ഓഹരി വിപണിയില്‍ വീണ്ടും തിരുത്തല്‍ നടക്കുകയാണ്. ആഗോള വിപണികളിലെ അനിശ്ചിതത്വം ഇന്ത്യയിലും ശക്തമായി ഓളംതല്ലുന്നു. വെള്ളിയാഴ്ച്ച മുഖ്യസൂചികയായ നിഫ്റ്റി 1 ശതമാനമാണ് ഇടിഞ്ഞത്. ഐടി, സാമ്പത്തിക, എണ്ണ-വാതക ഓഹരികളിലുണ്ടായ വന്‍വില്‍പ്പന വിപണിയെ ദുര്‍ബലമാക്കി. അവസാന മണി മുഴങ്ങിയപ്പോള്‍ നിഫ്റ്റി 17,412.90 പോയിന്റ് എന്ന നിലയിലാണ് വിരാമം കുറിച്ചത്.
ഏഷ്യന്‍ മാര്‍ക്കറ്റുകളിലെ കരിനിഴലും അമേരിക്കന്‍ വിപണിയിലെ തകര്‍ച്ചയും നിഫ്റ്റിയില്‍ ഭീതി പടര്‍ത്തുന്നുണ്ട്.

ആഗോളതലത്തില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഫണ്ട് അനുവദിക്കുന്ന എസ്വിബി ഫൈനാന്ഷ്യല്സിന്റെ പൊടുന്നനെയുള്ള വീഴ്ച്ചയാണ് യുഎസ് മാര്‍ക്കറ്റിലെ പുതിയ ആശങ്ക. കൂടാതെ, പലിശ നിരക്ക് ഇനിയും കൂട്ടാനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനം തിരിച്ചടവുകളെ ബാധിക്കുമെന്ന ഭയം ബാങ്കിംഗ് ഓഹരികള്ക്കുമുണ്ട്.
എന്തായാലും വിപണിയിലെ ഓരോ തിരുത്തലും ഓഹരി സമാഹരണത്തിനുള്ള മികച്ച അവസരമായാണ് ദീര്‍ഘകാല നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. അടിസ്ഥാനപരമായി മുന്നിട്ട് നില്ക്കുന്ന പല ഓഹരികളുടെയും വില താഴേക്ക് എത്തിനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബ്രോക്കറേജുകള്‍ ഏറ്റവുമധികം 'ബൈ' റേറ്റിങ് നല്കുന്ന ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ എന്നിവരിലാണ് ഭൂരിപക്ഷം ബ്രോക്കറേജുകളും ഉയര്‍ച്ചാ സാധ്യത കാണുന്നത്.

ഐസിഐസിഐ ബാങ്കില്‍ 51 അനലിസ്റ്റുകള്‍ പച്ചക്കൊടി വീശുന്നുണ്ട്. മാരുതി സുസുക്കിയില്‍ 52 അനലിസ്റ്റുകള്ക്കാണ് നോട്ടം. ഇതില്‍ 39 പേര് 'ബൈ' റേറ്റിങ് നല്കുന്നു; 6 പേര് 'ഹോള്‍ഡ്' റേറ്റിങ്ങും. മോത്തിലാല്‍ ഒസ്വാള് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ഈ വിവരങ്ങള്‍.
51 അനലിസ്റ്റുകളാണ് ബജാജ് ഓട്ടോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ആക്സിസ് ബാങ്കില്‍ 49 'ബൈ' കോളുകള്‍ കാണാം. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 44 ബ്രോക്കറേജുകളും ബജാജ് ഓട്ടോയില്‍ 34 ബ്രോക്കറേജുകളുമാണ് വാങ്ങാനുള്ള നിര്‍ദേശം നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 50 അനലിസ്റ്റുകള്ക്കാണ് കണ്ണ്. ഇതില്‍ 49 പേരും ഓഹരി വാങ്ങാമെന്ന് പറയുന്നു.
37 -ല്‍ 32 അനലിസ്റ്റുകളും റിലയന്‍സ് ഇന്ഡസ്ട്രീസില് 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 48 അനലിസ്റ്റുകളാണ് അഭിപ്രായം പങ്കുവെയ്ക്കുന്നത്. ഇതില്‍ 22 പേര് 'ബൈ' റേറ്റിങ് നല്കുമ്പോള് 11 പേര് 'സെല്‍' റേറ്റിങ്ങും 15 പേര് 'ഹോള്‍ഡ്' റേറ്റിങ്ങും നിര്‍ദേശിക്കുന്നു.
ബ്രോക്കറേജുകള്‍ ഒന്നടങ്കം 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്ന ഓഹരികളുടെ പട്ടികയില്‍ ഹിന്‍ഡാല്‍കോയും അദാനി പോര്‍ട്ട്സും മാക്സ് ഹെല്ത്ത്കെയറുമാണ് കടന്നുകൂടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications