ഐസിഐസിഐ ബാങ്ക് അക്കൌണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, 2019 ഡിസംബർ 15 മുതൽ ഇടപാടുകൾക്ക് നിങ്ങൾ കൂടുതൽ പണം നൽകേണ്ടി വരും. എല്ലാ സേവിംഗ്സ് അക്കൌണ്ട് ഇടപാടുകളിലും ഡിപ്പോസിറ്റ്, പിൻവലിക്കൽ നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് ബാങ്ക് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകൾക്കാണ് ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് നിശ്ചിത തുക ഈടാക്കുക.
പുതിയ ചാർജുകൾ നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കൾക്ക് പ്രതിമാസം നാല് സൌജന്യ പണമിടപാടുകളാണ് നടത്താൻ സാധിക്കുക. അതിനുശേഷം ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. ഉപഭോക്താക്കൾക്ക് മറ്റ് ഫീസുകളൊന്നും നൽകാതെ അവരുടെ അക്കൌണ്ടുള്ള ശാഖയിൽ നിന്ന് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനോ പിൻവലിക്കാനോ അനുവദിക്കും. അതായത് രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കില്ല.

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പ്രതിമാസം, കുറഞ്ഞത് 150 രൂപയോ, 1000 രൂപയ്ക്ക് 5 രൂപ നിരക്കിലോ ബാങ്ക് തുക ഈടാക്കും. അക്കൌണ്ടില്ലാത്ത മറ്റ് ശാഖകളിൽ നിക്ഷേപത്തിനും പിൻവലിക്കലിനും, പ്രതിദിനം 25,000 രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ല. എന്നാൽ ഈ പരിധിക്കപ്പുറമുള്ള ഇടപാടിന് ഉപഭോക്താക്കൾക്ക് പ്രതിമാസം, കുറഞ്ഞത് 150 രൂപയോ, 1000 രൂപയ്ക്ക് 5 രൂപ നിരക്കിലോ തുക നൽകണം.
മൂന്നാം കക്ഷി ഇടപാടുകളുടെ കാര്യത്തിൽ, ഉപയോക്താക്കൾ പ്രതിദിനം 25,000 രൂപ എന്ന പരിധിയിൽ ഒരു ഇടപാടിന് 150 രൂപ നൽകണം. മാത്രമല്ല, 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ ബാങ്ക് അനുവദിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications