A Oneindia Venture

വായിൽ വെള്ളി കരണ്ടിയില്ല; പണിയെടുത്ത് സാമ്രാജ്യം തീർത്ത 10 കോടീശ്വരന്മാർ; ദമാനി മുതൽ നിഖിൽ കാമത്ത് വരെ

ഇന്ന് തിളങ്ങി നിൽക്കുന്ന പല ബിസിനസുകാരും വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവരാണെന്ന് പറയാം. തലമുറകളായി കൈമാറി വന്ന ബിസിനസിനെ കാലത്തിന് അനുസരിച്ച് കെട്ടിപ്പൊക്കുകയാണ് ഈ തലമുറ ചെയ്തത്. ടാറ്റ, റിലയൻസ്, ബിർള തുടങ്ങി ഇന്ത്യയിലെ പാരമ്പര്യ ബിസിനസ് ​ഗ്രൂപ്പുകൾ ഇതിന് ഉദാഹരണം. എന്നാൽ ഇതേ കാലഘട്ടത്തിൽ സ്വന്തം ആശയത്തെ പ്രാവർത്തികമാക്കി കോടികളുടെ ബിസിനസ് സാമാജ്യം കെട്ടിപൊക്കിയ താരങ്ങളുമുണ്ട്.

അവന്യു സൂപ്പർ മാർട്ട് ഉടമ രാധകിഷൻ ദമാനി മുതൽ പുതുതലമുറയിലെ സെറോദ സ്ഥാപകൻ നിഖിൽ കാമത്ത് വരെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും ഹുറുൺ ഇന്ത്യയും പുറത്തിറക്കിയ മില്ലേനിയ 2023 ലെ മികച്ച 200 സ്വയം നിർമ്മിത സംരംഭകരുടെ പട്ടികയിൽ ഉൾപ്പെടും. ആദ്യ 10 സ്ഥാനക്കാരെ പരിചയപ്പെടാം.

വായിൽ വെള്ളി കരണ്ടിയില്ല; പണിയെടുത്ത് സാമ്രാജ്യം തീർത്ത 10 കോടീശ്വരന്മാർ; ദമാനി മുതൽ നിഖിൽ വരെ

രാധകിഷൻ ദമാനി

പ്രമുഖ ഇന്ത്യൻ റീട്ടെയിൽ ശൃംഖലയായ ഡി-മാർട്ടിന്റെ മാതൃസ്ഥാപനം അവന്യൂ സൂപ്പർമാർട്ടിന്റെ സ്ഥാപകനാണ് രാധാകിഷൻ ദമാനി. ഓഹരി നിക്ഷേപകനായി തുടങ്ങി സംരഭകനായ കഥയാണ് രാധകിഷൻ ദമാനിയുടേത്. ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ ദമാനിയാണ് ഒന്നാം സ്ഥാനത്ത്. അവന്യൂ സൂപ്പർമാർട്ടിന്റെ വിപണി മൂല്യം 2,38,188 കോടി രൂപയാണ്.

സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ

ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന്റെ സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലുമാണ് പട്ടികയിൽ രണ്ടാമത്. ആമസോണിൽ എക്സിക്യൂട്ടീവായി തുടങ്ങിയ സച്ചിൻ 2007 ലാണ് ബിന്നി ബൻസാലിനൊപ്പം ഫ്ലിപ്കാർട്ട് ആരംഭിക്കുന്നത്. ബുക്ക് സെല്ലിം​ഗ് പ്ലാറ്റഫോമായി തുടങ്ങി ഫ്ലിപാകാർട്ടിനെ 2018 ൽ 16 ബില്യൺ യുഎസ് ഡോളറിനാണ് വാൾമാർട്ട് ഏറ്റെടുത്തത്. സച്ചിൻ നിലവിൽ ഓൺലൈൻ വായ്പ കമ്പനിയായ നാവി ടെക്നോളജീസിന്റെ സിഇഒയാണ്.

ദീപീന്ദ്ര ​ഗോയൽ

ഐഐടി ബിരുദധാരിയും സൊമാറ്റോ സ്ഥാപകനുമായ ദീപീന്ദർ ഗോയൽ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 2008 ല്‍ ആരംഭിച്ച സൊമാറ്റോ വളര്‍ച്ചയുടെ പാതയിലാണ്. 2012ല്‍ അന്താരാഷ്ട്ര വിപണിയിലേക്കും കാലെടുത്ത് വെച്ച് സൊമാറ്റോ ഇന്ന് 24 രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നു. അര്‍ബന്‍ സ്പൂണ്‍, മെക്കാനിസ്റ്റ, നെക്സ്റ്റബിള്‍, ടോങ്കുസ്റ്റന്‍ ഫുഡ് നെറ്റ് വര്‍ക്ക്, യൂബര്‍ ഈസ്റ്റ് തുടങ്ങിയ നിരവധി ഏറ്റെടുക്കലും സൊമാറ്റോ നടത്തി. 86,835 കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂലധനം.

ഭവിത് ഷേത്ത്, ഹർഷ് ജെയിൻ

ഇന്ത്യൻ ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം11 സ്ഥാപകനായ ഹർഷ് ജെയിനും ഭവിത് ഷെത്തും ആണ് ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഡ്രീം11ന്റെ ഇക്വിറ്റി മൂല്യം 66,542 കോടി രൂപയാണ്.

ശ്രീഹർഷ മജെറ്റി, നന്ദൻ റെഡ്ഡി,

ഇന്ത്യയിലെ പ്രശസ്ത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി സ്ഥാപിച്ചത് ശ്രീഹർഷ മജെറ്റി, നന്ദൻ റെഡ്ഡി, രാഹുൽ ജെയ്മിനി എന്നിവരാണ്. നാലാം സ്ഥാനം തന്നെയാണ് സ്വിഗ്ഗി സ്ഥാപകർക്കുമുള്ളത്. സ്വിഗ്ഗിയുടെയും ഡ്രീം11ന്റെയും വിപണി മൂല്യം 66,542 കോടി രൂപയായതിനാൽ നാലാം സ്ഥാനം പങ്കിടുകയാണ്.

ഹർഷിൽ മാത്തൂർ, ശശാങ്ക്

ഹർഷിൽ മാത്തൂരും ശശാങ്ക് കുമാറും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ ഫിൻടെക് കമ്പനിയാണ് റേസർപേ. ഹർഷിലും ശശാങ്കുമാണ് ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. റേസർപേയുടെ വിപണി മൂല്യം 62,384 കോടി രൂപയാണ്.

അഭയ് സോയി

ഹെൽത്ത് കെയർ വ്യവസായത്തിലെ പ്രമുഖനും റേഡിയന്റ് ലൈഫ് കെയറിന്റെ പ്രൊമോട്ടറുമാണ് അഭയ് സോയി. റേഡിയന്റ് ലൈഫ് കെയറിനെ മാക്സ് ഹെൽത്ത് കെയറുമായി ലയിപ്പിക്കുന്നതിൽ അഭയ് സോയിയുടെ നേതൃത്വത്തിന് പങ്കുണ്ട്. ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് അഭയ്. മാക്‌സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിപണി മൂല്യം 55,085 കോടി രൂപയാണ്.

വിജയ്ശേഖർ ശർമ

വിജയ് ശേഖർ ശർമ്മ മൊബൈൽ വാലറ്റായി ആരംഭിച്ച പേടിഎം ഇന്ന് സമഗ്ര ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി വളർന്നു. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ശർമ. പേടിഎമ്മിന്റെ വിപണി മൂല്യം 54,328 കോടി രൂപയാണ്.

കുനാൽ ഷാ

ക്രെഡിറ്റ് കാർഡുകളുടെ ലോകത്ത് കുനാൽ ഷായെ അറിയാത്തവർ ക്രെഡിനെ അറിയാതിരിക്കാൻ വഴിയില്ല. പ്രശസ്ത ഇന്ത്യൻ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിന്റെ സ്ഥാപകനാണ് കുനാൽ ഷാ. ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫ്രീചാർജിന്റെ സ്ഥാപകനുമായിരുന്നു കുനാൽ ഷാ. ഹുറുൺ ഇന്ത്യയുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇദ്ദേഹം. ക്രെഡിന്റെ ഇക്വിറ്റി മൂല്യം 53,234 കോടി രൂപയാണ്.

നിതിൻ കാമത്ത്, നിഖിൽ കാമത്ത്

സഹോദരങ്ങളായ നിതിൻ കാമത്തും നിഖിൽ കാമത്തും ചേർന്ന് 2010-ൽ സ്ഥാപിച്ചതാണ് ഇന്ത്യയിലെ പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോദ. ഹുറൂൺ ഇന്ത്യയുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ഈ സഹോദരന്മാർ. സെരോദയുടെ ഇക്വിറ്റി മൂല്യം 50,630 കോടി രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X