ജോലിക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു; നിര്‍മ്മാണശാല അടച്ചുപൂട്ടി ഹ്യുണ്ടായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാരിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ നിര്‍മ്മാണശാലകളിലൊന്നിലെ പ്രവര്‍ത്തനം ഹ്യുണ്ടായി മോട്ടോര്‍സ് നിര്‍ത്തിവച്ചു. രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഉല്‍സാനിലെ നിര്‍മ്മാണശാലയിലെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചതെന്ന് കമ്പനി അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന് ശേഷം കമ്പനി ഓഹരിയില്‍ 5 ശതമാനം ഇടിവുണ്ടായി, ആഗോള വിപണി 2.6 ശതമാനം താഴ്ന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്‌പെയര്‍ പാര്‍ടുകളുടെ ലഭ്യത കുറഞ്ഞതിനാല്‍, പ്രാദേശിക നിര്‍മ്മാണശാലകളില്‍ പ്രവര്‍ത്തനം പുനാരാരംഭിക്കേണ്ടി വന്ന കമ്പനിയ്ക്ക് പുതിയ തിരിച്ചടി കൂടിയാണിത്.

ചൈനയ്ക്ക് പുറമെ വൈറസ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. സാംസങ്, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ കൊറോണ വൈറസ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്. 256 പുതിയ ആളുകള്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് വെള്ളിയാഴ്ച ദക്ഷിണ കൊറിയ പ്രസ്താവിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,022 ആയി. നിര്‍മ്മാണശാലയിലെ ജോലിക്കാരിലൊരാള്‍ക്ക് വൈറസ് ബാധ പോസിറ്റാവാണെന്ന് യൂണിയന്‍ പ്രതിനിധികളിലൊരാളാണ് അറിയിച്ചത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ ആളുകളും നിരീക്ഷണത്തിലാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

എന്തു കൊണ്ട് കോള്‍ ഇന്ത്യ ഓഹരികള്‍ വാങ്ങണം? — ചില കാരണങ്ങള്‍എന്തു കൊണ്ട് കോള്‍ ഇന്ത്യ ഓഹരികള്‍ വാങ്ങണം? — ചില കാരണങ്ങള്‍

ജോലിക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു; നിര്‍മ്മാണശാല അടച്ചുപൂട്ടി ഹ്യുണ്ടായി

രാജ്യത്തെ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ഡേഗുവില്‍ നിന്ന് അരമണിക്കൂറില്‍ താഴെ ദൂരമേയുള്ളൂ ഉല്‍സാനിലേക്ക്. അഞ്ച് കാര്‍ നിര്‍മ്മാണശാലകളാണ് ഉല്‍സാനില്‍ ഹ്യുണ്ടായിയ്ക്കുള്ളത്. വര്‍ഷത്തില്‍ 1.4 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ നിര്‍മ്മാണശാലകള്‍ക്കുണ്ട്. അതായത്, ആഗോളതലത്തില്‍ ഹ്യുണ്ടായിയുടെ 30 ശതമാനം ഉത്പാദനം നടക്കുന്നത് ഇവിടെയാണെന്നര്‍ഥം. ലോകത്തെ ഏറ്റവും വലിയ കാര്‍ കോംപ്ലക്‌സായ ഇവിടെ 34,000 പേരാണ് ജോലി ചെയ്യുന്നത്. ഉത്പാദനം നിര്‍ത്തിവച്ച നിര്‍മ്മാണശാലയില്‍ കമ്പനിയുടെ എസ്‌യുവികളായ പാലിസേഡ്, ടക്‌സണ്‍, സാന്റ ഫേ, ജെനസിസ് ജിവി80 തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. വൈറസ് ബാധിച്ച തൊഴിലാളിയുടെ മരണത്തെത്തുടര്‍ന്ന് ഹ്യുണ്ടായി വിതരണക്കാരായ സിയോജിന്‍ ഇന്‍ഡസ്ട്രി നടത്തുന്ന നിര്‍മ്മാണശാല അടച്ചിരുന്നു.

കൊറോണ വൈറസ് കാരണം പണി കിട്ടിയത് കൊറോണ ബിയറിന്കൊറോണ വൈറസ് കാരണം പണി കിട്ടിയത് കൊറോണ ബിയറിന്

ഇത് ബുധനാഴ്ച വീണ്ടും തുറന്നു. അതേസമയം, ദക്ഷിണ കൊറിയയിലെ മുന്‍നിര വിമാനക്കമ്പനിയായ കൊറിയന്‍ എയര്‍ലൈന്‍സ് കോ ലിമിറ്റഡ്, മാര്‍ച്ചില്‍ അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് അറിയിച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുമെന്നും 37.5 സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റു വിമാന റൂട്ടുകളിലും ഇതേ നടപടികള്‍ സ്വീകരിക്കാന്‍ പദ്ധതിയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് ഇഞ്ചിയോണില്‍ നിന്ന് ലോസ് ആഞ്ചലെസിലേക്കുള്ള വിമാനങ്ങളിലൊന്നില്‍ സേവനമനുഷ്ഠിച്ച അറ്റന്‍ഡുകളിലൊരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Read more about: company കമ്പനി
English summary

ജോലിക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു; നിര്‍മ്മാണശാല അടച്ചുപൂട്ടി ഹ്യുണ്ടായി | hyundai factory shuts down after worker tests positive for coronavirus

hyundai factory shuts down after worker tests positive for coronavirus
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X