വിപണിയില്‍ വീണ്ടും 'ബോംബ്' ഇടാനുള്ള ഒരുക്കത്തിലാണ് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. 'ഷോര്‍ട്ട് സെല്ലര്‍' കമ്പനി എന്തെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ?
മാര്‍ക്കറ്റും കമ്പനികളും ഇടിയുമെന്ന് പ്രതീക്ഷിച്ച് പ്രസ്തുത കമ്പനികളുടെ ഓഹരികള്‍ കൈവശമില്ലാതെ വിറ്റതിന് ശേഷം വില കുറയുമ്പോള്‍ തിരിച്ചുവാങ്ങി ലാഭമുണ്ടാക്കുന്നതാണ് ഷോര്‍ട്ട് സെല്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രവര്‍ത്തനരീതി.

സമീപകാലത്ത് അദാനി ഓഹരികളില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുത്തിവെച്ച വിനാശം ഇന്ത്യന്‍ വിപണി കണ്ടതാണ്. ഇപ്പോള്‍ വീണ്ടും മറ്റൊരു കമ്പനിയുടെ 'കള്ളക്കള്ളി' വെളിച്ചത്തു കൊണ്ടുവരുമെന്ന മുന്നറിയിപ്പാണ് ഹിന്‍ഡന്‍ബര്‍ഗ് നല്‍കുന്നത്. സമൂഹമാധ്യമായ ട്വിറ്ററില്‍ ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചു.
ഇതേസമയം, ഏത് കമ്പനിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതെന്നോ റിപ്പോര്‍ട്ട് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നോ ഹിന്‍ഡന്‍ബര്‍ഗിന്റെ ട്വീറ്റ് വ്യക്തമാക്കുന്നില്ല. നാളിതുവരെ ഹിന്‍ഡന്‍ബര്‍ഗ് 'ഓപ്പറേഷനില്‍' ഒരുപിടി വമ്പന്മാര് വീണിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്ന് ചുവടെ കാണാം.
| Company | Performance 1 Day | Performance 3 Months |
| SCWorx | -3.3 | -89.5 |
| Genius Brands | -13.4 | -84.5 |
| Ideanomics | -40.2 | -64.4 |
| Mullen Automotive | -2.6 | -63.6 |
| Pharma Cielo | -33.0 | -57.2 |
| J2 Global | -9.1 | 1.2 |
| Draftkings | -4.2 | 19.4 |
| Establishment Labs | -9.3 | 24.0 |
| New Pacific Metals | 19.2 | 29.8 |
| Grow Generation | -4.9 | 61.5 |
| Sorrento Therapeutics | 5.2 | 126.6 |
2017 -ലാണ് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി സ്ഥാപിതമായത്. വീക്കിപീഡിയ പ്രകാരം 2021 -ല്‍ കമ്പനിയില്‍ അഞ്ച് ജീവനക്കാര്‍ മാത്രമാണുള്ളത്.
അദാനി വിഷയത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് വന്‍തോതില്‍ ലാഭം കൊയ്തെന്നാണ് സൂചന. അദാനി ഗ്രൂപ്പിന് എതിരായ റിപ്പോര്‍ട്ട് പുറത്തുവിടും മുന്‍പുതന്നെ വിദേശ എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടക്കുന്ന അദാനി ബോണ്ടുകള്‍ ഹിന്‍ഡന്‍ബര്‍ഗ് ഷോര്‍ട്ട് സെല്‍ ചെയ്തിരുന്നു. അതായത്, കയ്യില്‍ ഇല്ലാത്ത ഓഹരികള്‍ ആദ്യംതന്നെ വില്‍ക്കുന്ന രീതി.
അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവരേണ്ട താമസം അദാനി ഓഹരികളില്‍ വന്‍ത്തകര്‍ച്ച ദൃശ്യമായി. ഈ അവസരത്തില്‍ കുറഞ്ഞ വിലയ്ക്ക് ഷോര്‍ട്ട് പൊസിഷന്‍ കവര്‍ ചെയ്ത് കമ്പനി ഭീമമായ ലാഭമുണ്ടാക്കി. അദാനി ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത കാര്യം കഴിഞ്ഞ റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
