ഒരു വലിയ തുക പിന്‍വലിച്ച വ്യക്തി, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള സംവിധാനം ഇന്ന് ബാങ്കുകള്‍ക്കുണ്ട്. അല്ലാത്തപക്ഷം, ഒരു നിശ്ചിത പരിധിക്കപ്പുറം തുക പിന്‍വലിക്കപ്പെടുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ടിഡിഎസ് (സ്രോതസ്സില്‍ നിന്നുള്ള നികുതി കിഴിവ്) പ്രയോഗിക്കാന്‍ സാധിക്കുന്നതാണ്. പണം പിന്‍വലിക്കുന്ന വ്യക്തിയുടെ പാന്‍ വിവരങ്ങള്‍ നല്കി ബാങ്കുകള്‍ക്കോ പോസ്റ്റ് ഓഫീസുകള്‍ക്കോ ആദായനികുതി നിയമത്തിലെ വകുപ്പ് 194 എന്‍ പ്രകാരം ടിഡിഎസിന്റെ ബാധകമായ നിരക്ക് ലഭിക്കും.
ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് പ്രകാരം, ഒരു വ്യക്തി കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ തുടര്‍ച്ചയായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക പിന്‍വലിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ടിഡിഎസ് ബാധകമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിലെ എല്ലാ അക്കൗണ്ടുകളില്‍ നിന്നുമുള്ള പിന്‍വലിക്കല്‍ 20 ലക്ഷം രൂപയ്ക്കും ഒരു കോടി രൂപയ്ക്കും ഇടയിലാണെങ്കില്‍ ടിഡിഎസ് നിരക്ക് രണ്ട് ശതമാനമായിരിക്കും.

പിന്‍വലിക്കല്‍ തുക ഒരു കോടി രൂപയില്‍ കവിയുന്നപക്ഷം ടിഡിഎസ് നിരക്ക് അഞ്ച് ശതമാനമായി വര്‍ധിക്കും. 2020 ജൂലൈ ഒന്ന് മുതല്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കുമായി www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലൂടെ u/s 194N ന്റെ പ്രയോഗക്ഷമത പരിശോധിച്ചുറപ്പിക്കാനുള്ള സംവിധാനം ഇതിനകം തന്നെ നല്‍കിയിട്ടുണ്ടെന്ന് ഒരു പ്രസ്താവനയിലൂടെ ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ പ്രവര്‍ത്തനത്തിലൂടെ, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിന് 1961 -ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 194 എന്‍ പ്രകാരം, പണം പിന്‍വലിക്കുന്ന വ്യക്തിയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്കിയ ടിഡിഎസിന്റെ ബാധകമായ നിരക്ക് ലഭിക്കുന്നതാണെന്നും ആദായനികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ പ്രധാന ബാങ്കിംഗ് പരിഹാരവുമായി പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനും സംയോജിപ്പിക്കുന്നതിനും ബാങ്കുകള്‍ക്ക് എപിഐ അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ഉപയോഗിക്കാവുന്നതാണ്.
നികുതി അധികാരികള്‍ക്ക് വിവരങ്ങള്‍ പങ്കിടാന്‍ കഴിയുന്ന ഏജന്‍സികളുടെ പട്ടികയില്‍ ആദായനികുതി വകുപ്പില്‍ 'ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍' ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ വിജ്ഞാപനം വ്യക്തമാക്കുന്നു. 'ഐടിആര്‍ ഫയലിംഗ് കംപ്ലയിന്‍സ് ചെക്ക് ഇപ്പോള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്, ഇത് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് (എസ്സിബി) ലഭ്യമാകും. ഇവയ്ക്ക് വിജ്ഞാപന വിവരങ്ങള്‍ നല്‍കുന്നതിനുള്ള നടപടക്രമങ്ങളും മറ്റും ആദായനികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്,' ആദായനികുതി വകുപ്പ് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications