ഓഹരി വിപണിയിലൂടെ കോടികൾ സമ്പാദിക്കാം: ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പാണ്...

താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആ​ഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ് പ്രതിസന്ധികൾക്ക് തുടക്കമാവുന്നത്. ഇതോടെ വിവിധ ഓഹരികൾ തകരാനും കാരണമായി. താരിഫ് ശക്തമായപ്പോൾ യുഎസിൽ പണപ്പെരുപ്പ സാധ്യതയും ഉയർന്നിട്ടുണ്ട്.

ഇത്തരത്തിൽ നിക്ഷേപകർ തിരഞ്ഞെടുക്കുന്ന ഓഹരികൾ തകരുന്നത് അവരുടെ കൃത്യതയില്ലായ്മ കൊണ്ടാണ്. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കണം. ഓഹരി വിപണിയിലൂടെ ദീർഘകാല നേട്ടം കൈവരിക്കണമെങ്കിൽ ആകർഷമായ ആസൂത്രണങ്ങൾ മാത്രം മതിയാവില്ല. നിക്ഷേപങ്ങളിലെ അച്ചടക്കം, ക്ഷമ, എന്നിവയെല്ലാം പ്രധാനമാണ്. ദീർഘകാലത്തേക്ക് ശക്തമായ നേട്ടം ഉറപ്പാക്കി വലിയ സമ്പത്ത് സൃഷ്ടിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ 10 കാര്യങ്ങൾ കൃത്യമായി പാലിക്കുക.

1. വിപണിയിലൂടെ നേട്ടം

വിപണിയിലെ വളർച്ചയാണ് ഓരോ ഓഹരിക്കും നേട്ടം സൃഷ്ടിക്കുന്നത്. അതിനാൽ ഒരു ഓഹരി തിരഞ്ഞെടുക്കുമ്പോൾ വിപണിയിലെ സാഹചര്യം മനസിലാക്കുക. വിപണിയിൽ ഓഹരി ഉയരുന്നുണ്ടെങ്കിൽ നിങ്ങൾക്കും ലാഭം ഉറപ്പാക്കാം. വിപണിയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് മാത്രം നിക്ഷേപം നടത്താം.

2. ഉടനടി ലാഭവും നഷ്ടവും നേടാം...

ഏറ്റവും ശക്തമായി പോസിറ്റീവ് വിപണിയിലൂടെ നേട്ടം ഉറപ്പാക്കുന്നതിനാൽ ലാഭം ഉറപ്പാക്കാം. എന്നാൽ അത് നിങ്ങളുടെ കഴിവാണെന്ന് തെറ്റിദ്ധരിക്കരുത്. വിപണി തകരുമ്പോൾ നിങ്ങളുടെ തന്ത്രങ്ങൾ ഉപയോ​ഗിച്ച് ഓഹരിയിൽ ലാഭം സൃഷ്ടിക്കാനാവില്ല. അതിനാൽ വിപണി ശക്തമാവുമ്പോൾ ലാഭം ഉറപ്പാക്കുക.

3. വ്യാപാരത്തിലെ നേട്ടം നിങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു

നിങ്ങളുടെ വ്യാപാര തന്ത്രങ്ങൾ നിങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് നിങ്ങൾ ക്ഷമയുള്ള വ്യക്തിയാണെങ്കിൽ സ്വിംഗ് ട്രേഡിംഗ് മികച്ചതായിരിക്കും. എന്നാൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണെങ്കിൽ ഇൻട്രാഡേ ഓഹരികളായിരിക്കും ഏറ്റവും മികച്ചത്. അതിനാൽ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിക്ഷേപിക്കുക.

ഓഹരി വിപണിയിലൂടെ കോടികൾ സമ്പാദിക്കാം: ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പാണ്...

4. ഭാ​ഗ്യം നേടാം... പ്രക്രിയകൾ ആവർത്തിക്കുക....

ഓഹരികളിലൂടെ ലാഭം കൊയ്യാം. പക്ഷേ സ്ഥിരമായി ലാഭം കിട്ടണമെന്നില്ല. അതിനാൽ നേരത്തെ ചെയ്ത പ്രക്രിയകൾ വീണ്ടും പരീക്ഷിക്കുക.

5. അമിതമായി പ്രതീക്ഷിക്കരുത്...

വ്യാപാരത്തിൽ അമിതമായി പ്രതീക്ഷിക്കരുത്. കാരണം ഓഹരികളിൽ തകർച്ചയുണ്ടായാൽ അത് വലിയ അപകട സാധ്യതകൾ സൃഷ്ടിക്കും. വ്യാപാരത്തിൽ പോസിറ്റീവ് പ്രതീക്ഷയേക്കാൾ അച്ചടക്കത്തോടെയുള്ള നിക്ഷേപമാണ് ആവശ്യം. എപ്പോഴും ജീവിതത്തിൽ പോസിറ്റീവായി തുടരുക, പക്ഷേ വിപണികളിൽ അച്ചടക്കത്തോടെ നിക്ഷേപിക്കുക.

6. ആദ്യത്തെ 30 മിനിറ്റ് ഒഴിവാക്കുക...

വിപണി തുറന്നതിന് ശേഷമുള്ള ആദ്യത്തെ 30 മിനിറ്റുകളിൽ വ്യാപാരം ആരംഭിക്കാതിരിക്കുക. ആദ്യത്തെ 30 മിനുറ്റിലെ വില പലപ്പോഴും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാവും. അതിനാൽ അതിൽ നേട്ടം കൈവരിക്കാൻ സാധിക്കണമെന്നില്ല. അതിനാൽ ശ്രദ്ധയോടെ മാത്രം നിക്ഷേപിക്കുക.

7. മികച്ച ഓഹരികളെ തിരിച്ചറിയുക...

ഇന്ന് വിപണി തകർച്ചയിലാണെങ്കിലും നാളെ ശക്തമായ സാന്നിധ്യമായി ഉയരാനും സാധ്യതയുണ്ട്. അത്തരം ഓഹരികൾ തിരിച്ചറിയുക. വിപണി ദുർബലമാകുമ്പോൾ - പ്രത്യേകിച്ച് 1-2 ആഴ്ചകളിൽ ഒരു സ്റ്റോക്ക് വീഴാതെ അതേ വിലയിൽ നിൽക്കുന്നുണ്ടെങ്കിൽ അത് പോസിറ്റീവ് വളർച്ചയെ സഹായിക്കും. അതിനാൽ അത്തരം ഓഹരികളെ തിരിച്ചറിയാം.

8. മികച്ച ഓഹരികളുടെ ലിസ്റ്റ് തയ്യാറാക്കുക...

ഓരോ ദിവസവും ഓരോ ഓഹരികളുടെ പിന്നാലെ പോകരുത്. വിപണിയെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കിയാൽ കുറഞ്ഞത് 30-50 ഓഹരികളുള്ള ഒരു ലിസ്റ്റ് സൂക്ഷിക്കുക. ഇതിലൂടെ ഓരോ ഓഹരികളുടെയും വളർച്ച മനസിലാക്കി അതിനനുസരിച്ച് നിക്ഷേപിക്കുക.

9. നിങ്ങളുടെ തന്ത്രങ്ങൾ മാത്രം ഉപയോ​ഗിക്കുക...

നിങ്ങളുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് മാത്രം നിക്ഷേപം നടത്തുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ഓഹരികളെ സമീപിക്കാതിരിക്കുക.

10. ക്ഷമയാണ് ഏറ്റവും പ്രധാനപ്പെട്ടത്

ക്ഷമയോടെ നിക്ഷേപിക്കുക. ചിലപ്പോൾ ദിവസം മുഴുവൻ ഒരു ഓഹരിയുടെ വളർച്ചയെ കുറിച്ച് പഠിക്കേണ്ടി വരും. ഓഹരികളുടെ ഇതുവരെയുള്ള സ്വഭാവത്തെ കുറിച്ച് മനസിലാക്കണം, ഒപ്പം ചരിത്രവും പഠിക്കണം. അനാവശ്യമായി എപ്പോഴും നിക്ഷേപം നടത്തരുത്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X