സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കുന്നതിന് നമ്മളിൽ പലരും നമ്മുടെ ഒരു മനുഷ്യായുസ് തന്നെയാണ് പകരം നൽകുന്നത്. വരുമാനത്തിന്റെ വലിയൊരു പങ്ക് തിരിച്ചടവായി പോകുന്നതിനൊപ്പം ഭീമമായ പലിശ നിരക്കുമായിരിക്കും പിന്നീട് സാമ്പത്തിക ആസൂത്രണത്തെയും സമ്പാദ്യ ശേഖരണത്തെയും നയിക്കുന്നത്. എന്നാൽ ഭവന വായ്പ തിരിച്ചടവ് നേരത്തെ പൂർത്തിയാക്കുന്നത് വലിയ നേട്ടമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. വലിയൊരു തുക ലാഭിക്കമെന്നത് മാത്രമല്ല മറ്റ് സാമ്പത്തിക ക്രയവിക്രയങ്ങൾക്കും അവസരം ലഭിക്കുന്നുവെന്നതും നേരത്തെ വായ്പ ക്ലോസ് ചെയ്യുന്നതിന്റെ നേട്ടമാണ്. ഭവന വായ്പ തിരിച്ചടവ് എങ്ങനെ നേരത്തെയാക്കമെന്നും അതിനായി എന്തൊക്കെ ചെയ്യണമെന്നും വ്യക്തമാക്കുകയാണ് ഈ ലേഖനത്തിൽ.
25 വർഷത്തേക്ക് 9 ശതമാനം പലിശ നിരക്കിൽ 75 ലക്ഷം രൂപയാണ് നിങ്ങളുടെ ഭവന വായ്പയെന്ന് വിചാരിക്കുക. നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് അഥവ ഇഎംഐ 62,940 രൂപ വീതമായിരിക്കും. ഇത്തരത്തിൽ വായ്പ കാലയളവായ 25 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾ അടയ്ക്കുന്നത് വായ്പ തുകയായ 75 ലക്ഷത്തിന് പുറമെ 1.14 കോടി രൂപ പലിശയുമാണ്. പലിശയിനത്തിൽ മാത്രം വായ്പ തുകയുടെ ഇരട്ടിയോളം അടയ്ക്കേണ്ടി വരുന്നുവെന്നതാണ് ഇവിടുത്തെ വസ്തുത.

വായ്പ തിരിച്ചടവിന്റെ ആദ്യ കാലഘട്ടത്തിൽ തുകയുടെ വലിയൊരു പങ്കും പോകുന്നത് പലിശയിനത്തിലായിരിക്കും. ചെറിയൊരു ഭാഗം മാത്രമായിരിക്കും വായ്പ തുകയിൽ പ്രതിഫലിക്കുക. സാവധാനം മാത്രമായിരിക്കും ഇതിൽ മാറ്റമുണ്ടാവുക. കാരണം, പ്രതിമാസ തിരിച്ചടവ് ഒരേ തുകയായി തുടരുമ്പോൾ പലിശ ഉയർന്ന് തന്നെ നിൽക്കും. അത്തരമൊരു സാഹചര്യത്തിൽ വായ്പ തിരിച്ചടയ്ക്കാനുള്ള ചില വഴികൾ നോക്കാം.
അധിക വരുമാനം ഉപയോഗിക്കുക: ബോണസ്, ഇൻസെന്റീവ് പോലെ അധികമായി വരുന്ന വരുമാനവും ഭവാന വായ്പ തിരിച്ചടവിലേക്ക് വഴിതിരിക്കുക. നേരത്തെ പറഞ്ഞ വായ്പ തുകയും പലിശ നിരക്കും വായ്പ കാലയളവും തന്നെ ഉദ്ദാഹണമായി എടുത്താൽ, ഒരു വർഷം 12 ഇഎംഐകൾക്ക് പകരം അത് 13 ആകുമ്പോൾ തന്നെ 32 ലക്ഷം രൂപയോളം ലാഭിക്കുകയും വായ്പ കാലയളവ് 19 മുതൽ 20 വർഷത്തിലേക്ക് ചുരുക്കാനും സാധിക്കും.
വർഷന്തോറും തിരിച്ചടവ് വർധിപ്പിക്കുക: വായ്പ തിരിച്ചടവ് പ്രതിവർഷം ഉയർത്തുന്നതും മറ്റൊരു രീതിയാണ്. നിങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന വർധനവ് വായ്പ തിരിച്ചടവിലേക്കും പ്രതിഫലിപ്പിക്കുക. ഏകദേശം 5 മുതൽ 10 ശതമാനം വരെ ഇത്തരത്തിൽ എല്ലാ വർഷവും തിരിച്ചടവ് തുകയിൽ വർധനവ് വരുത്തുന്നത് വായ്പ കാലയളവ് കുറയ്ക്കുന്നതിന് സഹായിക്കും. നേരത്തെ പറഞ്ഞ സാഹചര്യത്തിൽ ഇത്തരത്തിൽ അഞ്ച് ശതമാനം വർധന് വരുത്തുന്നത് വായ്പ കാലയളവ് 13 വർഷമായി കുറയ്ക്കുകയും 52 ലക്ഷത്തോളം രൂപ പലിശ ഇനത്തിൽ കുറയുകയും ചെയ്യുന്നു.
എമർജൻസി ഫണ്ട് ഉപയോഗപ്പെടുത്താതെയിരിക്കുക: എമർജൻസി ഫണ്ട് പോലെയുള്ളവ നിങ്ങളുടെയും കുടുംബത്തിന്റെയും അടിയന്തര ആവശ്യങ്ങൾക്കുള്ളതാണ്. അത് വകമാറ്റി ചെലവാക്കുന്നത് ഏതെങ്കിലുമൊരു അത്യവശ്യ ഘട്ടത്തിൽ മൊത്തം സാമ്പത്തിക ആസൂത്രണത്തെയും പ്രതികൂലമായി ബാധിക്കും. അതോടൊപ്പം തന്നെ മറ്റ് ആവശ്യങ്ങൾക്കുള്ള നിക്ഷേപങ്ങളും വായ്പ തിരിച്ചടവുമായി ബന്ധപ്പെടുത്താതെയിരിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications