അദാനി ഓഹരികളെ നിലംപൊത്തിച്ച യു.എസ് ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനം ഹിൻഡൻബ് റിസർച്ച് ഇനിയില്ല. ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു ഹിൻഡൻബ് റിസർച്ച് സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ ഇന്നലെ പ്രഖ്യാപിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ആഭ്യന്തര സൂചികയെ പോലും വിറപ്പിച്ച ഹിൻഡൻബ് റിസർച്ചും നഥാൻ ആൻഡേഴ്സണും ആരാണ്?
ആരാണ് നഥാൻ ആൻഡേഴ്സൺ ?
ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകനാണ് നഥാൻ ആൻഡേഴ്സൺ. ഇദ്ദേഹം കണെക്റ്റിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടിയിരിക്കുന്നു. ഡാറ്റാ കമ്പനിയായ ഫാക്ട്സെറ്റ് റിസർച്ച് സിസ്റ്റംസ് ഇൻകോർപ്പറേറ്റിൽ നിക്ഷേപ മാനേജ്‌മെന്റ് ബിസിനസ്സുമായി ചേർന്ന് ധനകാര്യ മേഖലയിൽ തന്റെ കരിയർ ആരംഭിച്ചു. എന്നാൽ ഈ ജീവനക്കാരനാണ് പിന്നീട് ഇന്ത്യൻ വിപണിയെ തന്നെ മുൾമുനയിൽ നിർത്തിയത്. 2017 ലാണ് ഹിൻഡൻബർഗ് എന്ന കമ്പനി ആൻഡേഴ്സൺ ആരംഭിച്ചത്.
നിക്ഷേപ സാധ്യതകളും ഓഹരി വിപണിയുമാണ് പ്രധാന വിഷയമെങ്കിലും തട്ടിപ്പുകൾ കണ്ടെത്തുന്നതും റിസേർച്ചുകൾ നടത്തുന്നതിനും നഥാന് താൽപര്യമുണ്ടായിരുന്നു. അതോടെയാണ് റിസേർച്ച് മേഖലയിലേക്ക് കൂടി ഹിൻഡൻബർഗ് എത്തിയത്.

നഥാൻ ആൻഡേഴ്സൻ്റെ മൊത്തം മൂല്യം..
ചാനലിയം വെബ്‌സൈറ്റ് അനുസരിച്ച്, നഥാൻ ആൻഡേഴ്സണിന്റെ ശരിയായ ആസ്തി വെളിപ്പെടുത്തിയിട്ടില്ല; ഇത് ഏകദേശം 5 മില്യൺ ഡോളർ ആയിരിക്കുമെന്ന് കണക്കാക്കുന്നത്. കമ്പനിയുടെ ഷോർട്ട് സെല്ലിംഗ് തന്ത്രങ്ങളാണ് അദ്ദേഹത്തിൻ്റെ വിജയത്തിന് കാരണം. അതായത് അവരുടെ റിപ്പോർട്ടുകൾ പുറത്തു വിട്ട കമ്പനികളുടെ ഓഹരി വിലയിലെ ഇടിവിൽ നിന്നാണ് നഥാൻ ലാഭം നേടുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് 2025 ജനുവരി 16-ന്, ആൻഡേഴ്സൺ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.
ഹിൻഡൻബർഗ് റിസർച്ചിന്റെ വളർച്ച
കോർപ്പറേറ്റുകൾ നടത്തുന്ന തട്ടിപ്പുകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ഹിൻഡൻബർഗ് റിസർച്ച് പുറത്തു വിടാൻ തുടങ്ങിയതോടെ കമ്പനി ശ്രദ്ധ നേടാൻ തുടങ്ങി. 1937-ലെ ഹിൻഡൻബർഗ് ദുരന്തത്തിന്റെ പ്രതീകമായാണ് കമ്പനിക്ക് ഹിൻഡൻബർഗ് എന്ന് പേര് നൽകിയത്. 2020-ൽ നിക്കോള കോർപ്പറേഷനെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഏറ്റവും ഉയർന്ന കേസുകളിലൊന്ന്. ഇത്തരത്തിൽ നിരവധി കേസുകൾ കണ്ടെത്തി.
2024 ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോർട്ട് പുറത്ത് വന്നത്. അദാനി ഗ്രൂപ്പിനുള്ളിൽ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടക്കുന്നുവെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ ആരോപിച്ചത്. ഈ ആരോപണങ്ങൾ അദാനി കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഇടിയാൻ കാരണമായി. എന്നാൽ ഇന്ന് ഹിൻഡൻബർഗ് പിരിച്ചു വിടുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ അദാനി ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്ന് ഓഹരികൾ 3.14% വർദ്ധിച്ച് 2,463.05 രൂപയിലേക്ക് എത്തി.
നഥാൻ ആൻഡേഴ്സൻ്റെ കുടുംബം
നഥാൻ ആൻഡേഴ്സൻ്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ല. അതെല്ലാം ഏറെ സ്വകാര്യമാക്കിയാണ് അദ്ദേഹം സൂക്ഷിക്കുന്നത്. ഈ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നഥാൻ തൻ്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. അദ്ദേഹം തൻ്റെ കുറിപ്പിൽ സൂചിപ്പിച്ചതു പോലെ ഇനി കുടുംബവുമൊത്ത് സമാധാനപരമായ ജീവിതമാണ് നഥാൻ ആഗ്രഹിക്കുന്നത്.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!



Click it and Unblock the Notifications