കൊച്ചി: ഐസിഐസിഐ ബാങ്കും ഒട്ടോമൊബൈല്‍ ലീസിംഗ് കമ്പനിയായ ട്രാന്‍സ്ലീസുമായി ചേര്‍ന്ന് 'സ്മാര്‍ട്ട് ഇഎംഐ' വാഹന വായ്പ പുറത്തിറക്കി. കുറഞ്ഞ ചെലവില്‍, വാഹന ഉടമകളാകുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് ഇഎംഐ വായ്പ. കൂടാതെ വായ്പയുടെ കാലയളവില്‍ ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയും കണക്കിലെടുക്കും.
കുറഞ്ഞ പ്രതിമാസ ഗഡു
സാധാരണ കാര്‍ വായ്പയുടെ പ്രതിമാസ ഗഡുവിനെ അപേക്ഷിച്ച് സ്മാര്‍ട്ട് ഇഎംഐയുടെ തുക കുറവാണ്. മാത്രവുമല്ല, വായ്പ കാലയളവു തീരുമ്പോള്‍ വാഹനം സ്വന്തമാക്കുകയോ സമ്മതിച്ച റീസെയില്‍ വാല്യു തുക സ്വീകരിച്ച് കാര്‍ തിരിച്ചു നല്‍കുകയോ ചെയ്യാം. ഇത്തരത്തില്‍ കാര്‍ തിരിച്ചു നല്കിയാല് ഇടപാടുകാര്‍ക്ക് പ്രത്യേക ബോണസ് നല്‍കും.
വായ്പ ലഭിക്കുന്നത് ആർക്ക്?
വാഹനം വാങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെട്ട വാഹനത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കമ്പനികള്‍ എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ കമ്പനികള്‍ക്കും ശമ്പളക്കാര്‍ക്കുമാണ് ഈ വായ്പ ലഭിക്കുക. താമസിയാതെ സ്വയം തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ഇടപാടുകാര്‍ക്കും പദ്ധതി ലഭ്യമാക്കുമെന്ന് ഐസിഐസിഐ ബാങ്ക് സെക്വേഡ് അസറ്റ്സ് ഹെഡ് രവി നാരായണന് പറഞ്ഞു.
നടപ്പിലാക്കുന്നത് എവിടെ?
പരീക്ഷണാര്‍ത്ഥം മുംബൈ, ഡല്‍ഹി - എന്‍സിആര്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. താമസിയാതെ പൂന, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും സ്മാര്‍ട്ട് ഇഎംഐ ലഭ്യമാകും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്ക് ഇത്തരത്തിലൊരു വായ്പ ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications