രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര സംവിധാനമാണ് ഇന്ത്യൻ റെയിൽവെ. ആകർഷകമായ നിരക്കിലെ ടിക്കറ്റ് തന്നെയാണ് യാത്രക്കാരെ കൂടുതലായും തീവണ്ടി യാത്രയിലേക്ക് ആകർഷിക്കുന്നത്. ഈ ആകർഷണം കാരണം പല റൂട്ടുകളും തീവണ്ടി ടിക്കറ്റ് ലഭിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.
ഇതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ തത്‍കാൽ ടിക്കറ്റിനെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താൽ, അവസാന നിമിഷം യാത്ര പ്ലാനിൽ മാറ്റങ്ങളുണ്ടായാൽ ടിക്കറ്റ് റദ്ദാക്കുക മാത്രമാണ് വഴി. ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കുമ്പോൾ റെയിൽവെ വിവിധ നിരക്കുകൾ ഈടാക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
ടിക്കറ്റ് റദ്ദാക്കൽ നിരക്കുകൾ
ഇന്ത്യൻ റെയിൽവെയിൽ ടിക്കറ്റ് റദ്ദാക്കൽ നിരക്കുകൾ സമയം, കോച്ച്, ടിക്കറ്റ് എന്നിവ അനുസരിച്ച് വ്യത്യസ്തമാണ്. കൺഫേം ടിക്കറ്റ് റദ്ദാക്കുന്നതിനും ആർഎസി ടിക്കറ്റ് റദ്ദാക്കുന്നതിനും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കിവ വ്യത്യസ്ത നിരക്കാണ് കുറയ്ക്കുന്നത്. റെയിൽവേ പാസഞ്ചേഴ്‌സ് റൂൾ 2015 പ്രകാരമാണ് ടിക്കറ്റ് റദ്ദാക്കുമ്പോൾ റെയിൽവേ ക്യാൻസലേഷൻ അല്ലെങ്കിൽ ക്ലിയറേജ് ചാർജ് ഈടാക്കുന്നുത്.

48 മണിക്കൂർ മുൻപ്
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് കൺഫേം യാത്ര ടിക്കറ്റുകൾ റദ്ദാക്കിയാൽ എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാർക്ക് 240 രൂപയാണ് ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നത്. എസി 2-ടയർ ക്ലാസിന് 200 രൂപ ഈടാക്കും. എസി 3-ടയർ/എസി ചെയർ കാർ യാത്രക്കാർക്ക് 180 രൂപയും സെക്കൻഡ് ക്ലാസിന് 60 രൂപയുമാണ് ക്യാൻസലേഷൻ ചാർജ്. ക്യാൻസലേഷൻ ചാർജ് കുറച്ച് ബാക്കി തുക ടിക്കറ്റ് ബുക്ക് ചെയ്ത അക്കൗണ്ടിലേക്ക് എത്തും.
12 മണിക്കൂർ മുൻപ്
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിൽ താഴെയും 12 മണിക്കൂർ മുൻപും യാത്രക്കാരൻ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം നിരക്ക് ക്യാൻസലേഷൻ ചാർജ് ആയി ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിൽ താഴെ 4 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിൻെറ 50 ശതമാനം ക്യാൻസലേഷൻ ചാർജ് ഈടാക്കും. ഓരോ ക്ലാസിനും ഏറ്റവും കുറഞ്ഞ ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് ബാധകമായിരിക്കും.
ആർഎസി/ വെയ്റ്റിംഗ് ലിസ്റ്റ്/ തത്‍കാൽ
ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് ആർഎസി/വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയാൽ ക്ലറിക്കൽ ചാർജ് കുറച്ചതിന് ശേഷം മുഴുവൻ റീഫണ്ടും നൽകും. അതേസമയം തത്‍കാൽ ബുക്കിംഗിൽ ലഭിച്ച കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ഒന്നും ലഭിക്കുകയില്ല. ടിക്കറ്റ് കൺഫേം ആയിട്ടില്ലെങ്കിൽ ഓൺലൈനായി എടുത്ത ടിക്കറ്റ് ഓട്ടോമാറ്റിക്കായി റദ്ദാവുകയും തുക തിരികെ അക്കൗണ്ടിലേക്ക് വരുകയും ചെയ്യും.
റെയിൽവെ വരുമാന സ്രോതസ്
ടിക്കറ്റ് റദ്ദാക്കൽ റെയിൽവെയ്ക്ക് വലിയ വരുമാന സ്രോതസാണ്. ഇ-ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ റെയിൽവേയ്ക്ക് 1900 കോടിയിലധികം രൂപയുടെ റെക്കോർഡ് ഉയർന്ന വരുമാനമാണ് ഈയിടെ ലഭിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ രേഖാമൂലമുള്ള മറുപടി പ്രകാരം, 2019-2020 നും 2022-2023 നും ഇടയിൽ (ഡിസംബർ വരെ) ടിക്കറ്റുകൾ റദ്ദാക്കിയതിലൂടെ റെയിൽവേക്ക് ആകെ 1,949.98 കോടി രൂപയാണ് വരുമാനം ലഭിച്ചത്.
2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവേ ഏറ്റവും ഉയർന്ന വരുമാനം 694.08 കോടി രൂപയാണ്.2022-23 സാമ്പത്തിക വർഷത്തിൽ (ഡിസംബർ വരെ) വരുമാനം 604.40 കോടി രൂപ കവിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
