അറിഞ്ഞോ, രാകേഷ് ജുന്‍ജുന്‍വാല സമാഹരിച്ചു വെച്ചിട്ടുള്ള ഓഹരികളിലൊന്ന് പുത്തന്‍ ബ്രേക്കൗട്ട് കണ്ടെത്തിയിരിക്കുകയാണ്. സംഭവം ഏതെന്നല്ലേ, ഡെല്‍റ്റ കോര്പ്പറേഷന്. പ്രതിമാസ ചാര്‍ട്ടില്‍ ന്യായമായ വോളിയം വര്‍ധനവോടെയുള്ള ബ്രേക്കൗട്ടിനാണ് ഡെല്‍റ്റ കോര്പ്പറേഷന് സാക്ഷ്യം വഹിക്കുന്നത്.
തിങ്കളാഴ്ച്ച ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പുതിയ 52 ആഴ്ച്ച ഉയരം കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. ഇന്നലെ 287.70 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച ഈ ഹോസ്പിറ്റാലിറ്റി സ്റ്റോക്ക് 318.85 രൂപ വരെയ്ക്കും ഉയരുകയുണ്ടായി. അവസാന മണി മുഴങ്ങുമ്പോള്‍ കമ്പനി 8 ശതമാനത്തിലേറെ മുന്നേറ്റം മുറുക്കെപ്പിടിച്ചു; 309.40 രൂപയിലാണ് ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ തിരശ്ശീലയിട്ടതും.
കഴിഞ്ഞ ഏതാനും മാസങ്ങളായി 240-310 രൂപ റേഞ്ചില്‍ കണ്സോളിഡേഷന് (ഏകീകരണം) കണ്ടുനില്‍ക്കുകയായിരുന്നു ഈ കമ്പനി. എന്നാല്‍ തിങ്കളാഴ്ച്ച ചിത്രമാകെ മാറി. ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ എക്കാലത്തേയും ഉയര്‍ന്ന നില തിരുത്തുമോയെന്ന് അറിയാനുള്ള ആകംക്ഷ നിക്ഷേപകര്‍ക്ക് ഇപ്പോഴുണ്ട്.
2018 ജനുവരിയിലാണ് എക്കാലത്തേയും ഉയര്‍ന്ന ഓഹരി വിലയിലേക്ക് ഡെല്‍റ്റ് കോര്‍പ്പ് ചുവടുവെച്ചത്. അന്ന് കമ്പനിയുടെ ഓഹരി വില 401.60 രൂപ വരെയ്ക്കും എത്തിയിരുന്നു. ഡെല്‍റ്റ കോര്‍പ്പ് ഓഹരികളുടെ മുന്നോട്ടുള്ള സാധ്യതയെ കുറിച്ച് ബ്രോക്കറേജായ അനന്ദ് രാത്തിയുടെ ടെക്നിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മെഹുല്‍ കോത്താരി നിരീക്ഷണം അറിയിക്കുന്നുണ്ട്.
2021 ഒക്ടോബര്‍ തൊട്ട് 240-310 രൂപ റേഞ്ചിലുള്ള വിശാലമായ കണ്‍സോളിഡേഷനാണ് ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ കഴിഞ്ഞ സെഷനില്‍ ഈ റേഞ്ചില്‍ നിന്നുമുള്ള ബ്രേക്കൗട്ട് സ്റ്റോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ വോളിയം വര്‍ധനവും ഈ അവസരത്തില്‍ ഡെല്‍റ്റ കോര്‍പ്പിനെ പിന്തുണയ്ക്കുകയാണ്. മൊമന്റം സൂചകമായ ആര്‍എസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) ചിത്രത്തിലും ബ്രേക്കൗട്ട് രൂപംകൊണ്ടിട്ടുണ്ട്.
