സുഡിയോയിൽ നിന്ന് വസ്ത്രം വാങ്ങി ഒരു പാർട്ടിയിൽ പങ്കെടുത്താൽ ഡ്രസ് കോഡ് പോലെയായിരിക്കും എന്നാണ് പൊതുവെയുള്ളൊരു സംസാരം. ഇന്നത്തെ തലമുറയുടെ ഫാഷൻ രീതിയിൽ സുഡിയോ എന്ന ടാറ്റ ബ്രാൻഡിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഇത് മനസിലാക്കും. കുറഞ്ഞ തുക മാത്രം ചെലവാക്കാൻ സാധിക്കുന്ന സാധാരണക്കാരനും ഫാഷനോട് ചേർന്ന് പോകാനാണ് ടാറ്റ ട്രെൻഡ്സിന് കീഴിൽ 2016-ൽ സുഡിയോ ആരംഭിക്കുന്നത്.
സാധാരണക്കാരന് താങ്ങാവുന്ന ബിസിനസ് ഇന്ന് 4,000 കോടി വരുമാനത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് റെഡ്ഡിഫിന്റെ റിപ്പോർട്ട്. റീട്ടെയിൽ വസ്ത്ര വ്യാപാര രംഗത്ത് കുറഞ്ഞ ചെലവിൽ കുറഞ്ഞ കാലം കൊണ്ട് എങ്ങനെ ടാറ്റയുടെ ഒരു ബ്രാൻഡ് വളർന്നു?. തിങ്ക് സ്കൂളിൻ്റെ സഹസ്ഥാപകനും സിഇഒയുമായ പാർഷ് കോത്താരി എക്സിൽ പങ്കുവെച്ച വിവരങ്ങളിലൂടെ വളർച്ചയുടെ കാരണങ്ങൾ പരിശോധിക്കാം.

എന്തുകൊണ്ട് സുഡിയോ
2016ൽ ബംഗളൂരുവിലാണ് സുഡിയോ ആരംഭിക്കുന്നത്. ആധുനിക ബ്രാൻഡുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഇടത്തരക്കാരന്റെ ഫാഷൻ ടേസ്റ്റിനൊപ്പമാണ് സുഡിയോ നിലകൊണ്ടത്. താഴ്ന്ന മാർജിൻ മേഖയിൽ ഗുണനിലവാരത്തിൽ ടാറ്റയുടെ പ്രതിച്ഛായയെ നശിപ്പിക്കാതെ ടാറ്റ റീട്ടെയിൽ ഫാഷൻ രംഗത്ത് സുഡിയോയെ അവതരിപ്പിച്ചു. ഇതിനുള്ള പ്രധാന കാരണം സാമ്പത്തികം തന്നെയാണ്.
ഉത്തരം സാമ്പത്തികം
പ്രീമിയം നിലവാരത്തിലാണെങ്കിൽ ടാറ്റയ്ക്ക് നേരത്തെ വെസ്റ്റ്‌സൈഡ് സ്റ്റോറുകൾ നേരത്തെയുണ്ട്. വികസ്വര രാജ്യമായ ഇന്ത്യയിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതിമാസം 2.5 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കുന്നത്. ഈ നാട്ടിൽ 3,000 വിലയുള്ള വസ്ത്രങ്ങൾ ആർഭാടമാണ്. സാധാരണക്കാരന്റെ കീശയുടെ വലിപ്പം മനസിലാക്കിയ ടാറ്റ വെറും 5 ശതമാനം മാത്രം വരുന്നവരുടെ ബിസിനസ് നേടാൻ ആയിരക്കണക്കിന് ബ്രാൻഡുകളുമായി മത്സരിക്കുന്നതിന് പകരം ശേഷിക്കുന്ന 95 ശതമാനത്തിന് വേണ്ടതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കൃത്യമായ ഉന്നം
ബിസിനസ് ടാറ്റയെ പഠിപ്പിക്കേണ്ടതില്ല. വികസിക്കുന്ന ഇന്ത്യയിൽ സാധാരണക്കാരും 'ഫാഷനബിൾ' വസ്ത്രങ്ങൾക്ക് പിന്നാലെയാണ്. പക്ഷേ സാമ്പത്തികമായി വികസിക്കാത്തതിനാൽ ആഡംബരങ്ങൾക്ക് പിന്നാലെ പോകാൻ സാധിക്കില്ല. കുറഞ്ഞ വിലയിലെ വസ്ത്രങ്ങൾക്കായി സ്ട്രീറ്റ് ഷോപ്പിംഗിനിറങ്ങുന്ന സാധാരണക്കാരനെയാണ് ടാറ്റ സുഡിയോയിലേക്ക് വഴി തിരിച്ചു വിട്ടത്. ടാറ്റയുടെ ഉന്നം കൃത്യമായിരുന്നു. 7 വർഷങ്ങൾക്കിപ്പുറം 411 ലധികം സ്റ്റോറുകളിലെ വിൽപ്പനയിലൂടെ സുഡിയോ 4,000 കോടിയിലധികം വരുമാനം നേടുന്നു എന്നാണ് റിപ്പോർട്ട്.
