ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി; പ്രയോജനം ലഭിക്കുന്നത് ആർക്കൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി. 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്ക് വരുമാനം ഉളളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി 70,000 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ ഉണ്ടാകും. കൂടാതെ ഭവനവായ്പ സബ്സിഡി ഒരു വർഷം കൂടി നീട്ടി നൽകുകയും ചെയ്തു. 6-18 ലക്ഷം വാർഷിക വരുമാനമുളളവർക്കുളളവർക്കാണ് ഭവനവായ്പ സബ്സിഡി ഒരു വർഷം കൂടി നീട്ടി നൽകിയത്.

2020-21 സാമ്പത്തിക വർഷം 2.5 ലക്ഷം കുടുംബങ്ങൾക്ക് ഇതുവഴി നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഭവന നിർമ്മാണ മേഖലയിൽ 70,000 കോടിയുടെ നിക്ഷേപം ഇതുവഴി വരുമെന്നും ധനമന്ത്രി പറഞ്ഞു.

ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി; പ്രയോജനം ലഭിക്കുന്നത് ആർക്കൊക്കെ?

തെരുവ് കച്ചവടക്കാർക്ക് 500 കോടി രൂപയുടെ പ്രത്യേക വായ്പാ സൗകര്യം ഏർപ്പെടുത്തുമെന്നും ഒരു മാസത്തിനുള്ളിൽ ഇതിനായുള്ള പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 50 ലക്ഷം തെരുവ് കച്ചവടക്കാർ രാജ്യത്ത് ഉണ്ടെന്നും സീതാരാമൻ പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ മത്സ്യത്തൊഴിലാളികളെയും മൃഗസംരക്ഷണ കർഷകരെയും ഉൾപ്പെടുത്തുമെന്നും കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 2.5 ലക്ഷം കോടി വായ്പ 2.5 കോടി കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധിയിൽപ്പെട്ട ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിനായി മുദ്ര വായ്പകളിൽ സബ്സിഡി നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. മുദ്ര ശിശു വായ്പകളിൽ രണ്ടു ശതമാനം പലിശ സബ്സിഡിയാണ് നൽകുക. മുദ്ര വായ്പകൾക്ക് 1,500 കോടി രൂപയുടെ പലിശ ഇളവ് നൽകും. ഇളവ് ഒരു വർഷത്തേക്ക്. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് പ്രയോജനം ലഭിക്കും.

Read more about: loan വായ്പ
English summary

Housing loan scheme for the middle class| ഇടത്തരക്കാർക്കായി ഭവന വായ്പാ പദ്ധതി; പ്രയോജനം ലഭിക്കുന്നത് ആർക്കൊക്കെ?

Housing loan for middle-class people. Read in malayalam.
Story first published: Thursday, May 14, 2020, 18:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X