ശമ്പളത്തിനൊപ്പം ഒരു അധിക വരുമാനം ആഗ്രഹിക്കുന്നൊരാൾക്ക് അതുണ്ടാക്കാനുള്ള പലവഴികൾ ഇന്നുണ്ട്. പ്രത്യേകിച്ച് ഡിജിറ്റൽ കാലത്ത് ഒരു സെക്കൻഡറി വരുമാനം അധികം ബുദ്ധിമുട്ടുള്ളതല്ല. അതിനുള്ള മനസും സമയവും ചെലവഴിക്കുക എന്നതാണ് പ്രധാനം. സ്വന്തമായുള്ള കഴിവ് ഉപയോഗപ്പെടുത്തി സമയവും കൂടി നിക്ഷേപിച്ചാൽ ഡിജിറ്റൽ കാലത്ത് നിരവധി സ്രോതസുകൾ വരുമാനം നൽകും.
ഉദാഹരണമായി പാചകക്കുറിപ്പുകൾ, മേക്കപ്പ് ട്യൂട്ടോറിയലുകൾ, പാട്ട്, നൃത്തം, വിദ്യാഭ്യാസപരമായ കണ്ടന്റുകൾ, കരകൗശല ആശയങ്ങൾ തുടങ്ങിയവ ഡിജിറ്റൽ കണ്ടന്റുകളാക്കി മാറ്റിയാൽ നല്ലൊരു വരുമാനം ഉറപ്പാണ്. ഡിജിറ്റൽ സ്പേസിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമില്ല, വീഡിയോകൾ ഷൂട്ട് ചെയ്യാൻ നല്ലൊരു മൊബൈൽ ക്യാമറയും ഇന്റർനെറ്റ് കണക്ഷനും മതിയാകും.
ചാനൽ വളരാൻ കുറച്ച് സമയമെടുക്കുമെങ്കിലും ട്രാക്കിലായിക്കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അധിക വരുമാനം തേടുന്നവർക്ക് ഉപകാരപ്രദമാകുന്ന ചില ബിസിനസ് ആശയങ്ങൾ പങ്കുവെയ്ക്കാം.

ബ്ലോഗിംഗും വ്ലോഗിംഗും
കോവിഡ് കാലത്തിന് ശേഷം നിരവധി യൂട്യൂബ് വ്ലോഗുകളാണ് വന്നത്. പലതും കോവിഡിന് പിന്നാലെ ശൈശവാവസ്ഥയിലേക്ക് മടങ്ങി. ക്ലിക്ക് അയവരാകട്ടെ കത്തി കയറി. വ്ലോഗുകൾ വിജയിക്കാനുള്ള കാരണം ശക്തമായൊരു ആശയവും വൈവിധ്യമാർന്ന അവതരണ രീതിയുമാണ്. ഭക്ഷണം, ഫാഷൻ, ജീവിതശൈലി, സാങ്കേതിക അവലോകനം, യാത്ര തുടങ്ങിയ താൽപ്പര്യമുള്ള വിഷയങ്ങളിൽ നിങ്ങളുടെ ഇടം കണ്ടെത്താം. വേണ്ടത്ര കാഴ്‌ചകാർ ലഭിക്കുമ്പോൾ യൂട്യൂബ് വരുമാനം വഴിയും അഫിലിയേറ്റ് മാർക്കറ്റിംഗോ പരസ്യങ്ങളോ ഉപയോഗിച്ച് പണമുണ്ടാക്കാം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
വ്ലോഗിൽ നിന്ന് വ്യത്യസ്തമായി ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീയതയ്ക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നൊരു വരുമാന മാർഗവും വന്നു. കണ്ടന്റുകളുടെ വൈവിധ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ പേർ പിന്തുടരുന്നവരും മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നവരുമാണ് സോഷ്യാൽ മീഡിയ ഇൻഫ്ളുവൻസർമാർ. ശക്തമായ സോഷ്യൽ മീഡിയ പിൻബലം കാരണം പരസ്യങ്ങൾ, സ്പോൺസേർഡ് കണ്ടന്റ് എന്നിവ വഴി വരുമാനമുണ്ടാക്കാം.
ക്രാഫ്റ്റിംഗ്
പെയിന്റിംഗ്, ജുവലറി പോലുള്ളവ ഉണ്ടാക്കാൻ അറിയുന്നവർക്ക് കഴിവ് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാം. ഡിസൈനിംഗ് അഭിരുചിയുള്ളവർക്ക് വസ്ത്രങ്ങൾ രൂപകല്പന ചെയ്തും മോഡലിംഗ് ഇഷ്ടമുള്ളവർക്ക് അതുവഴിയും അധിക വരുമാനം നേടാം. സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നവർക്ക് ഇവ വില്പന നടത്തുക എന്നത് ഡിജിറ്റൽ കാലത്ത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സമൂഹ മാധ്യമങ്ങൾ തന്നെ ഇത്തരം വില്പനയ്ക്ക് ഒരുപാട് സഹായിക്കുന്നു.
ഫ്രാഞ്ചൈസി ബിസിനസ്
സജീവമായൊരു ബിസിനസ് ആരംഭിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കാത്തവർക്ക് ഫ്രാഞ്ചൈസി ബിസിനസ് നടത്തി കൊണ്ടുപോവുക എത്ര ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യമല്ല. ഫ്രാഞ്ചൈസി ബിസിനസിൽ കുറഞ്ഞ നിക്ഷേപം ആവശ്യമാകും. നിലവിൽ വിജയകരമായൊരു ബ്രാൻഡിന്റെ ബിസിനസ് പിന്തുടരുന്നതിനാൽ വലിയ വളർച്ചാ അവസരങ്ങളുമുള്ള ഉയർന്ന ലാഭകരമായ ബിസിനസ് രീതിയാണിത്.. ഫ്രാഞ്ചൈസർക്ക് ഒരു പ്രാരംഭ തുക ഫീസായി നൽകണം. ഇതാണ് പ്രധാന നിക്ഷേപം.
കണ്ടന്റ് ക്രിയേറ്റിംഗ്
വ്ലോഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗ് എന്നിവ വീഡിയോ രീതിയിൽ കണ്ടന്റുകൾ അവതരിപ്പിക്കുന്നവർക്ക് ഗുണകരമായ കാര്യമാണ്. എവുത്തിൽ നൈപുണ്യമുള്ളൊരാള്‍ക്ക് ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗ് പാസീവ് ഇന്‍കം ഉണ്ടാക്കാനുള്ള അനുയോജ്യമായ മാര്‍ഗമാണ്. വിഷയങ്ങള്‍ സംബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍, ബ്ലോഗ് പോസ്റ്റുകള്‍, വെബ്‌സൈറ്റ് കണ്ടന്റുകള്‍ എന്നിവ തയ്യാറാക്കി നല്‍കാം. ഒന്നിലധികം ഭാഷകളിലെ പ്രാവീണ്യം മികച്ച അവസരങ്ങള്‍ നല്‍കും. ലിങ്കിഡ്ഇൻ, ഇന്‍ഡീസ് പോലുള്ള തൊഴില്‍ സേവന വെബ്‌സൈറ്റുകള്‍ വഴി അവസരം കണ്ടെത്താം.


Click it and Unblock the Notifications