3 ജീവനക്കാരും 8,338 കോടിയുടെ മൂല്യവും; ഞെട്ടിക്കുന്ന ചില ഇന്ത്യന്‍ കമ്പനികള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ 500 കമ്പനികളെ പട്ടികപ്പെടുത്തുന്ന ഹുറുണ്‍ ഇന്ത്യ 500 പട്ടിക ഡിസംബര്‍ ഒന്നിനാണ് പുറത്ത് വന്നത്. 17.2 ട്രില്യണ്‍ രൂപയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. 11.6 ട്രില്യണ്‍ രൂപയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും 8.3 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടു പിന്നില്‍.

ഇന്‍ഫോസിസ്, ഐസിഐസിഐ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഐടിസി എന്നിവയാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. എന്നാല്‍ തൊഴിലാളികളുടെ എണ്ണമെടുത്താലും ടിസിഎസും റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കും ആദ്യ പത്തില്‍ ഇടം പിടിക്കുന്നുണ്ട്. ഇവിടെയാണ് കോടി കണക്കിന് രൂപ മൂല്യമുള്ള എന്നാല്‍ വിരലില്‍ എണ്ണമാവുന്ന തൊഴിലാളികളുമായി പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമാകുന്നത്.

3 ജീവനക്കാരും 8,388 കോടി മൂല്യവും

ഇത്തരം കമ്പനികളില്‍ ശ്രദ്ധേയമാണ് 38 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്. 24,436 കോടി രൂപയുടെ മൂല്യവുമായി ഹുറുണ്‍ 500 പട്ടികയില്‍ 166-ാംസ്ഥാനത്തുള്ള കമ്പനിക്ക് 12 ജീനവക്കാരാണുളളത്. ഏറ്റവും കൂടുതല്‍ മൂല്യമുള്ള ഏറ്റവും കുറവ് ജീവനക്കാരുള്ള കമ്പനികളില്‍ രണ്ടാമതാണ് മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. മൂന്ന് തൊഴിലാളികളുമായി പ്രവര്‍ത്തിക്കുന്ന കര്‍മ ഹോള്‍ഡിംഗ്‌സിന്റെ മൂല്യം 8388 കോടി രൂപയാണ്.

Also Read: 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 27,760 രൂപ പലിശ നേടാം; 36 മാസത്തേക്കുള്ള ഈ സ്ഥിര നിക്ഷേപം നോക്കാംAlso Read: 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 27,760 രൂപ പലിശ നേടാം; 36 മാസത്തേക്കുള്ള ഈ സ്ഥിര നിക്ഷേപം നോക്കാം

ഹോൾഡിം​ഗ് കമ്പനികൾ

ഈ രണ്ട് കമ്പനികളും ഹോൾഡിം​ഗ് കമ്പനികളാണ്. കമ്പനികളുടെ കയ്യിലുള്ള ഓഹരികളുടെ മൂല്യം വർധിക്കുന്നതിന് അനുസരിച്ചാണ് ഇവയുടെ മൂല്യം ഉയകരുന്നത്. രാജ്യത്തെ ഏറ്റവും വലിയ നോൺ-ബാങ്ക്, സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 81.83 ശതമാനം ഓഹരികളും കൈകാര്യം ചെയ്യുന്ന ഹോൾഡിംഗ് കമ്പനിയാണ് മാക്സ് ഫിനാൻഷ്യൽ സർവീസസ്. എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്ത കമ്പനി കൂടുയാണ് മാക്‌സ് ഫിനാൻഷ്യൽ സർവീസസ്.

Also Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാAlso Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാ

കഴിഞ്ഞ ഒരാഴ്ചയായി കമ്പനിയുടെ ഓഹരിയും കുതിക്കുകയാണ്. 8 ശതമാനത്തിന്റെ വർധനവാണ് ഓഹരി വിലയിലുണ്ടായത്. ആരോഗ്യ സംരക്ഷണം, ക്ലിനിക്കൽ പഠനങ്ങൾ, ഐടി സേവനങ്ങൾ എന്നിവ നൽകുന്ന ഇന്ത്യൻ കമ്പനിയായ മാക്സ് ​ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് മാക്സ് ഫിനാൻഷ്യൽ സർവീസസ്. 4.5 ബില്യൺ ഡോളറിന്റെ മൂല്യം മാക്സ് ​ഗ്രൂപ്പിനുണ്ട്. ഹുറൂൺ ഇന്ത്യ 500 പട്ടികയിൽ ഇടം നേടിയ ഏറ്റവും കുറഞ്ഞ ജീവനക്കാരുള്ള മിക്ക കമ്പനികളും സാമ്പത്തിക സേവനങ്ങളിൽ നിന്നുള്ള കമ്പനികളാണ്. ഇത്തരത്തിലുള്ള 5 കമ്പനികൾ നോക്കാം.

3 ജീവനക്കാരും 8,338 കോടിയുടെ മൂല്യവും; ഞെട്ടിക്കുന്ന ചില ഇന്ത്യന്‍ കമ്പനികള്‍ നോക്കാം

ഏറ്റവും കുറവ് ജീവനക്കാരുള്ള കമ്പനികള്‍ നോക്കാം. കമ്പനി, തൊഴിലാളികളുടെ എണ്ണം, മേഖല, മൂല്യം എന്നി ക്രമത്തിൽ

* ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍സ്റ്റ്‌മെന്റ്- 21- ഇന്‍വെസ്റ്റ്‌മെന്റ് - 74,128 കോടി രൂപ

* ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍-22- ഇന്‍വെസ്റ്റ്‌മെന്റ്- 11,871 കോടി രൂപ

* ജിഎംആര്‍ എയര്‍പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍- 40- കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ്- 22,605 കോടി രൂപ

* മീന്‍സ ബ്രാന്‍ഡ്‌സ്- 48- ഇന്‍വെസ്റ്റ്‌മെന്റ് 8,300 കോടി രൂപ

* രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസ്- 97- എനര്‍ജി- 6,725 കോടി രൂപ

പട്ടികയിൽ കൂടുതലും സാമ്പത്തിക കമ്പനികൾ

ഹുറൂൺ ഇന്ത്യ 500 പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിൽ കൂടുതൽ കമ്പനികളും സാമ്പത്തിക സേവന മേഖലയിൽ നിന്നുള്ളവയാണ്. 73 കമ്പനികളാണ് ഈ മേഖലയിൽ നിന്ന് വരുന്നത്. പട്ടികയിലുള്ള ആകെ കമ്പനികളുടെ 15 ശതമാനം വരുമിത്. ആരോ​ഗ്യ മേഖലയിൽ നിന്നുള്ള 60 കമ്പനികൾ പട്ടികയിലുണ്ട്. 37 സോഫ്റ്റ്‍വെയർ കമ്പനികളും പട്ടികയിലുണ്ട്.

Read more about: business company
English summary

Hurun List Point Out Indian Companies Which Have Less Employees But Worth Crores Of Rupees

Hurun List Point Out Indian Companies Which Have Less Employees But Worth Crores Of Rupees, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X