സ്വര്‍ണം വാങ്ങിയതിന് ശേഷം അതിന്റെ ശുദ്ധി ഉറപ്പാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിരവധി കള്ളസ്വര്‍ണവും, താഴ്ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമായത് കൊണ്ട് തന്നെ കയ്യിൽ ഇരിക്കുന്നത് ഒറിജിനൽ ആണോ എന്നറിയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ സ്വര്‍ണത്തിന് യഥാര്‍ത്ഥ മൂല്യമുണ്ടോ എന്നത് അറിയാനുള്ള വിവിധ മാര്‍ഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
ഹാള്‍മാര്‍ക്ക് പരിശോധിക്കുക
ഹാള്‍മാര്‍ക്ക് എന്നത് ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്വർണ്ണത്തിന് നൽകുന്ന ഔദ്യോഗിക അംഗീകാര ചിഹ്നമാണ്. യഥാർത്ഥവും ഉന്നത നിലവാരമുള്ളതുമായ സ്വർണത്തിന് ബി ഐ എസ് ഹാള്‍മാര്‍ക്ക് ഉണ്ടായിരിക്കും.
*ഹാള്‍മാര്‍ക്കില്‍ കാണാവുന്ന പ്രധാന ചിഹ്നങ്ങള്‍
ബി ഐ എസ് ലോഗോ: സ്വർണം ബി ഐ എസ് സ്റ്റാൻഡേർഡിന് വിധേയമാണെന്ന് തെളിയിക്കുന്നു.
ക്യാരറ്റ് അഥവാ ഫൈൻനസ്: 22K, 18K, 14K എന്നിങ്ങനെയാണ് സാധാരണ സ്വർണ്ണത്തിന്റെ നിലവാരങ്ങൾ. ഉദാഹരണത്തിന്, 22K എന്നത് 91.6% ശുദ്ധമായ സ്വർണമാണ്. 14 ലേക്ക് വരുമ്പോൾ ഇതിൽ സ്വർണ്ണത്തിനൊപ്പം മറ്റു മിശ്രിതങ്ങൾ കൂടി വന്നേക്കാം.
*ജ്വല്ലറിയുടെ ഐഡന്റിഫിക്കേഷൻ:
ഉൽപാദകന്റെ ആധികാരികത ഉറപ്പാക്കുന്ന പ്രത്യേക കോഡ് എല്ലാ ആഭരണങ്ങളിലും കാണാറുണ്ട്.
*വർഷം പരിശോധിക്കുക:
സ്വർണം ഹാള്‍മാര്‍ക്ക് ചെയ്ത വർഷവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും
2. ബി ഐ എസ് കെയർ ആപ്പ് ഉപയോഗിക്കുക
ബി ഐ എസ് അംഗീകാരം ഉള്ള സ്വർണത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ബി ഐ എസ് കെയർ എന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാം.
*ആപ്പ് ഡൗൺലോഡ് ചെയ്യുക:
ബി ഐ എസ് കെയർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ/ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.
*ഹാള്‍മാര്‍ക്ക് നമ്പർ സ്കാൻ ചെയ്യുക:
സ്വർണത്തിൽ കൊടുത്തിരിക്കുന്ന ആല്‍ഫാന്യുമറിക് കോഡ് (ഹാള്‍മാര്‍ക്ക്) വെച്ച് പരിശോധിക്കാം.
*ഫെയ്ക് ഹാള്‍മാര്‍ക്ക് തിരിച്ചറിയുക:
ശരിയായ ഹാള്‍മാര്‍ക്ക് ഇല്ലെങ്കില്‍ പരാതി നൽകാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.
സ്വര്‍ണത്തിന്റെ നിറം നിരീക്ഷിക്കുക
ശുദ്ധമായ സ്വർണം കറുക്കില്ല, എന്നാൽ കുറഞ്ഞ ക്വാളിറ്റിയിലുള്ള സ്വർണമാകട്ടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിറം മാറ്റം കാണിക്കും. 24 കാരറ്റ് സ്വർണം ഏറ്റവും ശുദ്ധവും മഞ്ഞ നിറത്തിലുള്ളതുമാണ്. 22K, 18K എന്നിവയിൽ മറ്റ് ലോഹങ്ങൾ ചേർക്കുന്നതിനാൽ നിറത്തിൽ ചെറിയ വ്യത്യാസം ഉണ്ട്.
