എടിഎമ്മില്‍ നിന്ന് കാശ് കിട്ടിയില്ല, അക്കൗണ്ടില്‍ നിന്ന് കാശ് കുറയുകയും ചെയ്തു- എന്നാല്‍ എന്തു ചെയ്യണം?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മില്‍ പിന്‍വലിക്കേണ്ട തുക ടൈപ്പ് ചെയ്ത ശേഷം പണം ലഭിക്കാതെ ട്രാന്‍സാക്ഷന്‍ എറര്‍ കാണിക്കുക പതിവാണ്. എന്നാല്‍ ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് കാശ് ഡിഡക്ട് ആയെന്നു വരാം. കാശ് കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ഇത്ര തുക എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചു എന്ന മെസേജ് മൊബൈലില്‍ വന്നുവെന്നിരിക്കട്ടെ. പോയ കാശ് അക്കൗണ്ടിലേക്ക് തിരികെയെത്താന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?

 

നാം ഹെല്‍ത്ത് ചെക്കപ്പ് നടത്താറുണ്ട്; എന്നാല്‍ സാമ്പത്തിക ആരോഗ്യം ചെക്ക് ചെയ്യാറുണ്ടോ?

ആര്‍ബിഐ റിപ്പോര്‍ട്ട്

ആര്‍ബിഐ റിപ്പോര്‍ട്ട്

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും തട്ടിപ്പ് നടന്നോ എന്ന് സംശയിച്ചു പോവാറുണ്ടെങ്കിലും പേടിക്കേണ്ട കാര്യമില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. ആര്‍ബിഐ ഈയിടെ പുറത്തുവിട്ട ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ 21 ഓംബുഡ്‌സ്മാന്‍ ഓഫീസുകളിലായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,63,590 പരാതികളാണ് ലഭിച്ചത്. ഇതില്‍ എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍ നിന്ന് ഡിഡക്റ്റാവുകയും ചെയ്ത 14,691 കേസുകളുണ്ടായിരുന്നു.

എവിടെ റിപ്പോര്‍ട്ട് ചെയ്യണം?

എവിടെ റിപ്പോര്‍ട്ട് ചെയ്യണം?

നമുക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഇനി മറ്റ് ബാങ്കുകളുടെ എടിഎമ്മാണെങ്കിലും പ്രശ്‌നമില്ല. പരിഹരിക്കാന്‍ സമയം അല്‍പം കൂടുതല്‍ എടുക്കുമെന്ന് മാത്രം. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് നമുക്ക് അക്കൗണ്ടുള്ള ബാങ്കിനെ ഈ വിവരം എത്രയും വേഗം അറിയിക്കുകയെന്നതാണ്. കോള്‍ സെന്ററിലേക്ക് നേരില്‍ വിളിച്ചോ ഇമെയില്‍ വഴിയോ അറിയിക്കാം. വിളിച്ചറിയിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എടിഎമ്മില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.

പരാതി എഴുതി നല്‍കണം

പരാതി എഴുതി നല്‍കണം

എടിഎമ്മില്‍ നിന്ന് പണം ലഭിക്കാത്ത കേസുകള്‍ക്കു പുറമെ, നമുക്ക് ലഭിച്ച കാശും അക്കൗണ്ടില്‍ നിന്ന് കുറഞ്ഞ കാശും തമ്മില്‍ വ്യത്യാസമുണ്ടാവുന്ന സംഭവങ്ങളും അപൂര്‍വമായെങ്കിലും ഉണ്ടാവാറുണ്ട്. എന്തായാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കില്‍ പരാതി എഴുതി അറിയിക്കണമെന്നാണ് നിയമം. പരാതി പരിഹരിക്കപ്പെടുന്നതു വരെ എടിഎം ഇടപാടിന്റെ സ്ലിപ്പ് കൈവശം വയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല, പരാതി നല്‍കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ സ്ലിപ്പില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും.

തിരികെ ലഭിക്കാന്‍ എത്ര ദിവസം

തിരികെ ലഭിക്കാന്‍ എത്ര ദിവസം

സാധാരണ ഗതിയില്‍ പരാതിപ്പെട്ട് 24 മണിക്കൂറിനകം പണം തിരികെ അക്കൗണ്ടിലേക്ക് വരാറുണ്ട്. ബാങ്കിന്റെ ആ ദിവസത്തെ ഇടപാടുകള്‍ ഒത്തുനോക്കുന്ന റീകണ്‍സിലിയേഷന്‍ വേളയില്‍ ഇക്കാര്യം മനസ്സിലായ ഉടനെ തന്നെ അക്കൗണ്ടിലേക്ക് പണം തിരികെ നല്‍കുകയാണ് പതിവ്. എന്നാല്‍ ആര്‍ബിഐയുടെ നിയമപ്രകാരം പരാതിപ്പെട്ട് ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കകം പണം തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റാവണമെന്നാണ്.

വൈകിയാല്‍ നഷ്ടപരിഹാരം

വൈകിയാല്‍ നഷ്ടപരിഹാരം

അതേസമയം, പരാതി നല്‍കി ഏഴ് പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിലേക്ക് കാശെത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വച്ചാണ് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതിന് പരാതിക്കാരന്‍ പ്രത്യേകിച്ച് അപേക്ഷയൊന്നും നല്‍കേണ്ടതില്ലെന്നും ബാങ്കുകള്‍ സ്വമേധയാ അത് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശങ്ങളിലുണ്ട്.

ഓംബുഡ്‌സ്മാനെ സമീപിക്കാം

ഓംബുഡ്‌സ്മാനെ സമീപിക്കാം

ഈ രീതിയില്‍ അക്കൗണ്ടില്‍ നിന്ന് പോയ പണം തിരികെ ലഭിക്കാതിരിക്കുകയോ ബാങ്ക് നഷ്ടപരിഹാരം നല്‍കാതിരിക്കുകയോ ചെയ്താല്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംഭവം നടന്ന് 30 ദിവസത്തിനകം ബാങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 30 ദിവസത്തിനകം മറുപടിയൊന്നും ലഭിച്ചില്ലെങ്കിലാണ് ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ അവസരമുള്ളത്.

English summary

fialed atm transaction

fialed atm transaction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X