വളർച്ചയുടെ തന്ത്രം?
മൂന്ന് പ്രധാന ഘടകങ്ങലാണ് സുഡിയോയുടെ വളർച്ചയ്ക്ക് കാരണമായതെന്ന് കാണാം. സുഡിയോയുടെ കൃത്യമായ ടാർഗെറ്റിംഗ് തന്നെയാണ് അതിൽ ആദ്യത്തേത്. ടെയർ 2,3 നഗരങ്ങളിൽ നിന്നുള്ള കോളേജ് വിദ്യാർഥികളായ ജെൻഡ് ഇസെഡുകാരാണ് സുഡിയോയുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഏറ്റവും ട്രെൻഡി വസ്ത്രങ്ങൾ ആഗ്രഹിക്കുന്ന എന്നാൽ സാമ്പത്തിക പരിമിതിയുള്ള ഇത്തരക്കാർക്ക് ആവശ്യം സുഡിയോ പോലൊരു ബ്രാൻഡായിരുന്നു.
ഫ്രാഞ്ചൈസി മോഡൽ
അടുത്ത വിജയ തന്ത്രം സുഡിയോയുടെ പ്രവർത്തന രീതിയായിരുന്നു. ടാറ്റ ട്രെൻഡിന് കീഴിലുള്ള ബ്രാൻഡാണ് സുഡിയോയെങ്കിലും പൂർണമായും ഫ്രാഞ്ചൈസി രീതിയിലാണ് പ്രവർത്തനം. ഫ്രാഞ്ചൈസി ഓൺഡ് കമ്പനി ഓപ്പറേറ്റഡ് രീതിയിൽ 8 വർഷത്തിനുള്ളിൽ സുഡിയോയ്ക്ക് 411 സ്റ്റോറുകൾ തുറയ്ക്കാനായി. ഫ്രാഞ്ചൈസികൾ സ്റ്റോറിനായി നിക്ഷേപിക്കുകയും അവരുടെ പേരിൽ ടാറ്റ ട്രെൻഡ് സ്റ്റോർ കൈകാര്യം ചെയ്യുന്നതുമാണ് രീതി. ഇതിന് നിശ്ചിത വരുമാന വിഹിതം ഫ്രാഞ്ചൈസിക്ക് ലഭിക്കും. ഇവിടെ ടാറ്റയ്ക്ക് ചെലവാക്കേണ്ടി വരുന്ന മൂലധനം വളരെ കുറവാണ്.
ഇതോടൊപ്പം സുഡിയോ സ്റ്റോറുകളുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്ന് മാറി വില കുറഞ്ഞ സ്ഥലങ്ങളിലാണ് സുഡിയോ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അത് ചെലവ് കുറയ്ക്കുകയും ആഗ്രഹിച്ച ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്.
പറഞ്ഞറിഞ്ഞ് സുഡിയോ
മൂന്നാമത്തെ വിജയ തന്ത്രം മൗത്ത് പബ്ലിസിറ്റിയാണ്. ഇ-കോമേഴ്സ് സാന്നിധ്യമില്ലാതെ, പരസ്യമില്ലാതെ സുഡിയോ ഈ വിജയം നേടിയതിന് പിന്നിൽ പറഞ്ഞ് അറിഞ്ഞുള്ള മാർക്കറ്റിംഗ് തന്ത്രമാണ്. ട്രെൻഡിയായ ഫാഷൻ വസ്ത്രം ധരിച്ചാൽ എവിടെ നിന്ന് വാങ്ങിയെന്ന ചോദ്യം ചോദിക്കാത്ത ചങ്ങാതിമാരുണ്ടാകില്ല. കുറഞ്ഞ വിലയാണെങ്കിൽ പിന്നെ പറയാനില്ല. ഈ മൗത്ത് പബ്ലിസിറ്റി ഒരു ഉപഭോക്താവിൽ നിന്ന് 10 പേരെ സുഡിയോയിലേക്ക് എത്തിക്കുന്ന തരത്തിലേക്ക് എത്തി. അതാണ് വാക്കിൻ്റെ ശക്തി. സുഡിയോയുടെയും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications