എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇപിഎഫ് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. രാജ്യത്തെ എല്ലാ ഇപിഎഫ് അംഗങ്ങൾക്കും അവരുടെ ഇപിഎഫ് അക്കൗണ്ട് ഇനി ലളിതമായി കൈകാര്യം ചെയ്യാം. അതിനായി ഇപിഎഫ്ഒ പോർട്ടലും ഇപിഎഫ്ഒയുടെ ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഉൾപ്പെടെ നിരവധി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് അംഗങ്ങൾക്ക് ഇപ്പോൾ അവരുടെ അക്കൗണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഇതിൻ്റെ പ്രത്യകത.
ഇപിഎഫ്ഒ സേവനങ്ങൾക്ക് സാധാരണയായി ഇപിഎഫ്ഒ വെബ്‌സൈറ്റ് അല്ലെങ്കിൽ ഉമാങ് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നു. ഇതിൽ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഇന്ത്യയിൽ മൊബൈൽ ഗവേണൻസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) വികസിപ്പിച്ചെടുത്തതാണ് UMANG (യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ്).
കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇ-ഗവൺമെന്റ് സേവനങ്ങൾ ലഭിക്കുന്നതിനുള്ള സിംഗിൾ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഉമാങ്. ഇത് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും, ഉമാങ് വെബ്സൈറ്റ് മാർഗത്തിലൂടെയും ഉപയോഗിക്കാം.

ഉമാങ് ആപ്പിൽ നിങ്ങളുടെ ഇപിഎഫ് പാസ്ബുക്ക് എങ്ങനെ കാണാം? ഓരോ സ്റ്റെപ്പും അറിയാം;
- ആപ്പിൽ EPFO എന്ന് തിരയുക
- അതിൽ നിന്ന് 'വ്യൂ പാസ്ബുക്ക്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ശേഷം നിങ്ങളുടെ UAN നമ്പർ നൽകുക
- അടുത്തത് നിങ്ങളുടെ രജിസ്ട്രർ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നൽകുക.
- മെമ്പർ ഐഡി തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക.
ഇപിഎഫ്ഒ സേവനങ്ങൾക്ക് UMANG ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
ദീർഘനേരത്തോളം ക്യൂവിൽ നിൽക്കാതെ, മറ്റു പ്രതിസന്ധികൾ നേരിടാതെ നിങ്ങളുടെ ഇപിഎഫ് ഇ-പാസ്ബുക്ക് കാണാനും ഡൗൺലോഡ് ചെയ്യാനും ഉമാങ് ആപ്പ് ഉപയോഗിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് തന്നെ പാസ്ബുക്ക് ലഭിക്കും. എങ്ങനെയെന്ന് നോക്കാം;
പ്രധാനമായും UMANG ആപ്പിലും അതിൻ്റെ വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം സാധിക്കും. അതിനാൽ ആപ്പിലും വെബ്സൈറ്റിലും എങ്ങനെ രജിസ്ട്രർ ചെയ്യാമെന്ന് വിശദമായി നോക്കാം;
ഉമാങ് വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യാം....
- ഔദ്യോഗിക വെബ്സൈറ്റായ www.umang.gov.in സന്ദർശിക്കുക
- വെബ്സൈറ്റിൻ്റെ തുറന്നു വരുന്ന ഹോംപേജിൽ മുകളിൽ വലതുവശത്ത്, ലോഗിൻ/രജിസ്റ്റർ എന്നാൽ ടാബിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഔദ്യേഗിക മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒടിപി പരിശോധിച്ചുറപ്പിക്കുക.
- ഇത്രയും ചെയ്താൽ നിങ്ങൾ ഉമാങ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു എന്നാണ് അർത്ഥം.
ജോലി ഇല്ലെങ്കിലും എല്ലാ മാസവും 40,100 രൂപ സ്ഥിര വരുമാനം കിട്ടും: ആർക്കെല്ലാം ഈ സ്കീമിൽ അപേക്ഷിക്കാം?
ഉമാങ് മൊബൈൽ ആപ്പിൽ രജിസ്ട്രർ ചെയ്യാം...
- ആദ്യം ഗൂഗിൾ പ്ലേ/ആപ്പ് സ്റ്റോർ എന്നിവയിൽ UMANG ആപ്പ് തിരയുക.
- അതിനു ശേഷം ഉമാങ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ആപ്പിൽ 'ലോഗിൻ/സൈൻ അപ്പ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്യാൻ വേണ്ടി ആദ്യം നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ആപ്പ് നൽകുന്ന നിബന്ധനകൾ അംഗീകരിക്കുക.
- നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇത്രയും ചെയ്താൽ നിങ്ങൾ ഉമാങ് ആപ്പിൽ വിജയകരമായി രജിസ്ട്രർ ചെയ്തു എന്ന് ഉറപ്പാക്കാം.
ഈ ഉമാങ് ആപ്പിൽ ഒരൊറ്റ ക്ലിക്കിലൂടെ ഇപിഎഫ്ഒ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സേവനങ്ങളും ഉറപ്പാക്കാം. ഇപിഎഫ് സേവനത്തിനായി വേഗം തന്നെ ഉമാങ് ആപ്പ് ഡൗൺലോഡ് ചെയ്തോളൂ...


Click it and Unblock the Notifications