ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്ന് അദാനി ഓഹരികൾ, നിക്ഷേപകർക്ക് നഷ്ടം 53,000 കോടി രൂപ

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ വ്യാപാരം ദിവസം ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ നിക്ഷേപകർ വിറ്റഴിച്ചു. 7 ശതമാനം വരെ ഇടിവാണ് അദാനി ഓഹരികൾ നേരിട്ടത്. അതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാൽ 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആദ്യ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുണ്ടായ ഇടിവിനോളം എത്തിയില്ല എന്നത് ആശ്വാസമാണ്.

7 ശതമാനം ഇടിഞ്ഞ് അദാനി ഓഹരികൾ

അദാനി ഗ്രീൻ എനർജി ഓഹരികൾ ഏറ്റവും കൂടുതൽ ബാധിച്ചത് 7% നഷ്ടം നേരിട്ട ബിഎസ്ഇയിൽ 1,656 രൂപയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഏകദേശം 5%, അദാനി പവർ 4%, അദാനി വിൽമർ , അദാനി എനർജി സൊല്യൂഷൻസ് , അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3% ഇടിവ് രേഖപ്പെടുത്തി.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്ന് അദാനി ഓഹരികൾ, നിക്ഷേപകർക്ക് നഷ്ടം 53,000 കോടി രൂപ

വരും ദിവസങ്ങളും നിർണ്ണായകം

വരും ദിവസങ്ങളിൽ ഹിൻഡൻബർഗിൻ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളും അദാനി നിക്ഷേപകർ നിരീക്ഷിക്കും. വിഷയത്തിൽ ഏകദേശം 24 കാര്യങ്ങളാണ് സെബി പരിശോധിക്കുന്നത്. അതിൽ ചില കാര്യങ്ങളിലെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഹ്രസ്വകാലത്തേക്ക് അദാനി ഓഹരികളിലും വിപണിയിലും റിപ്പോർട്ട് ചില സ്വാധീനം ചെലുത്താമെങ്കിലും അവ പിന്നീട് മുകളിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിലെ കുത്തനെ ഇടിവ് ഒരു വാങ്ങൽ അവസരമായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സജീവമായി ഐപിഒ, വിപണിയിലെത്തുക കോടികൾ, തുടക്കത്തിലേ നേട്ടം കൊയ്യാം, നോക്കുന്നോ...

പുതിയ ആരോപണം എന്ത്..?

സെബി ചെയർ പേഴ്സൺ മാധബി പുരി ബുച്ചിനും, അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച രണ്ട് അവ്യക്തമായ ഓഫ്ഷോർ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ നഥാൻ ആൻഡേഴ്‌സണിന്റെ ആരോപണം. ഈ അവിശുദ്ധ ബന്ധം അദാനിക്കെതിരേയുള്ള അന്വേഷണത്തെ ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അദാനി ഗ്രൂപ്പും മാധബ് പുരി ബുച്ചും.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്ന് അദാനി ഓഹരികൾ, നിക്ഷേപകർക്ക് നഷ്ടം 53,000 കോടി രൂപ

ഹിൻഡൻബർഗ് റിപ്പോർട്ടിൽ തളർന്ന് വിപണി

നിഫ്റ്റി 0.4 ശതമാനം ഇടിഞ്ഞ് 24,285ലും സെൻസെക്‌സ് 0.4 ശതമാനം ഇടിഞ്ഞ് 79,437ലും ആണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 1,180 ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 1,556 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 206 ഓഹരികൾ മാറ്റമില്ലത് തുടർന്നു.

മിഡ്‌ക്യാപ് സൂചിക 0.2 ശതമാനവും സ്മോൾക്യാപ് സൂചിക 0.1 ശതമാനവും ഇടിഞ്ഞു. സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക മാത്രമാണ് 0.4 ശതമാനം ഉയർന്നത്. ബാക്കിയുള്ള 12 സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ കുത്തനെ ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് ഇടിവിലാണ്. വെള്ളിയാഴ്ച യു എസ് വിപണികൾ നേട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X