മാഗ്നറ്റ് ഉപയോഗിച്ച് പരിശോധിക്കുക
സ്വർണം മാഗ്നറ്റിക്കല്ല, അതുകൊണ്ട് തന്നെ നിങ്ങളു കൈവശമുള്ളതിൽ ഇരുമ്പ്, നിക്കൽ തുടങ്ങിയ ലോഹങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ അത് മാഗ്നറ്റിനെ ആകർഷിക്കും. എന്നാൽ ഈ മാർഗം 100% കൃത്യതയുള്ളതല്ല, കൂടുതൽ ഉറപ്പിനായി പ്രൊഫഷണൽ പരിശോധന ചെയ്യുക.

സ്വർണം വെള്ളത്തിൽ ഇട്ട് നോക്കുക
ശുദ്ധമായ സ്വർണം വെള്ളത്തിൽ ഇടുമ്പോൾ താഴേക്ക് മുങ്ങും. കൃത്രിമ സ്വർണം താഴ്ചയിലേക്കു പോകാതെ ഉപരിതലത്തിൽ തന്നെ നിൽക്കും. ( ഇതിലും ആധികാരികത കുറവാണ് )
അമ്ലപരീക്ഷ അഥവാ ആസിഡ് ടെസ്റ്റ്
സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കാൻ അമ്ലപരീക്ഷ അഥവാ നിട്രിക് ആസിഡ് ടെസ്റ്റ് ഉപയോഗിക്കാം. എന്നാൽ ഇത് വീട്ടിൽ പരീക്ഷിക്കാൻ ശ്രമിക്കരുത്. അനുഭവ സമ്പന്നരായ ജ്വല്ലറികളിലോ ബി ഐ എസ് അംഗീകൃത പരിശോധന കേന്ദ്രങ്ങളിലോ മാത്രം നടത്തുക.
എക്സ് ആർ എഫ് പരിശോധന
സ്വർണം വാങ്ങിയ ശേഷം ഇതിന്റെ ശുദ്ധത ഉറപ്പാക്കാൻ ഏറ്റവും കൃത്യമായ രീതിയാണ് എക്സ്റേ ഫ്ലൂറസെൻസ് ടെസ്റ്റ് .
ബി ഐ എസ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ:
നിങ്ങളുടെ സ്വർണം വിദഗ്ദ്ധ പരിശോധനയ്ക്ക് ബി ഐ എസ് അംഗീകൃത അസ്സയിങ് ആൻഡ് ഹൽമാർക്കിങ് സെന്ററിൽ പരിശോധിക്കാം. ചെറിയൊരു നിരക്ക് ഈടാക്കും, പക്ഷേ കൃത്യത ഉറപ്പാക്കാൻ ഇത് ഉത്തമ മാർഗമാണ്.
ജ്വല്ലറിയോട് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുക
സ്വർണം വാങ്ങുമ്പോൾ അതിന്റെ ശുദ്ധി വെളിവാക്കുന്നത് സംബന്ധിച്ച ബില്ല് വാശിയോടെ ആവശ്യപ്പെടുക. അതോടൊപ്പം ഹാള്‍മാര്‍ക്ക് ഉണ്ടെന്നത് രേഖപ്പെടുത്തിയുള്ള ഒരു സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുക.
സ്വർണം ഒരു വലിയ നിക്ഷേപമാണെന്നതിനാൽ അതിന്റെ ശുദ്ധി ഉറപ്പാക്കാൻ മുൻകരുതൽ വേണം. ബി ഐ എസ് ഹാള്‍മാര്‍ക്ക്, ബി ഐ എസ് കെയർ ആപ്പ്, പഠിച്ച വ്യക്തികൾ വഴി പരിശോധന തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകൾ ഒഴിവാക്കാം. ഏതു സാഹചര്യത്തിലും ഹാള്‍മാര്‍ക്ക് ഉള്ളതും വിശദമായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമാണ് സുരക്ഷിതം. നിങ്ങളുടെ സ്വർണം യഥാർത്ഥമാണെന്ന് ഉറപ്പാക്കാൻ ഇവിടെ ചർച്ചചെയ്ത നടപടികൾ പാലിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications