ശ്രദ്ധിക്കണേ... ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് കൈവശമുണ്ടോ? നാളെ മുതൽ അടിമുടി മാറ്റങ്ങൾ

എല്ലാ സാമ്പത്തിക മേഖലകളിലും ഒക്ടോബർ 1 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തുവാനും പ്രത്യക്ഷത്തിൽ മാറ്റങ്ങൾ വന്നു. ഇത്തരത്തിൽ ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്കുള്ള എയർപോർട്ട് ലോഞ്ച് ആക്‌സസ് നയത്തിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കോംപ്ലിമെൻ്ററി ലോഞ്ച് സന്ദർശനങ്ങൾക്ക് യോഗ്യത നേടുന്നതിന് കാർഡ് ഉടമകൾ ഒരു ചെലവ് പരിധി പാലിക്കേണ്ടതുണ്ട്. 2024 ഒക്ടോബർ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

പുതുക്കിയ നയം അനുസരിച്ച് വർഷത്തിൽ ഒരോ ക്വാർട്ടറിലും ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് രണ്ട് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് വിസിറ്റ് ചെയ്യാൻ അർഹതയുണ്ട്. ഇതിനായി തൊട്ടു മുൻപുള്ള ക്വാർട്ടറിൽ കുറഞ്ഞത് 10,000 രൂപ എങ്കിലും ചെലവഴിക്കണം. ഉദാഹരണത്തിന് 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ലോഞ്ചുകൾ ആക്സസ് ചെയ്യുന്നതിന്, 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കാർഡ് ഉടമകൾ 10,000 രൂപ ചെലവഴിച്ചിരിക്കണം.

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. മാത്രമല്ല കാർഡ് സ്ഥിരമായി ഉപയോഗിക്കുന്നവർക്കു മാത്രമേ ലോഞ്ച് ആക്‌സസ് പ്രയോജനപ്പെടുകയുള്ളൂ.

ചെലവ് ആവശ്യകതകളും യോഗ്യമായ ഇടപാടുകളും

10000 രൂപ എല്ലാ ഇടപാടുകൾക്കും മേണമെന്ന് നിർബന്ധമില്ല. ഇ-കൊമേഴ്‌സ് പർച്ചേസും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) ഇടപാടുകളും യോഗ്യമായ ചെലവിൽ ഉൾപ്പെടുന്നു. എന്നാൽ എ.ടി.എം പിൻവലിക്കലുകളും മറ്റ് നോൺ-പർച്ചേസ് ഇടപാടുകളും ഇതിൽ പരിഗണിക്കില്ല.

ത്രൈമാസ (ക്വാർട്ടർ) യോഗ്യത എങ്ങനെ കണക്കാക്കാം:

2024 ഒക്ടോബർ-ഡിസംബർ: ഈ ക്വാർട്ടറിൽ ആക്സസ് ലഭിക്കുവാൻ, 2024 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 10,000 രൂപ ചെലവഴിക്കുക.
2025 ജനുവരി-മാർച്ച്: ഈ ക്വാർട്ടറിൽ ആക്സസ് ലഭിക്കുവാൻ, 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 10,000 രൂപ ചെലവഴിക്കുക.
ഇത്തരം ആനുകൂല്യങ്ങൾ സ്ഥിരമായി ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിക്കുന്നവരെ ലക്ഷ്യം വെച്ചു കൊണ്ടായിരിക്കണം.

ശ്രദ്ധിക്കണേ... ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് കൈവശമുണ്ടോ? നാളെ മുതൽ അടിമുടി മാറ്റങ്ങൾ

ഇത് ആരെയാണ് സ്വാധീനിക്കുന്നത്?

ഈ പുതുക്കിയ നയം ചില ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് മോഡലുകൾക്ക് മാത്രമേ ബാധകമാകൂ. ഇനിപ്പറയുന്ന ഏതെങ്കിലും കാർഡുകൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ഈ പുതിയ നിയമങ്ങൾ നിങ്ങൾക്ക് ബാധകമാണ്:

  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ പേവേവ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് ബിസിനസ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് റുപേ കോറൽ ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ ബിസിനസ് മാസ്റ്റർകാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് പേവേവ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ ബിസിനസ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് ബിസിനസ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ മാസ്റ്റർകാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് പേവേവ് എക്സ്പ്രഷൻസ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ പേവേവ് ബിസിനസ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് കോറൽ ബിസിനസ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് കോറൽ ചിപ്പ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് കോറൽ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് റൂബിക്സ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് ബിസിനസ് കോറൽ ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് റുപേ റൂബിക്സ് ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് എക്സ്പ്രഷൻസ് കോറൽ ഡെബിറ്റ് കാർഡ്
  • ഐ.സി.ഐ.സി.ഐ ബാങ്ക് റൂബിക്സ് മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡ്

ആരോഗ്യ ഇൻഷുറൻസ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റങ്ങൾ നിങ്ങളറിഞ്ഞോ?

കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ചുകൾ എങ്ങനെ ആക്സസ് ചെയ്യാം

എയർപോർട്ട് ലോഞ്ചിൽ ഫ്രീയായി പ്രവേശിക്കുന്നത് സിമ്പിളാണ്. ഈ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം;

നിങ്ങളുടെ കാർഡ് കാണിക്കുക: നിങ്ങളുടെ കാലഹരണപ്പെടാത്ത ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ ലോഞ്ച് എൻഡ്രൻസിൽ തന്നെ പരിശോധിക്കാൻ നൽകുക.

നിങ്ങളുടെ ടിക്കറ്റ് കാണിക്കുക: ഡെബിറ്റ് കാർഡ് പോലെ തന്നെ നിങ്ങളുടെ എയർലൈൻ ടിക്കറ്റോ ആ ദിവസമോ അടുത്ത ദിവസമോ യാത്ര ചെയ്യുവാനുള്ള ബോർഡിംഗ് പാസോ നൽകണം.

ഓതറൈസേഷൻ ചാർജ്: ഓരോ തവണയും ലോഞ്ച് വിസിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ കാർഡിൽ നിന്ന് 2 രൂപ ഫീസ് എടുക്കും. ഇത് വെരിഫിക്കേഷന്റെ ഭാ​ഗമായിട്ടാണ് നടക്കുന്നത്.

അതിഥി ഫീസ്: നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് നിങ്ങളുടെ കാർഡിൻ്റെ കോംപ്ലിമെൻ്ററി ഫീച്ചറുകൾ ബാധകമല്ല. അതിനാൽ അവരുടെ പ്രവേശനത്തിന് അധിക പേയ്‌മെൻ്റ് ഈടാക്കാൻ സാധ്യതയുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X