നേരിട്ട് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് പണം നഷ്ടപ്പെടുന്നവരുടെ പരാതി നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. ടിക്കറ്റെടുക്കുന്നതിന് മുന്‍പ് ലഭ്യത കാണിക്കുന്ന ടിക്കറ്റുകള്‍ പണമടച്ച് കഴിയുന്നതോടെ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് മാറുന്നതാണ് പലര്‍ക്കുമുള്ള പ്രതിസന്ധി. വെയ്റ്റിംഗ് ലിസ്റ്റിലേക്ക് മാറിയാല്‍ റീഫണ്ട് ലഭിക്കുമെങ്കിലും ബുക്കിംഗ് ചാർജായി നല്ലൊരു തുക റെയിൽവെ കിഴിച്ചാണ് റീഫണ്ട് അനുവദിക്കുന്നത്.
ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ബുക്കിംഗ് ചാർജ് നൽകേണ്ട അവസ്ഥയിലാണ് ട്രെയിൻ യാത്രക്കാർ. വേനലവധി കാലം അവസാനിക്കാനായതോടെ തീവണ്ടിയിൽ ടിക്കറ്റിന് വലിയ മത്സരമാണ്. ടിക്കറ്റ് കിട്ടാത്തവർ അവസാന അവസരമായാണ് തത്കാലിനെ കാണുന്നത്. ഈ അവസ്ഥിയ പണം നഷ്ടപ്പെടുത്താതെ തത്കാല്‍ ബുക്കിംഗില്‍ സീറ്റുറപ്പിക്കാനുമുള്ള വഴികളാണ് ഈ മേഖലത്തില്‍ പരിശോധിക്കുന്നത്.
തത്കാൽ ടിക്കറ്റെടുക്കാൻ ആവശ്യമായവ
സ്വന്തമായി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസി അക്കൗണ്ട് ആവശ്യമാണ്. അക്കൗണ്ടില്ലാത്തവരാണെങ്കില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അക്കൗണ്ടെടുക്കാം. അതോടൊപ്പം വ്യക്തമായ യാത്ര പ്ലാന്‍ ആവശ്യമാണ്. യാത്ര തീയതി, കയറുന്ന സ്റ്റേഷന്‍, ഏത് ക്ലാസിലാണ് ടിക്കറ്റ് ആവശ്യം എന്നിവ ധാരണയുണ്ടാകണം.

പണമടയ്ക്കാനായി ഡിജിറ്റല്‍ സൗകര്യം കൂടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേണം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ടിക്കറ്റിന് പണമടയ്ക്കാം. ഐആർസിടിസി അക്കൗണ്ടിൽ കയറി ലഭ്യത അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
തത്കാൽ ബുക്കിംഗ് ശ്രദ്ധിക്കാൻ
ചാര്‍ട്ട് തയ്യാറാക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. തീവണ്ടി പുറപ്പെടുന്നതിന് തൊട്ട്മുന്‍പുള്ള ദിവസമാണ് തത്കാൽ ബുക്ക് ചെയ്യേണ്ടത്. യാത്ര തീയതി 15-ാം തീയതി ആണെങ്കിലും യാത്ര ചെയ്യാന്‍ ഉദ്യേശിക്കുന്ന ട്രെയിൻ 14-ാം തീയതി പുറപ്പെട്ടുന്നുണ്ടെങ്കില്‍ 13-ാം തീയതി ടിക്കറ്റ് ബുക്ക് ചെയ്യണം.
തത്കാൽ ബുക്കിംഗ് സമയം
തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് സമയം പ്രധാനമാണ്. എസി ക്ലാസുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് 10 മണിക്ക് ആരംഭിക്കും. സ്ലീപ്പര്‍ ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ 11 മണിക്കാണ് ബുക്കിംഗ് ആരംഭിക്കുക. ഒരു പിഎന്‍ആറിൽ 4 പേരെ ഉൾപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ഐപി അഡ്രസില്‍ നിന്ന് ഒരു ദിവസം ഒരാള്‍ക്ക് ദിവസം 2 തത്കാല്‍ ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തത്കാല്‍ ടിക്കറ്റില്‍ കണ്‍സെഷന്‍ അനുവദിക്കില്ല. കൺഫേം ചെയ്ത തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
തത്കാൽ ടിക്കറ്റ് ഉറപ്പാക്കാനുള്ള ട്രിക്കുകൾ
* ഐആർസിടിസി അക്കൗണ്ടിൽ മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കാം. ഞൊടിയിടയിൽ യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ഇത് സഹായിക്കും. ഒന്നിൽ കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാസ്റ്റർ ലിസ്റ്റ് ഉപയോഗിച്ചാൽ സമയ ലാഭമുണ്ടാകും. 20 യാത്രക്കാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്താനാകും. അക്കൗണ്ടിലെ മൈ പ്രൊഫൈല്‍ എന്ന ഭാഗത്ത് ഈ സൗകര്യമുണ്ടാകും. യാത്രക്കാരുടെ പേര്, പ്രായം, ബെര്‍ത്ത് പ്രിഫറന്‍സ് എന്നീ ആവശ്യ വിവരങ്ങൾ നേരത്തെ തയ്യാറാക്കാം.
* സമയവുമായുള്ള ഒരുതരം മത്സരം കൂടിയാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗ്. അതിനാല്‍ തത്കാല്‍ ടിക്കറ്റ് ആവശ്യമുള്ള എസി യാത്രക്കാര്‍ 9.57നും സ്ലീപ്പര്‍ യാത്രക്കാര്‍ 10.57നും ആപ്പില്‍ ലോഗിന്‍ ചെയ്യുന്നത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം.
* ഇടപാട് വേഗത്തിൽ പൂർത്തിയാക്കാൻ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ വാലറ്റ് പോലുള്ള വേഗതയേറിയ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക.
* ഇന്ത്യയ്ക്ക് പുറത്തു നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ ഒരു പ്രോക്സി സെർവർ ഉപയോഗിക്കാം. തത്കാൽ ബുക്കിംഗിൽ കൺഫേം സീറ്റ് ലഭിക്കാൻ ഇത് സഹായിക്കും.
* തത്കാൽ ടിക്കറ്റ് സ്വയം ബുക്ക് ചെയ്യുന്നതിൽ പ്രശ്‌നം നേരിടുന്ന ഘട്ടത്തിൽ ബുക്കിംഗ് ഏജന്റിന്റെ സഹായം തേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications