നിലവില്‍ ഭവന വായപ എടുത്തവര്‍ ബാങ്കുകളെ സമീപിച്ച് അപേക്ഷ നല്കി, സ്വിച്ച് ഓവര്‍ ഫീസ് ഉണ്ടെങ്കില്‍ അതും നല്കിയാല് കുറഞ്ഞ പലിശ നിരക്കിലേക്ക് മാറാൻ സാധിക്കും
ഭവന വായ്പ എടുക്കുന്നവർക്ക് എന്തുകൊണ്ടും നല്ല സമയമാണ് ഇപ്പോൾ. കുറഞ്ഞ പലിശ നിരക്കിൽ ആളുകൾക്ക് ഭവന വായ്പ ലഭ്യമാക്കാൻ ബാങ്കുകൾ മത്സരിക്കുകയാണ്. എന്നാൽ പുതിയ വായ്പ എടുക്കുന്നവർക്ക് മാത്രമല്ല കുറഞ്ഞ പലിശയുടെ ആനുകൂല്യം ലഭിക്കുന്നത്. മുൻപ് വായ്പ എടുത്തവർക്കും തങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും.

നിലവിൽ കൂടുതൽ പലിശയ്ക്ക് നിങ്ങൾ എടുത്തിരിക്കുന്ന ഭവന വായ്പ കുറഞ്ഞ പലിശയ്ക്ക് ഏറ്റെടുക്കാൻ മറ്റ് ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും തയ്യാറായിരിക്കും. പൊതുമേഖലാ ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക് എന്നിവയുടെ ഭവന വായ്പാ പലിശ നിരക്ക് ഇപ്പോള്‍ 6.70 - 6.95 ശതമാനമാണ്. പ്രമുഖ സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് 6.70- 6.75 ശതമാനനിരക്കിലുമാണ്.
ഇത്തരത്തിൽ വായ്പ മാറ്റുന്നതിന് പ്രൊസസിങ് ഫീസ് നൽകേണ്ടി വരും. അതുപോലെ തന്നെ ബാങ്കുകള്‍ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ നിഷ്കര്‍ഷിക്കുന്ന നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടി വരും. എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കിലേക്ക് നിങ്ങളുടെ നിലവിലെ ഭവന വായ്പ മാറ്റിയാല്‍ ലക്ഷങ്ങള്‍ ഒരുപക്ഷേ ലാഭിക്കാന്‍ സാധിക്കും.
ഭവന വായ്പ, കുറഞ്ഞ നിരക്കിലുള്ള മറ്റൊരു ബാങ്കിലേക്കോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയിലേക്കോ മാറ്റുമ്പോള്‍, അവിടെ ലഭിക്കുന്ന പലിശ നിരക്ക് എത്രകാലത്തേക്കാണ് എന്ന് കൃത്യമായി അറിയണം. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിശ്ചിത കാലാവധിയിലേക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്തേക്കാം. ആ കാലാവധി കഴിയുമ്പോള്‍ പലിശ നിരക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. അതായത് ടീസര്‍ ലോണ്‍ എന്ന ആകര്‍ഷണത്തില്‍ വീഴരുത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications