ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ മാറ്റങ്ങളാണ് ജനുവരിയിൽ പ്രകടമാവുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ അസ്വസ്ഥരാക്കാറുണ്ട്. എങ്കിലും ദീർഘകാല നിക്ഷേപങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകൾ വലിയ നേട്ടം ഉറപ്പാക്കുന്നു. പലപ്പോഴും നഷ്ടങ്ങൾ സംഭവിക്കുമ്പോൾ ചില നിക്ഷേപകരും പാതി വഴിയിൽ വെച്ച് നിക്ഷേപം അവസാനിക്കാറുണ്ട്. റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് വിപണിയിലെ തകർച്ചകൾ തളർത്തിയേക്കാം. ഇത്തരത്തിൽ കുറഞ്ഞ അപകട സാധ്യതയും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്നവർക്ക് ഹൈബ്രിഡ് ഫണ്ടുകൾ ഒരു മികച്ച ഓപ്ഷനാണ്.
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലൂടെ, ഡെബ്റ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിലൂടെ അപകട സാധ്യത കുറയുകയും വിപണി വളർച്ചയിൽ നിന്ന് നിക്ഷേപകർക്ക് ലാഭവും നേടാൻ സാധിക്കുന്നു. അപകട സാധ്യത കുറക്കുന്ന നിക്ഷേപങ്ങളായതിനാൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളോട് നിക്ഷേപകർക്ക് പ്രത്യേക താത്പര്യമുണ്ട്. എന്നാൽ ഇതിൽ പ്രധാനമായും ആരെല്ലാമാണ് നിക്ഷേപിക്കുന്നത്? വിശദമായി അറിയാം.
ആർക്ക് നിക്ഷേപിക്കാം?
ദീർഘകാലാടിസ്ഥാനത്തിൽ ഇക്വിറ്റികൾ മികച്ച വരുമാനം നൽകുന്നു. പക്ഷേ ഹ്രസ്വകാല നിക്ഷേപങ്ങളിൽ അപ്രതീക്ഷിത ലാഭം കിട്ടില്ല, ഒപ്പം നഷ്ടവും സംഭവിച്ചേക്കാം. ഇതിനുള്ള ഉത്തമ പരിഹാരമാണ് ഹൈബ്രിഡ് ഫണ്ടുകൾ. കുറഞ്ഞ കാലം കൊണ്ട് റിസ്ക് ഇല്ലാതെ നിക്ഷേപത്തിൽ നിന്നും നഷ്ടമില്ലാതെ ലാഭം നേടാം.
ഇക്വിറ്റി, നോൺ-ഇക്വിറ്റി അസറ്റ് ക്ലാസുകളിലാണ് ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇത് മികച്ച വരുമാനം നൽകുമ്പോൾ അപകടസാധ്യത കുറയ്ക്കുന്നു. ഇക്വിറ്റികളേക്കാൾ കുറഞ്ഞ റിസ്ക് പ്രതീക്ഷിക്കുന്ന നിക്ഷേപകർക്ക് സ്ഥിരവരുമാനത്തേക്കാൾ ഉയർന്ന വരുമാനം ഹൈബ്രിഡ് ഫണ്ടുകളിലൂടെ ലഭിക്കും. മാത്രമല്ല പ്രൊഫഷണൽ വൈദഗ്ധ്യം ഇല്ലാത്ത നിക്ഷേപകർക്ക്, അസറ്റ് അലോക്കേഷൻ ഇടയ്ക്കിടെ പരിശോധിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും നികുതി കാര്യക്ഷമമായ റിട്ടേണുകൾ തേടുന്നവർക്കും ഹൈബ്രിഡ് ഫണ്ടുകൾ ഉചിതമായ ഓപ്ഷനായിരിക്കും.

വിവിധ ഹൈബ്രിഡ് ഫണ്ട്
ഹൈബ്രിഡ് ഫണ്ടുകൾ സാധാരണയായി ഇക്വിറ്റി, ഡെബ്റ്റ് നിക്ഷേപങ്ങൾ സംയോജിപ്പിക്കുന്നു, ഇത് നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ വേണ്ടിയാണ്. നിക്ഷേപകരുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഓരോ ഹൈബ്രിഡ് ഫണ്ടിനും വ്യത്യസ്ത ഇക്വിറ്റി-ഡെബ്റ്റ് അനുപാതമുണ്ട്. ഇക്വിറ്റിയെ അടിസ്ഥാനമാക്കി, ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളുടെ വിവിധ തരങ്ങൾ പരിശോധിക്കാം.
- കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ടുകൾ: ഇക്വിറ്റി അലോക്കേഷൻ 10% മുതൽ 25% വരെ ആയിരിക്കുമ്പോൾ.
- ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ടുകൾ: ഇക്വിറ്റി അലോക്കേഷൻ 40% മുതൽ 60% വരെ ആയിരിക്കുമ്പോൾ.
- അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ: ഇക്വിറ്റി അലോക്കേഷൻ ഏറ്റവും ഉയർന്നതാണെങ്കിൽ, 65% മുതൽ 80% വരെയുണ്ടാവും.
- ഡൈനാമിക് അസറ്റ് അലോക്കേഷൻ : ഇക്വിറ്റി-ഡെബ്റ്റ് അനുപാതം 0% മുതൽ 100% വരെ.
- ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകൾ : ഇത് കുറഞ്ഞത് 65% ഇക്വിറ്റിക്കും അനുബന്ധ ഉപകരണങ്ങൾക്കും 10% ഡെബ്റ്റ് ഇൻസ്ട്രുമെൻ്റുകൾക്കും ഒരു ചെറിയ ഭാഗം ഡെറിവേറ്റീവുകൾക്കും നീക്കിവയ്ക്കുന്നു.
ഒരു വർഷത്തിനുള്ളിൽ 850% റിട്ടേൺ നൽകിയ മൾട്ടിബാഗറുകൾ; ഈ ഓഹരികൾ വാങ്ങാൻ പ്ലാനുണ്ടോ?
മികച്ച 5 ഹൈബ്രിഡ് ഫണ്ട് നിക്ഷേപങ്ങൾ
കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 19-23% ശരാശരി വരുമാനം നൽകിയ മികച്ച 5 ഹൈബ്രിഡ് ഫണ്ടുകൾ ഏതെല്ലാമാണ്?. ലിസ്റ്റ് നോക്കാം...
1. എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ട് - ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ - ഡയറക്ട് പ്ലാൻ
2. ജെഎം അഗ്രസീവ് ഹൈബ്രിഡ് ഫണ്ട് - ഡയറക്ട് പ്ലാൻ
3. എച്ച്.ഡി.െഫ്.സി ബാലൻസ്ഡ് അഡ്വാൻ്റേജ് ഫണ്ട് - ഡയറക്ട് പ്ലാൻ
4. ക്വാണ്ട് മൾട്ടി അസറ്റ് ഫണ്ട് - ഡയറക്ട് പ്ലാൻ
5. ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി അസറ്റ് ഫണ്ട് - ഡയറക്ട് പ്ലാൻ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
