അഞ്ച് പുതിയ ഇനീഷ്യൽ പബ്ലിക് ഓഫറുകൾ (ഐപിഒ) ആണ് ഈ വാരം വിപണിയിൽ നടക്കുന്നത്. മെയിൻബോർഡ് വിഭാഗത്തിൽ സരസ്വതി സാരി ഡിപ്പോ ഐപിഒ ലേലത്തിനായി തുറക്കും. എസ്എംഇ വിഭാഗത്തിൽ, ഈ ആഴ്‌ച സബ്‌സ്‌ക്രിപ്‌ഷനായി നാല് ഇഷ്യൂകളാണുള്ളത്. നമുക്ക് വിശദമായി നോക്കാം.
1. സരസ്വതി സാരി ഡിപ്പോ
സരസ്വതി സാരി ഡിപ്പോ ഐപിഒ ആഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 152 രൂപ മുതല്‍ 160 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 90 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 90 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം
യുണിസ്റ്റോൺ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫറിൻ്റെ രജിസ്ട്രാറായി പ്രവർത്തിക്കുന്നു.

2. സൺലൈറ്റ് റീസൈക്ലിംഗ് ഇൻഡസ്ട്രീസ്
സൺലൈറ്റ് റീസൈക്ലിംഗ് ഇൻഡസ്ട്രീസ് ഐപിഒ 2024 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 14 വരെ നടക്കും. ഐപിഒ 30.24 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ്. ഓഹരി വില 100 രൂപ മുതൽ 105 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹെം സെക്യൂരിറ്റീസ് ലിമിറ്റഡ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു. അതേസമയം കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡിനെ രജിസ്ട്രാറായി നിയമിച്ചു.
3. പോസിട്രോൺ എനർജി
ആഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 14 വരെയാണ് ഐപിഒ. 51.21 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് പോസിട്രോൺ എനർജി ഐപിഒ. ഇഷ്യൂവിൽ 20.48 ലക്ഷം ഓഹരികൾ ഉൾപ്പെടുന്നു. 238 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിലാണ് ഓഹരി വില.
ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറായി പ്രവർത്തിക്കുന്നു. സ്‌പ്രെഡ് എക്‌സ് സെക്യൂരിറ്റീസ് ആണ് പോസിട്രോൺ എനർജി ഐപിഒയുടെ മാർക്കറ്റ് മേക്കർ.

4. സോൾവ് പ്ലാസ്റ്റിക് പ്രൊഡക്ട്സ്
ഓഗസ്റ്റ് 13 മുതൽ 2024 ഓഗസ്റ്റ് 16-യാണ് ഐപിഒ. 91 രൂപയാണ് ഓഹരി വില. ഫിൻഷോർ മാനേജ്‌മെൻ്റ് സർവീസസ് ലിമിറ്റഡ് സോൾവ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു, ഇൻ്റഗ്രേറ്റഡ് രജിസ്‌ട്രി മാനേജ്‌മെൻ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാറായി പ്രവർത്തിക്കുന്നത്.
5. ബ്രോച്ച് ലൈഫ്കെയർ ഹോസ്പിറ്റൽ
ബ്രോച്ച് ലൈഫ് കെയർ ഹോസ്പിറ്റൽ ഐപിഒ ആഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 16 വരെ നടക്കും. 25 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഫെഡെക്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫറിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു, കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാർ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications