A Oneindia Venture

ഫ്ലിപ്കാർട്ടിൽ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നത് സേഫ് ആണോ? ശരിയായ മാർഗം എങ്ങനെ?

ഓൺലൈൻ ഷോപ്പിംഗിന് ക്രെഡിറ്റ് കാർഡുകൾ ഒരു അനുയോജ്യമായ പേയ്‌മെന്റ് മാർഗ്ഗമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു തൽക്ഷണം പണം ഡെബിറ്റ് ചെയ്യുന്നതിനു പകരം, കാർഡ് ഇഷ്യു ചെയ്ത ബാങ്ക് തുക അടയ്ക്കുകയും നിങ്ങൾക്ക് ബിൽ അനുവദനീയമായ സമയത്തിനകം അടയ്ക്കാനാവുകയും ചെയ്യും. ഇത് ഉടനടിയുള്ള നിങ്ങളുടെ കടബാധ്യത കുറയ്ക്കുകയും, സാമ്പത്തികമായി നിങ്ങൾക്ക് ഒരു സന്തുലനാവസ്ഥ ഒരുക്കുകയും ചെയ്യുന്നു.

ഫ്ലിപ്കാർട്ട് പോലുള്ള പ്രധാന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സുരക്ഷിതമായി ഇടപാടുകൾ നടത്തുന്നത് എളുപ്പമുള്ള വഴിയാണ്. എന്നാൽ ചില സൈബർ തട്ടിപ്പ് വീരന്മാർ ഇതിനിടയിലും നുഴഞ്ഞു കയറി പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഫ്ലിപ്കാർട്ടിൽ ലിങ്ക് ചെയ്യുമ്പോൾ എങ്ങനെ സുരക്ഷിതമായിരിക്കാം എന്നാണ് ഈ ലേഖനം വ്യക്തമാക്കുന്നത്.

ഫ്ലിപ്കാർട്ടിൽ ക്രെഡിറ്റ് കാർഡ് ചേർക്കുന്നത് എങ്ങനെ

ഫ്ലിപ്കാർട്ടിൽ ക്രെഡിറ്റ് കാർഡ് ചേർക്കുന്നത് വളരെ എളുപ്പമുള്ള പ്രകൃയയാണ് . ഇതിനായി നിങ്ങൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു

1. ഫ്ലിപ്കാർട്ട് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക

ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു പ്രോഡക്റ്റ് വാങ്ങി പേയ്‌മെന്റ് ചെയ്യാൻ, ആദ്യം നിങ്ങൾ ഫ്ലിപ്കാർട്ട് ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യേണ്ടതുണ്ട്.

2. നിങ്ങൾക്ക് വേണ്ട ഉൽപ്പന്നം തിരഞ്ഞെടുക്കുക

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നം ഫ്ലിപ്കാർട്ട് സെർച്ച് ബാർ ഉപയോഗിച്ച് കണ്ടെത്തുക. അതിനു ശേഷം 'Buy Now' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3. കൃത്യമായ ഡെലിവറി വിവരങ്ങൾ നൽകുക/ വിലാസവും മറ്റും

ഉത്പന്നം നിങ്ങളുടെ വിലാസത്തിലേക്ക് കൃത്യമായി എത്താൻ അത് നൽകുക.

4. പേയ്‌മെന്റ് മോഡ് ആയി 'Credit/Debit Card' തിരഞ്ഞെടുക്കുക

പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് 'Credit/Debit/ATM Card' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

5. കാർഡ് വിവരങ്ങൾ നൽകുക

നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ പ്രധാന വിവരങ്ങൾ നൽകിയിരിക്കുന്ന കോളങ്ങളിൽ പൂരിപ്പിക്കുക:

കാർഡ് നമ്പർ (16 അക്കം ഉള്ള നമ്പർ)

Expiry Date (മാസവും വർഷവും)

CVV (കാർഡിന്റെ പിൻഭാഗത്ത് ഉള്ള മൂന്ന് അക്ക നമ്പർ)

6. ഭാവിയിലെ ഉപയോഗത്തിനായി കാർഡ് സേവ് ചെയ്യുക ( നിങ്ങളുടെ ഉചിതം പോലെ )

നിങ്ങളുടെ പേയ്‌മെന്റ് വിശദാംശങ്ങൾ സേവ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയാണോ എന്ന് ഫ്ലിപ്കാർട്ട് ചോദിക്കും. നിങ്ങൾ ഭാവിയിൽ ഫ്ലിപ്കാർട്ട് വഴി ഇങ്ങനെ അക്കൗണ്ട് നമ്പറും മറ്റും ടൈപ് ചെയ്ത് സമയം കളയാൻ ഇഷപ്പെടാത്ത ആളാണെങ്കിൽ വേഗത്തിൽ പേയ്‌മെന്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ 'Save this card for future transactions' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

7. ഓൺലൈൻ വേരിഫിക്കേഷൻ പൂർത്തിയാക്കുക

ഇടപാട് സുരക്ഷിതമാക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. ഇത് നൽകി വേരിഫൈ ചെയ്യുക.

ഫ്ലിപ്കാർട്ടിൽ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നത് സേഫ് ആണോ? ശരിയായ മാർഗം എങ്ങനെ?

ഇനി ഫ്ലിപ്കാർട്ടിൽ പേയ്‌മെന്റിനായി സ്വീകരിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് നോക്കാം

ഫ്ലിപ്കാർട്ട് വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ വഴി പണമിടപാട് നടത്താൻ നിങ്ങൾക്ക് സാധ്യതകൾ ഒരുക്കുന്നുണ്ട്. താഴെ പറയുന്ന കാർഡുകൾ ഫ്ലിപ്കാർട്ട് അംഗീകരിച്ചതാണ്.

VISA, MasterCard, Maestro, RuPay, American Express, Diner's Club, Discover

അന്താരാഷ്ട്ര കാർഡുകൾ: VISA, MasterCard, Maestro, American Express (ഇന്ത്യയിലെയും US, UK, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങളിലെയും ചില കാർഡുകൾ).

ഫ്ലിപ്കാർട്ടിൽ സുരക്ഷിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ വേണ്ട മുൻകരുതലുകൾ

1. ഫ്ലിപ്കാർട്ടിൽ കാർഡ് ചേർക്കുമ്പോൾ, അതിന്റെ ആധികാരികത ഉറപ്പാക്കുക.

2. ഒറ്റത്തവണ ഉപയോഗിക്കാവുന്ന (Virtual) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.

3. പൊതു വൈ ഫൈ നെറ്റ്‌വക്കുകളിൽ കാർഡ് വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുക.

4. ഫ്ലിപ്കാർട്ടിൽ സംശയകരമായ കസ്റ്റമർ സർവീസ് കോൾസ് അല്ലെങ്കിൽ ഇമെയിലുകൾ വഴി നിങ്ങളുടെ കാർഡ് ഡീറ്റെയിൽസ് ആരുമായും പങ്കിടരുത്.

5. സാധാരണയായി ഉപയോഗിക്കാത്ത അക്കൗണ്ടുകളിൽ കാർഡ് ഡീറ്റെയിൽസ് സൂക്ഷിക്കാതിരിക്കുക.

ഇനി ആഡ് ചെയ്ത ക്രെഡിറ്റ് കാർഡ് ഫ്ലിപ്കാർട്ടിൽ നിന്ന് നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

നിങ്ങളുടെ സേവ് ചെയ്ത ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഫ്ലിപ്കാർട്ടിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ടതുണ്ടോ? എങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫ്ലിപ്കാർട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഡിലീറ്റ് ചെയ്യാൻ കഴിയും.

ക്രെഡിറ്റ് കാർഡ് നീക്കം ചെയ്യാനുള്ള ഘട്ടങ്ങൾ:

1. ഫ്ലിപ്കാർട്ട് 'Account' സെക്ഷനിലേക്ക് പോവുക.

2. 'My Profile' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. 'Saved Cards' എന്ന ഭാഗം തുറക്കുക.

4. നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് തിരഞ്ഞെടുക്കുക.

5. 'Delete Card' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡുകൾ വളരെ പ്രായോഗികമായ ഒരു സാമ്പത്തിക ഉപകരണമാണ്, പക്ഷേ അതിന്റെ അമിതമായ ഉപയോഗം സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കാൻ കാരണമാകാം. ഓരോ മാസവും ക്രെഡിറ്റ് കാർഡ് ബില്ല് സമയത്ത് അടയ്ക്കുക എന്നതാണ് ഇതിനെ കൃത്യമായി നിയന്ത്രിക്കാനുള്ള മാർഗം. അത് പാലിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X