ഭവന വായ്പ ഇനിയൊരു തലവേദനയാകില്ല; ലാഭിക്കാം ലക്ഷങ്ങൾ...

പലരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് പലപ്പോഴും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ഭവന വായ്പകളെ ആശ്രയിക്കേണ്ടി വരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരാളുടെയും ജീവിത സ്വപ്നങ്ങളിൽ ഒന്നാകും സ്വന്തമായൊരു ഭവനം. എന്നാൽ പലരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് പലപ്പോഴും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ഭവന വായ്പകളെ ആശ്രയിക്കേണ്ടി വരും. അത് ജീവിതകാലം മുഴുവൻ ഒരു ബാധ്യതയായി തുടരുകയും ചെയ്യും. തന്റെ ജീവിതവും സമ്പാദ്യവുമെല്ലാം നൽകി അത്തരം ഒരു സ്വപ്നം യാഥാർത്ഥ്യമാക്കിയിട്ട് വിഷമിക്കുന്നവരാണോ നിങ്ങൾ? ഇത്തരമൊരും പ്രശ്നം മുന്നിൽ കണ്ട് റിസ്ക് എടുക്കാൻ പകച്ച് നിൽക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇതാ പണം ലാഭിക്കാൻ നിങ്ങൾക്ക് ചില വഴികൾ.

 
ഭവന വായ്പ ഇനിയൊരു തലവേദനയാകില്ല; ലാഭിക്കാം ലക്ഷങ്ങൾ...

സാധാരണ ഗതിയിൽ പലരും 10 മുതൽ 30 വർഷം വരെ കാലാവധിയിൽ വായ്പയെടുക്കുമ്പോൾ നമ്മൾ തിരിച്ചടയ്ക്കുന്നത് വായ്പ തുകയുടെ അത്രതന്നെ പലിശയാണ്. ഉദാഹരണത്തിന് 8.5 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് എടുക്കുന്ന 40 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 31 ലക്ഷം രൂപ പലിശയായി മാത്രം നല്‍കേണ്ടി വരും.

 

പ്രധാനമായും മൂന്ന് വഴികളാണ് പലിശ കുറയ്ക്കാൻ സഹായിക്കുന്നത്. ഒന്ന് ഇനി വായ്പ എടുക്കാൻ പോകുന്നവർ പലിശ കുറഞ്ഞയിടം തിരഞ്ഞെടുക്കുക എന്നതാണ്. വായ്പ എടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യങ്ങളെക്കുറിച്ച് നന്നായി പഠിക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്യാം. ഇതിന് ശേഷം മാത്രം അന്തിമ തീരുമാനത്തിലെത്തുക.

രണ്ടാമതായി നിലവിൽ വായ്പ എടുത്തിരിക്കുന്നവരാണെങ്കിൽ അവർക്ക് കുറഞ്ഞ പലിശയ്ക്ക് മറ്റേതെങ്കിലും ബാങ്കിലേക്കോ ധനകാര്യ സ്ഥാപനത്തിലേക്കോ വായ്പ മാറ്റാൻ സാധിക്കും. നിലവിൽ 6.5 ശതമാനം വരെ പലിശയിൽ വായ്പ നൽകുന്ന സ്ഥാപനങ്ങളുണ്ട്. അവർ ഇത്തരം ട്രാൻസ്ഫറുകളും നടത്തി കൊടുക്കാറുണ്ട്. ഇതുവഴി വലിയൊരു തുക തന്നെ പലിശ നിരക്കിൽ ലാഭിക്കാൻ സാധിക്കും.

മൂന്നാമതായി നിശ്ചിത കാലാവധിക്ക് മുമ്പ് തന്നെ വായ്പ അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ് പലിശ ഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വഴി. ഉദാഹരണത്തിന് 40 ലക്ഷം രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പ്രതിമാസം ഏകദേശം 39000 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടി വരിക. ഇതില്‍ 31 ലക്ഷം രൂപ പലിശയിനത്തില്‍ മാത്രം വരുന്നു. എന്നാല്‍ 25000 രൂപ (വര്‍ഷത്തില്‍ 3 ലക്ഷം രൂപ) കൂടുതലായി അടയ്ക്കാനായാല്‍ ഏഴ് വര്‍ഷം കൊണ്ട് വായ്പ അടച്ചു തീര്‍ക്കാനാവും. അപ്പോള്‍ ആകെ നല്‍കേണ്ടി വരുന്ന പലിശ 14 ലക്ഷം രൂപ മാത്രവും. ഏകദേശം 17 ലക്ഷം രൂപ ലാഭിക്കാം.

Read more about: loan
English summary

Home loan tips you want to know about saving amount in paying interest to banks

Home loan tips you want to know about saving amount in paying interest to banks
Story first published: Friday, June 18, 2021, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X