രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ. സർക്കാർ സംരംഭങ്ങൾ ഉറപ്പാക്കുന്നതിൽ പ്രാഥമിക പങ്കുണ്ട് ആധാറിന്. എന്നാൽ അതിനപ്പുറം രാജ്യത്തെ വിവിധ മേഖലകളിൽ ആധാർ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്നു. രണ്ട് വ്യത്യസ്ത കാറ്റഗറിയിലുള്ള ആധാർ കാർഡുകളാണ് നിലനിൽക്കുന്നത്.
മുതിർന്നവർക്കുള്ള ആധാറിനെ സ്റ്റാൻഡേർഡ് ആധാർ കാർഡ് എന്ന് വിളിക്കുന്നു. അതേസമയം, 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ആധാറിനെ 'ബാൽ ആധാർ' എന്ന് വിളിക്കുന്നു.
എന്താണ് നീല ആധാർ കാർഡ്?
5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ആധാർ കാർഡാണ് നീല ആധാർ കാർഡ്, അല്ലെങ്കിൽ ബാൽ ആധാർ കാർഡ്. ഇത് സാധാരണ ആധാർ കാർഡിന് സമാനമായിട്ടുള്ളതാണ്. 12 അക്ക തിരിച്ചറിയൽ നമ്പറും ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളുടെ ആധാർ കാർഡാണെന്ന് ആളുകൾക്ക് എളുപ്പത്തിൽ വേർതിരിച്ചറിയാൻ വേണ്ടിയാണ് നീല നിറത്തിലുള്ള അക്ഷരങ്ങൾ ഇതിൽ കൊണ്ടു വന്നത്. പക്ഷേ അവരുടെ പ്രായം കാരണം കുട്ടിയുടെ വിരലടയാളങ്ങളും ഐറിസ് സ്കാനുകളും ശേഖരിക്കുന്നില്ല. പുതിയ ബ്ലൂ ആധാർ കാർഡിലെ കുട്ടികളുടെ ബയോമെട്രിക്‌സ് വിവരങ്ങൾ അവർക്ക് അഞ്ച് വയസ്സാകുമ്പോൾ അപ്‌ഡേറ്റ് ചെയ്യും. സർക്കാർ ക്ഷേമ പരിപാടികളുടെയും സ്കോളർഷിപ്പുകളുടെയും ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ അഡ്രസ് വെരിഫിക്കേഷനു വേണ്ടി ഈ രേഖ ഉപയോഗിക്കാം.

ബാൽ ആധാർ കാർഡിന് എങ്ങനെ അപേക്ഷിക്കാം?
വ്യത്യസ്ത രീതികളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു രേഖയാണ് ഈ ബാൽ ആധാർ കാർഡ്. മാതാപിതാക്കളുടെ ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷിതാവിൻ്റെ അഡ്രസ്സ് പ്രൂഫ് (റേഷൻ കാർഡ്, ഇലക്‌ട്രിസിറ്റി ബിൽ മുതലായവ), കുട്ടിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ തുടങ്ങിയ രേഖകൾ എന്നിവ കൈവശം ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങൾ കൈവശം ഉണ്ടെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ആധാർ കാർഡിന് പെട്ടെന്ന് തന്നെ അപേക്ഷിക്കാം. അതിനായി ഈ കാര്യങ്ങൾ ഫോളോ ചെയ്യുക.
നീല ആധാർ കാർഡിന് അപേക്ഷിക്കാനുള്ള രണ്ട് വ്യത്യസ്ത വഴികൾ ഇവയാണ്:
ഓൺലൈൻ ആധാർ അപേക്ഷ
1: ഔദ്യോഗിക UIDAI വെബ്സൈറ്റ് സന്ദർശിക്കുക.
2: "ഗെറ്റ് ആധാർ" വിഭാഗത്തിലേക്ക് പോയി "ബുക്ക് ഏൻ അപ്പോയിൻ്റ്മെൻ്റ്" എന്നതിൽ ടാപ്പ് ചെയ്യുക.
3: നഗരം തിരഞ്ഞെടുത്ത് പ്രൊസീഡ് ക്ലിക്കു ചെയ്യുക.
4: ഇപ്പോൾ 'ന്യൂ ആധാറിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
5: OTP ജെനറേറ്റ് ചെയ്യുക
6: അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിൽ അപ്പോയിൻ്റ്മെൻ്റ് ലഭിക്കുന്നതിന് നിങ്ങളുടെ കുട്ടിയെ കുറിച്ച് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
ഓഫ്‌ലൈൻ ആധാർ അപേക്ഷ
1: ഏതെങ്കിലും ആധാർ സേവാ കേന്ദ്രമോ സ്ഥിരം എൻറോൾമെൻ്റ് കേന്ദ്രമോ സന്ദർശിക്കുക.
2: നിങ്ങളുടെ കുട്ടിക്ക് ഒരു നീല ആധാർ കാർഡ് വേണമെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുക.
3: ആധാർ എൻറോൾമെൻ്റ് ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കുക.
നീല ആധാർ കാർഡ് മാതാപിതാക്കളിൽ ഒരാളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കും. എൻറോൾമെൻ്റ് വിജയകരമായി പൂർത്തിയായ ശേഷം നീല ആധാർ കാർഡ് ലഭിക്കാൻ സാധാരണയായി 60 ദിവസമെടുക്കും. കൂടാതെ, ബ്ലൂ ആധാർ കാർഡ് EWS സ്കോളർഷിപ്പുകൾ നൽകുന്നതിന് സൗകര്യമൊരുക്കുന്നു. എന്നാൽ അതേസമയം ഇത്തരം റേഖകളിലൂടെ ഫ്രോഡുകളായവരെ വേർതിരിച്ചറിയാൻ സർക്കാരിനെ സഹായിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications