എല്ലാ പോളിസി ഹോള്‍ഡര്‍മാര്‍ക്കും സേവന നിലവാരവും പ്രവേശനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്.ഡി.ഐ) ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ഗനിര്‍ദേശങ്ങളില്‍ അടുത്തിടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കുന്നു.
കയ്യിൽ 5 ലക്ഷം രൂപയുണ്ടോ, 2 ലക്ഷം രൂപ പലിശയായി മാത്രം ലഭിക്കും, ഇതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
ഐ.ആര്.ഡി.എ.ഐ നടപ്പിലാക്കിയ ചില പ്രധാന മാറ്റങ്ങള്‍:
കാഷ്ലെസ് സിസ്റ്റം: കാഷ്ലെസ് സിസ്റ്റം വഴി പോളിസി ഹോള്‍ഡേഴ്സിന് അവരുടെ പോളിസി നെറ്റ്വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആശുപത്രിയില്‍ നിന്ന് പോലും പണരഹിത ചികില്‍സ ലഭിക്കുന്നതാണ്. ഈ സിസ്റ്റം വഴി പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ചികില്‍സാ സൗകര്യം, ഫിസിഷ്യന്‍, സ്ഥലം എന്നിവ അനുസരിച്ച് ഏത് ആശുപത്രിയും തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി ആശുപത്രി പോളിസി ഹോള്ഡററുടെ ഇന്‍ഷുററുടെ കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ടാവണമെന്നില്ല.

ക്യാഷ്ലെസ് ക്ലെയിമുകള്‍ പെട്ടെന്ന് അപ്രൂവ് ചെയ്യപ്പെടുന്നു: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് അപേക്ഷിച്ച് 3 മണിക്കൂറിനുള്ളില്‍ ക്യാഷ്ലെസ് ക്ലെയിമുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കണമെന്നത് ഐ.ആര്.ഡി.എ.ഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരുപക്ഷെ പോളിസി ഉടമയുടെ മരണം സംഭവിച്ചാല്‍ ഇന്‍ഷുറര്‍ ക്ലെയിം സെറ്റില്‍മെന്റ് വേഗത്തില്‍ പ്രോസസ് ചെയ്യുകയും മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് തടസ്സമില്ലാത്ത ക്ലെയിം ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്ക് കുറക്കാൻ എളുപ്പ മാർഗം; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...
നോ ക്ലെയിം ബോണസിലെ മാറ്റങ്ങള്‍: ഒരു ഉപഭോക്താവിന് ഇന്‍ഷ്വര്‍ ചെയ്ത തുകയില്‍ വര്‍ധനവ് അല്ലെങ്കില്‍ അടച്ച പ്രീമിയത്തില്‍ കിഴിവ് നേടിക്കൊണ്ട് എന്‍.സി.ബി തിരഞ്ഞെടുക്കുന്നതിനുള്ള ചോയ്സുണ്ട്. ഇത് പോളിസി ഹോള്‍ഡര്‍ക്ക് അവരുടെ ഇഷ്ടാനുസരണം എന്‍.സി.ബി ആനുകൂല്യം ലഭിക്കുന്നതിന് സഹായിക്കുന്നു.
നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ലഭിക്കാനുണ്ടായിരുന്ന കാലയളവ് ചുരുക്കി: നേരത്തെ 4 വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷം ഹെല്‍ത്ത് ഇന്‍ഷുറര്‍ പരിഗണിച്ചിരുന്ന ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം പോലുള്ള രോഗാവസ്ഥകളുടെ കാത്തിരിപ്പ് കാലയളവ് 3 വര്‍ഷമാക്കി ചുരുക്കി. ഇത് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ആക്സസ് വേഗത്തില്‍ ലഭിക്കുന്നതിന് സഹായിക്കുന്നു.
മോറട്ടോറിയം കാലയളവ് കുറച്ചു: പോര്ട്ടബിളിറ്റിയും മൈഗ്രേഷനും ഉള്‍പ്പെടെ 5 വര്‍ഷത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി സജീവമായി തുടരുകയാണെങ്കില്‍, വഞ്ചനാപരമായ കേസുകളില്‍ ഒഴികെ വെളിപ്പെടുത്താത്തതിന്റെയോ തെറ്റായി അവതരിപ്പിച്ചതിന്റെയോ അടിസ്ഥാനത്തില്‍ ഇന്‍ഷുറര്‍ക്ക് ക്ലെയിമുകള്‍ നിരസിക്കാന്‍ കഴിയില്ല. നേരത്തെ ഇതിന്റെ കാലാവധി 8 വര്‍ഷമായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
