ഇന്ത്യയിൽ HMPV കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഹോസ്പിറ്റൽ സ്റ്റോക്കുകൾക്ക് കാര്യമായ ഉയർച്ചയുണ്ടായതായി റിപ്പോർട്ട്. 2025 ജനുവരി 6-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹ്യൂമൻ മെറ്റപ്നിയുമോവൈറസ് (HMPV)ന്റെ മൂന്നു കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന് ശേഷമാണ് ഷെയർ മാർക്കറ്റിലെ ഹോസ്പിറ്റൽ സ്റ്റോക്കുകൾക്ക് വലിയ രീതിയിലുള്ള ഉയർച്ച അനുഭവപ്പെട്ടത്. കർണാടകയിലും ഗുജറാത്തിലുമാണ് നിലവിൽ HMPV വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
HMPV യുടെ സ്വാധീനത്താൽ കുത്തിച്ചുയർന്ന സ്റ്റോക്കുകൾ
റെയിൻബോ ചിൽഡ്രൻസ് മെഡികെയർ 4% ഉയർന്ന് ₹1620.00-ആയി
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 3.4% ഉയർന്ന് ₹649-ആയി
നാരായണ ഹൃദയാലയ 3.3% ഉയർന്ന് ₹1,353.75-ആയി
ആപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസസും ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർയും 2% ത്തോളം ഉയർച്ച രേഖപ്പെടുത്തി.

ചൈനയിൽ നിന്ന് ഉത്ഭവിച്ച വൈറസ് എന്ന രീതിയിലാണ് ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (HMPV) നെ കുറിച്ച് വാർത്തകൾ പ്രചരിച്ചതെങ്കിലും ഈ വാദം രാജ്യം ഇപ്പോൾ തള്ളിയിട്ടുണ്ട്. എച്ച്എംപിവി എന്ന ഈ വൈറസ് ഇപ്പോള്‍ ചൈനയിലാണ് വന്നതെങ്കിലും ഇത് ആദ്യമായി കണ്ടുപിടിയ്ക്കപ്പെട്ടത് 2021 ലാണ്. ശ്വാസകോശത്തിനകത്ത് ഒരു ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് HMPV വൈറസ്. ജലദോഷമുണ്ടാക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പോലെ ഒന്നാണ് ഇതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്? അഥവാ HMPV
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ വൈറസ് ന്യൂമോവിരിഡേ (Pneumoviridae) എന്ന ഇനത്തിൽ പെട്ട ഒന്നാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഈ വൈറസ് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം പ്രകടമാക്കുക. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികൾ, നവജാതശിശുക്കൾ, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയാണ് കൂടുതലായി ഈ വൈറസ് ബാധിക്കുക.
എങ്ങനെ HMPV വൈറസിൽ നിന്നും രക്ഷ നേടാം
മാസ്‌ക്
കോവിഡിനെ നമ്മൾ ചെറുത്തു തോൽപ്പിച്ചത് പോലെ HMPV യെ അകറ്റി നിർത്താനും ആദ്യം ചെയ്യേണ്ടത് മാസ്‌ക് ധരിക്കുക എന്നുള്ളതാണ്. ജലദോഷമുള്ളപ്പോള്‍ മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കുകണ് എന്നതും പ്രധാനമാണ്. .
വൈറല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ കണ്ടാൽ ചികിസ തേടുക
വൈറല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ നിങ്ങളിലോ നിങ്ങളുമായി ബന്ധപ്പെട്ടവരിലോ പ്രകടമാവുകയാണെങ്കിൽ അത് HMPV വൈറസാണോയെന്ന് പരിശോധിക്കുക. ട്രൂനേറ്റ്, എലീസാ ടെസ്റ്റുകള്‍ നടത്തിയാണ് ഇത് ഇപ്പോൾ കണ്ടെത്തുന്നത്. അലോപ്പതിയില്‍ കൃത്യമായ മരുന്നുകൾ വൈറസിൻബെതിരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പനിയും ജലദോഷവും കഫക്കെട്ടുമുള്ളപ്പോള്‍ നല്‍കുന്ന ചികിത്സകള്‍ തന്നെയാണ് ഇപ്പോൾ നൽകുന്നത്.
കുട്ടികൾ, വയോവൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ
കുട്ടികൾ, വയോവൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരാണ് HMPV വൈറസിന്റെ പ്രധാന ഇരകൾ. ഇവരിൽ ഇത് ന്യൂമോണിയായി മാറുകയും കൂടുതല്‍ ഗുരുതരമാകുകയും ചെയ്യുന്നു. എന്നാൽ ഈ അസുഖം എല്ലാവരിലും ഗുരുതരമാകില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
