ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരികയാണ്. മാര്‍ച്ച് - ജൂണ്‍ കാലയളവില്‍ 8,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഹോട്ടലുകള്‍ക്ക് സംഭവിച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ കാര്യംകൂടിയെടുത്താല് വരുമാനനഷ്ടം 180 മുതല്‍ 200 ശതമാനം വര്‍ധിക്കുമെന്ന് ഇന്ത്യാ ഹോട്ടല്‍ മാര്‍ക്കറ്റ് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു.

ഹോട്ടല്‍ മേഖലയെ നിരീക്ഷിക്കുന്ന എസ്ടിആര് ഏജന്‍സിയുമായി സഹകരിക്കുന്ന ഹോട്ടല്‍ ശൃഖലകളെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഈ കണക്ക്. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2019 കടന്നുപോയതെങ്കില്‍ 2020 വര്‍ഷം ഓര്‍മ്മയിലെ ഏറ്റവും മോശം ചിത്രമാണ് സമര്‍പ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം ഹോട്ടലുകളിലെ മൊത്തം ബുക്കിങ് 38.3 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൊത്തം ബുക്കിങ് 66.4 ശതമാനമായിരുന്നു.
കലണ്ടര്‍ വര്‍ഷമെടുത്താല്‍ 15.7 ശതമാനം മാത്രമാണ് രണ്ടാം ത്രൈമാസ പാദത്തിലെ ഹോട്ടല്‍ ബുക്കിങ് കണക്കുകള്‍. മുന്‍വര്‍ഷമിത് 62.9 ശതമാനമായിരുന്നു. ഓരോ റൂമില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനം 3,400 രൂപയില്‍ നിന്ന് 539 രൂപയായി ഇത്തവണ ചുരുങ്ങി. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ഏപ്രിലിലും പ്രതിദിനം 89,000 റൂമുകളാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിന റൂം ബുക്കിങ് യഥാക്രമം 85,000, 88,000 എന്നിങ്ങനെ കണ്ടു. എന്നാല്‍ ഈ വര്‍ഷം കൊവിഡ് ഭീതിയും ലോക്ക്ഡൗണും ഹോട്ടല്‍ ബിസിനസ് പാടെ തകര്‍ത്തു. രാജ്യത്തെ ആറു പ്രധാന മെട്രോ നഗരങ്ങളിലും ഹോട്ടലുകള്‍ക്ക് ഡിമാന്‍ഡ് തീരെയില്ല (50 മുതല്‍ 55 ശതമാനം വരെ ഇടിവ്).
മാര്‍ച്ച് - ജൂണ്‍ കാലത്ത് ആഢംബര ഹോട്ടലുകള്‍ക്ക് റൂം മാത്രം അടിസ്ഥാനപ്പെടുത്തി 2,700 കോടി രൂപയുടെ വരുമാനനഷ്ടമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് അറിയിക്കുന്നു. ഇടത്തരം ഹോട്ടലുകള്‍ 1,500 കോടി രൂപയുടെ നഷ്ടവും ബജറ്റ് ഹോട്ടലുകള്‍ 600 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തുന്നുണ്ട്. വരുമാനനഷ്ടം ഹോട്ടല്‍ മേഖലയിലെ തൊഴിലവസരങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് പുറമെ ഹോട്ടല്‍ മേഖലയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെയും സാമ്പത്തികപ്രതിസന്ധി വഴിയാധാരമാക്കും. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ ഹോട്ടല്‍ ബിസിനസ് കാര്യമായി 'പച്ച പിടിക്കില്ലെന്നാണ്' റിപ്പോര്‍ട്ട് അടിവരയിടുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications