ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന പ്രശസ്തനായ ഓഹരി നിക്ഷേപകനും ബിസിനസ് പ്രമുഖനുമാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയിലെ ചെറുകിട ഓഹരി നിക്ഷേപകരെ സംബന്ധിച്ച് അദ്ദേഹം ഒരു പ്രചോദനവുമാണ്. വളരെ ചെറിയ നിക്ഷേപവുമായി ഓഹരി വിപണിയിലേക്ക് എത്തിയ അദ്ദേഹത്തിന് ഇന്ന് ഫോബ്സിന്റെ റിപ്പോര്‍ട്ടു പ്രകാരം 34,000 കോടി രൂപയിലേറെ ആസ്തിയുണ്ട്. അടിസ്ഥാനപരമായി ശക്തമായ, മികച്ച സാമ്പത്തിക അടിത്തറയും മൂല്യവുമുളള കമ്പനികളില്‍ കണ്ക്കുകൂട്ടി, ഓഹരികളുടെ വില കുറഞ്ഞു നില്ക്കുമ്പോള് നിക്ഷേപം നടത്തി, ദീര്‍ഘകാലത്തേക്ക് കയ്യില്‍ വെച്ച് ലാഭം ഉണ്ടാകുമ്പോള്‍ വിറ്റ് പണമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അടുത്തിടെ അദ്ദേഹം വ്യോമയാന മേഖലയിലേക്കും കടന്നിട്ടുണ്ട്. നിലവില്‍ പന്ത്രണ്ടോളം കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഐടി കമ്പനിയായ ആപ്റ്റെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റല്‍ മീഡിയ ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ചെയര്‍മാനുമാണ് അദ്ദേഹം.
കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്
രാകേഷ് ജുന്‍ജുന്‍വാലയുടെ ഫോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്ന ശൈലിയുളളവര്‍, രാകേഷ് ജുന്‍ജുന്‍വാല നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. ഇത്തരത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഒരു കമ്പനിയെ കുറിച്ച് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ടാണിത്.
ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ (BSE: 532843, NSE: FORTIS)
ഇന്ത്യയിലുടനീളം ആശുപത്രിയുടെ ശൃംഖലയുള്ള, മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആരോഗ്യമേഖലയിലെ മുന്‍നിര ക്മ്പനിയാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളിലാണ് ആശുപത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത.് ഫോര്‍ട്ടിസിന് ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളുമുണ്ട്. ഇവര്‍ക്ക് ദുബായിയിലും ശ്രീലങ്കയിലുമായി 36 ആരോഗ്യ ശുശ്രൂഷ കേന്ദ്രങ്ങളുണ്ട്. 23,000 ജീവനക്കാരുള്ള ഫോര്‍ട്ടിസിന് 4,000 കോടിയിലേറ രൂപ വാര്‍ഷിക വരുമാനം നേടാറുണ്ട്.
ഓഹരി പങ്കാളിത്തം
നിലവില്‍ മലേഷ്യയിലെ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയറിനാണ് ഫോര്‍ട്ടിസിലെ ഓഹരികള്‍ ഏറ്റവും കൂടുതല്‍ കൈവശമുള്ളത്. ഐഎച്ച്എച്ചിന് 31.17 ശതമാനം ഓഹരികളാണുള്ളത്. കമ്പനിയില്‍ 29 ശതമാനത്തോളം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 16 ശതമാനത്തോളം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ട്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രേഖകള്‍ പ്രകാരം ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ 3,19,50,000 ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്. അതായത്. ആകെ ഓഹരികളുടെ 4.3 ശതമാനം ഉടമസ്ഥതയാണ് അദ്ദേഹത്തനുള്ളത്.
ലക്ഷ്യം 20% നേട്ടം
ചോയ്സ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ സുമിത് ബഗഡിയയുടെ അഭിപ്രായപ്രകാരം ഇടക്കാലയളവിലേക്ക് 340 രൂപ ലക്ഷ്യമിട്ട് ഫോര്‍ട്ടിസിന്റെ ഓഹരികള്‍ വാങ്ങാം. ഇതിന് 260 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണം. നിലവില്‍ 280 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 260 രൂപ നിലവാരത്തില്‍ താഴെ പോകാതെ നിലവിലെ മാര്‍ക്കറ്റ് വില നിലനില്ക്കുകയും വരുന്ന ദിവസങ്ങളില്‍ 302-303 നിലവാരം മറികടക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ 340 രൂപയെന്ന ല്ക്ഷ്യം ഭേദിക്കാന്‍ ഒരു മാസത്തെ സമയം മതിയെന്നും സുമിത് ബഗഡിയ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 11 ശതമാനത്തിന് വര്‍ധനയുണ്ടായിട്ടുണ്ട്. അതിനാല്‍ കുറച്ച് ലാഭമെടുപ്പ് ഓഹരിയില്‍ ഉണ്ടായേക്കാം. എന്നാല്‍ 260 രൂപയുടെ താഴെ സ്റ്റോക്ക് പോകുന്നില്ലെങ്കില്‍ ഓഹരി വാങ്ങുന്നത് നല്ലൊരു അവസരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേട്ടം പ്രതീക്ഷിക്കാം
സമാനമായ അഭിപ്രായമാണ് ഷെയര്‍ ഇന്ത്യയുടെ വൈസ് പ്രസിഡണ്ടും റിസര്‍ച്ച് വിഭാഗം തലവനുമായ രവി സിംഗും ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ 280 രൂപ നിലവാരത്തിലാണ് ഈ ഓഹരി വ്യാപാരം ചെയ്യുന്നത. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍, 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 303 രൂപയില്‍ ഓഹരിയെത്തിയിരുന്നു. തുടര്‍ന്നുള്ള നിക്ഷേപകരുടെ ലാഭമെടുപ്പും വിപണിയിലെ ചാഞ്ചാട്ടവും കാരണമാണ് ഓഹരി 280 രൂപ നിലവാരത്തിലേക്ക് തിരിച്ചിറങ്ങിയത്. അടിസ്ഥാനപരമായി ശക്തമായ നിലയും വരുമാനത്തില്‍ മികച്ച വളര്‍ച്ചയും കാണുന്നതിനാല്‍ ഈ ഓഹരി ഒരു ഇടക്കാലയളവ് കണക്കാക്കി വാങ്ങാമെന്നും രവി സിംഗ് ചൂണ്ടിക്കാട്ടി. 260 രൂപ നിലവാരത്തില്‍ താഴെ ഓഹരിവില പോകുന്നില്ലെങ്കില്‍ തീര്‍ച്ചയായും 20 ശതമാനത്തിന്റെ നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications