കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നു എന്ന ആരോപണങ്ങള്‍ സാധാരണ തിരഞ്ഞെടുപ്പ് വേളയില്‍ ഉയരാറുണ്ട്. മാത്രമല്ല, അമിതമായ പണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചെലവഴിക്കുന്നു എന്ന ആരോപണങ്ങളും ഉയരാറുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം വ്യാപകമായ പരിശോധന എല്ലായിടത്തും നടക്കും.

അടിയന്തര ആവശ്യത്തിന് പണവുമായി പോകുന്നവര്‍ പോലും ഇത്തരത്തില്‍ പിടിക്കപ്പെട്ടേക്കാം. പക്ഷേ, കൃത്യമായ രേഖയും കണക്കുകളുമുണ്ടെങ്കില്‍ ആര്‍ക്കും ഭയം വേണ്ട. കൈയ്യില്‍ സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ട് എന്ന് മാത്രം. ആ പരിധി വിട്ടാല്‍ രേഖ കാണിക്കേണ്ടി വരും. പണം മാത്രമല്ല, സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ആകട്ടെ, യാത്രയ്ക്കിടെ വാഹനത്തിലോ മറ്റോ സൂക്ഷിച്ചാലും രേഖ നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരുന്നത് നല്ലതാണ്.
50000 രൂപയില്‍ താഴെ യാത്രയ്ക്കിടെ കൈയ്യില്‍ കരുതുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ 50000, അതിന് മുകളില്‍ സംഖ്യയുമായി യാത്രയ്ക്കിടെ പിടിക്കപ്പെട്ടാല്‍ രേഖ കാണിക്കേണ്ടി വരും. പണല്ല, സ്വര്‍ണമായാലും ഇത്രയും സഖ്യയ്ക്ക് മുകളില്‍ മൂല്യമുള്ളതായാല്‍ രേഖ നിര്‍ബന്ധമാണ്. നിയമപ്രകാരമുള്ള മതിയായ രേഖ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും. തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്ന വിഭാഗമാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. രേഖകള്‍ കൈവശം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ പിന്നീട് ഹാജരാക്കാന്‍ അവസരമുണ്ടാകും. പക്ഷേ, പണം ഉടനെ തിരിച്ചുകിട്ടില്ല എന്ന് മാത്രം.
രേഖകള്‍ കാണിക്കേണ്ടത് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന കമ്മിറ്റി മുമ്പാകെയാണ്. ഈ കമ്മിറ്റി രേഖകള്‍ പരിശോധിച്ച് ന്യായമാണ് എന്ന് ബോധ്യപ്പെട്ടാല്‍ പണം തിരികെ ലഭിക്കും. പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് 7 ദിവസം കഴിഞ്ഞാല്‍ മാത്രമേ പണം കൈയ്യില്‍ കിട്ടു. രേഖകളില്ലാത്ത പണമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. പിടിച്ചെടുത്ത പണം 10 ലക്ഷത്തിന് മുകളില്‍ വരുമെങ്കില്‍ വിഷയം ആദായ നികുതി വകുപ്പിന് കൈമാറും. പിന്നീട് ഐടി വിഭാഗമാകും നടപടി സ്വീകരിക്കുക.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications