഡാൽകോ ഇൻഡസ്ട്രീസിന്‍റെ അനുബന്ധ സ്ഥാപനമാണ് നോവെലിസ്. പ്രവർത്തന ലാഭത്തിൽ നോവെലിസ് 28 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതോടെ ഹിൻഡാൽകോ ഇൻഡസ്ട്രീസിന്‍റെ ഓഹരി വിലയിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. പല പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയുടെ ടാർഗെറ്റ് വില ഉയർത്തുകയും ചെയ്തു.
ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, ഹിൻഡാൽകോ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 810 രൂപയാണ് ടാർഗെറ്റ് വില. ബിവറേജ് ക്യാനുകളുടെ ഡിമാൻഡ് ഉയരുന്നതിനനുസരിച്ച് കമ്പനിയുടെ വരുമാന വീക്ഷണം മെച്ചപ്പെടുകയാണെന്ന് ബ്രോക്കിംഗ് സ്ഥാപനം പറഞ്ഞു. നോവെലിസ് മാർജിനുകൾ ഏഴിലൊന്ന് കൂടുതലാണ്, അലുമിനിയം വിലയിലെ വർദ്ധനവ് ഇന്ത്യയുടെ മാർജിനുകൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ജെഫറീസ് പറഞ്ഞു.

ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ 770 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഹിൻഡാൽകോ ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. വില പരിഷ്‌കരണങ്ങൾ, റീസൈക്ലിംഗ് ഉള്ളടക്കത്തിലെ വർദ്ധനവ്, പ്രവർത്തനക്ഷമത എന്നിവ പോലുള്ള മാർജിൻ മെച്ചപ്പെടുത്തലിനായി നോവെലിസ് കൂടുതൽ ലിവറുകൾ കാണുന്നുവെന്ന് ബ്രോക്കറേജ് പറഞ്ഞു.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ നുവാമ ടാർഗെറ്റ് വില 508 രൂപയിൽ നിന്ന് 651 രൂപയായി ഉയർത്തി.
ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ 614.55 രൂപ എന്നതാണ് ഹിൻഡാൽകോ ഇൻഡസ്ട്രീസിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.72 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 6.54 ശതമാനമാണ് ഒരു മാസം കൊണ്ട് ഓഹരി നേടിയ വളർച്ച. കഴിഞ്ഞ ആറ് മാസത്തിനിടെ 28 ശതമാനം ലാഭമുണ്ടാക്കാനും , ഹിൻഡാൽകോ ഓഹരിക്ക് സാധിച്ചു. 39 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
661.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 397.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില..
ഹിൻഡാൽകോ ഇൻഡസ്ട്രീസ്
അലൂമിനിയം, ചെമ്പ് ഉൽപാദിപ്പിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയാണ് ആദിത്യ ബിർള ഗ്രൂപ്പിന് കീഴിൽ വരുന്ന ഹിൻഡാൽകോ ഇൻഡസ്ട്രീസ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.

ഓഹരി വിപണി ഇന്ന്
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ അസ്ഥിരത പ്രകടമാക്കി. ഫിനാൻഷ്യൽ സർവീസസ്, ഐടി ഓഹരികൾ സൂചികകളെ വലച്ചു. എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ വിപണിക്ക് താങ്ങായി. സെൻസെക്‌സ് 123.82 പോയിൻ്റ് ഉയർന്ന് 74,019.36 ലും നിഫ്റ്റി 56.35 പോയിൻ്റ് ഉയർന്ന് 22,499.05 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ത്യ വിക്സ് 2 ശതമാനം ഉയർന്ന് 17 ആയി. തുടർച്ചയായയി ഒമ്പതാം ദിവസമാണ് സൂചിക ഉയരുന്നത്. ബിഎസ്ഇ മിഡ്ക്യാപ് നേരിയ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ബിഎസ്ഇ സ്മോൾക്യാപ് 0.4 ശതമാനം താഴ്ന്നു.
നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ഐടിസി, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ് എന്നീ ഓഹരികൾ ഇടിവിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
