കൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട് അമേരിക്ക, നേട്ടമുണ്ടാക്കി ഇന്ത്യ, ഗാർഹിക നിക്ഷേപം വർധിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: കൊവിഡ് രോഗവ്യാപനം ആഗോള സമ്പത്ത് വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്. ലോകസാമ്പത്തിക ശക്തികളെ സംബന്ധിച്ച സമവാക്യങ്ങളൊക്കെ കൊവിഡ് മാറ്റി മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെ ആണ് കൊവിഡ് ഏറ്റവും അധികമായി ബാധിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആളുകളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

 

ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ ആളുകളുടെ വ്യക്തിഗത സമ്പാദ്യത്തില്‍ കൊവിഡ് കാലത്ത് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രഡിറ്റ് സൂയിസ് ഗ്രൂപ്പിന്റെ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുളളത്. അമേരിക്ക തളര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ചൈനയുമുണ്ട്. ഗാര്‍ഹിക നിക്ഷേപം കൊവിഡ് കാലത്ത് ഇന്ത്യയിലും ചൈനയിലും ഉയര്‍ന്നതായി ക്രഡിറ്റ് സൂയിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട് അമേരിക്ക, നേട്ടമുണ്ടാക്കി ഇന്ത്യ, ഗാർഹിക നിക്ഷേപം വർധിച്ചു

കൊവിഡ് കാലത്ത് ഇന്ത്യയിലെ ഗാര്‍ഹിക നിക്ഷേപം 1.6 ശതമാനം ആണ് വര്‍ധിച്ചത്. അതേസമയം ചൈനയിലെ ഗാര്‍ഹിക നിക്ഷേപത്തില്‍ 4.4 ശതമാനം ആണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്തെ കൊവിഡ് കാര്യമായി ബാധിച്ചെങ്കിലും ഗാര്‍ഹിക നിക്ഷേപത്തിലുണ്ടായ വര്‍ധനവ് ശ്രദ്ധേയമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരിലൊരാളായ സാമ്പത്തിക വിദഗ്ധന്‍ ആന്റണി ഷൊറോക്ക്‌സ് പറയുുന്നു.

ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക നിക്ഷേപം വര്‍ധിച്ച രാജ്യങ്ങള്‍ ഇന്ത്യയും ചൈനയും മാത്രമാണ്. ലാറ്റിന്‍ അമേരിക്കയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഗാര്‍ഹിക നിക്ഷേപത്തില്‍ 13 ശതമാനം വരെയാണ് ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ കൊവിഡുണ്ടാക്കിയ തിരിച്ചടികളില്‍ നിന്നും ആഗോള സാമ്പത്തിക രംഗം കരകയറിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary

Household wealth increased in India and China, Latin America suffered the most

Household wealth increased in India and China, Latin America suffered the most
Story first published: Saturday, October 24, 2020, 21:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X