പ്രതിമാസ ചാര്‍ട്ടിലെ ബുള്ളിഷ് ഫ്ളാഗ് ബ്രേക്കൗട്ട് അടിസ്ഥാനപ്പെടുത്തി ഹ്രസ്വകാലം കൊണ്ട് 340 രൂപയിലേക്ക് ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ കടന്നെത്തും; ഇടക്കാലയളവില്‍ 400 രൂപ മാര്‍ക്കിലേക്കും കമ്പനി ചുവടുവെയ്ക്കും. അതുകൊണ്ട് മേല്‍പ്പറഞ്ഞ ടാര്‍ഗറ്റ് വിലകളിലേക്ക് എത്തുന്നതുവരെ നിക്ഷേപകര്‍ ഡെല്‍റ്റ കോര്‍പ്പ് ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നതാണ് ഉത്തമം, മെഹുല്‍ കോത്താരി പറയുന്നു.
ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ സ്റ്റോക്കിലെ നിര്‍ണായക ലെവലുകള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുന്നുണ്ട്.
'ഈ ജുന്‍ജുന്‍വാല സ്റ്റോക്കിന് 270 രൂപ റേഞ്ചില്‍ അടിയന്തര പിന്തുണ ലഭ്യമാണ്. നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്ളിഷ് സ്റ്റോക്കുകളില്‍ ഒന്നാണ് ഡെല്‍റ്റ കോര്‍പ്പ്. 340 രൂപയിലും 360 രൂപയിലുമാണ് കമ്പനിയുടെ ഓഹരികള്‍ അടുത്ത പ്രതിരോധങ്ങള്‍ നേരിടുക. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 310 രൂപയ്ക്ക് മുകളില്‍ തുടരാന്‍ കഴിഞ്ഞാല്‍ ശക്തമായ കയറ്റം ഡെല്‍റ്റ കോര്‍പ്പില്‍ പ്രതീക്ഷിക്കാം', സുമീത് ബഗാഡിയ അറിയിക്കുന്നു.
ഡെല്‍റ്റ കോര്‍പ്പിന്റെ ഫണ്ടമെന്റലുകളെ കുറിച്ച് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത വിവരിക്കുന്നുണ്ട്. 'ഹോസ്പിറ്റിലാറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡെല്‍റ്റ കോര്‍പ്പ്. നിലവില്‍ കസീനോ ബിസിനസുള്ള ഏക ലിസ്റ്റഡ് കമ്പനിയും ഡെല്‍റ്റ കോര്‍പ്പ് മാത്രം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും വിട്ടൊഴിയുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനിയുടെ ബിസിനസുകള്‍ തളിര്‍ക്കും. ഈ പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഒന്നടങ്കം ഡെല്‍റ്റ കോര്‍പ്പ് ഓഹരികളിലേക്ക് കണ്ണെത്തിക്കുന്നത്. കോവിഡിന്റെ നാലാം തരംഗം വരാനിടയില്ലാത്ത സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ആദായം തരാന്‍ ഡെല്‍റ്റ കോര്‍പ്പിന് ശേഷിയുണ്ട്', അനുജ് ഗുപ്ത പറയുന്നു.
2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും കാര്യമായി സമാഹരിച്ച് വെച്ചിട്ടുള്ള സ്റ്റോക്കാണ് ഡെല്‍റ്റ കോര്‍പ്പ്. കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 4.31 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഡെല്‍റ്റ കോര്‍പ്പിന്റെ 1.15 കോടി ഓഹരികളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. രേഖ ജുന്‍ജുന്‍വാലയുടെ പക്കല്‍ 3.18 ശതമാനം ഓഹരികളും ഭദ്രമാണ് (3.18 ശതമാനം ഓഹരി പങ്കാളിത്തം). ചുരുക്കത്തില്‍ ഇരുവരും കൂടി ഡെല്‍റ്റ കോര്‍പ്പിന്റെ 7.49 ശതമാനം ഓഹരികള്‍ പങ്കിടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?



Click it and Unblock the Notifications