സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി ഇന്ന് ഏറ്റവും ജനപ്രിയമായ നിക്ഷേപമാർഗമാണ്. മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിനുള്ള ഒരു മാർഗമാണ് എസ്ഐപി. നിക്ഷേപകൻ ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുകയും അവയുടെ തുകയും മറ്റ് കാര്യങ്ങളും തീരുമാനിക്കുകയും ചെയ്താൽ തിരഞ്ഞെടുത്ത തുക നിർദ്ദിഷ്ട തീയതിയിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും. പതിവായി സമ്പാദിക്കുന്നതും നിക്ഷേപിക്കുന്നതുമായ ഒരു ശീലം വളർത്തിയെടുക്കാൻ എസ്ഐപി സഹായിക്കുന്നു. അതുവഴി നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്നു.
കോമ്പൗണ്ടിംഗിന്‍റെ ശക്തി
കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയാണ് എസ്ഐപിയുടെ ഏറ്റവും വലിയ നേട്ടം. അതായത് മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 12 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 120 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1120 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.
അനുയോജ്യം ആർക്കെല്ലാം..?
എസ്ഐപി ഏറ്റവും അനുയോജ്യം തുടക്കക്കാർക്കാണ്. കൂടാതെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ നിക്ഷേപകർക്ക് അനുയോജ്യമാണ്. നിക്ഷേപകർക്ക് ഒരു ഹ്രസ്വകാല ലക്ഷ്യം ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് ലക്ഷ്യം കൈവരിക്കാനും കഴിയും.
നിക്ഷേപം 6000, സമ്പാദ്യം 30 ലക്ഷം
എസ്ഐപിയിൽ പ്രതിമാസം 6000 രൂപ നിക്ഷേപിക്കുന്നതിലൂടെ 30 ലക്ഷം രൂപ എത്ര കാലം കൊണ്ട് സമ്പാദിക്കാനാകുമെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. വാർഷിക വരുമാനം 12 ശതമാനം എന്ന നിലയിലാണ് കണക്കാക്കുന്നത്.
നിക്ഷേപ ലക്ഷ്യം : 30 ലക്ഷം രൂപ
പ്രതിമാസ നിക്ഷേപം: 6000 രൂപ
കണക്കാക്കിയ വാർഷിക വരുമാനം: 12 ശതമാനം
ഈ രീതിയിൽ നിങ്ങൾ നിക്ഷേപം ക്രമീകരിച്ചാൽ 15 വർഷം കൊണ്ട് നിങ്ങൾക്ക് 30 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. ഇതിൽ നിക്ഷേപ തുക 10,80,000 രൂപയും, മൂലധന നേട്ടം 19,47,456 രൂപയും ആയിരിക്കും. ഇതുരണ്ടും കൂട്ടിയാൽ 30,27,456 രൂപ ലഭിക്കും.

ഇനി നിങ്ങളുടെ നിക്ഷേപ കാലാവധി 10 വർഷമാക്കണമെന്ന് കരുതുക. അങ്ങനെ എങ്കിൽ എത്ര തുക എസ്ഐപി വഴി സമ്പാദിക്കാൻ കഴിയുമെന്ന് നോക്കാം.
10 വർഷം കൊണ്ട് നിക്ഷേപിക്കുന്ന തുക: 7,20,000 ലക്ഷം രൂപ
മൂലധന നേട്ടം: 6,74,034 രൂപ
ആകെ സമ്പാദ്യം: 13,94,034 രൂപ
444 ദിവസം കൊണ്ട് മികച്ച സമ്പാദ്യം, ഈ ബാങ്കുകളിലുണ്ട് മികച്ച പലിശ, ഇന്ന് തന്നെ നോക്കിയാലോ..?
എങ്ങനെ എസ്‌ഐപി ആരംഭിക്കാം..?
എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം. പാന്‍ കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ആവശ്യമാണ്. എസ്‌ഐപി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയത്ത് എസ്ഐപി തുകയും തീയതിയും തീരുമാനിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
