'മഹാ ലോണ്‍ ധമാക്ക' യുമായി ഐസിഐസിഐ ബാങ്ക്; വായ്പ ഇനി ഞൊടിയിടയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 'മഹാ ലോണ്‍ ധമാക്ക'യുമായി ഐസിഐസിഐ ബാങ്ക് രംഗത്ത്. അര്‍ധനഗര, ഗ്രാമീണ മേഖലകള്‍, വന്‍ കമ്പനികളുടെ പരിസരങ്ങൾ എന്നിവിടങ്ങളിലാണ് തത്സമയ വായ്പ അനുവദിക്കുന്ന 'മഹാ ലോണ്‍ ധമാക്ക' ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ഉള്‍പ്പെടെ പ്രത്യേക ഉത്പാദനകമ്പനികളുമായി ചേര്‍ന്നാണ് ബാങ്കിന്റെ പുതിയ പദ്ധതി. ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും അപ്പോള്‍ തന്നെ വായ്പ അനുവദിക്കും.

ധമാക്ക ക്യാമ്പ്

ധമാക്ക ക്യാമ്പ്

ഓരോ ക്യാമ്പും രണ്ടു ദിവസത്തേക്കാണ് ഉണ്ടാകുക. വായ്പ ആവശ്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ രേഖകളുമായി ക്യമ്പിലെത്തി വായ്പയുമായി മടങ്ങാവുന്ന വിധത്തിലാണ് മഹാ ലോണ്‍ ധമാക്ക രൂപപ്പെടുത്തിയിട്ടുള്ളത്. 2020 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെ രണ്ടായിരത്തിലധികം 'മഹാ ലോണ്‍' ക്യാമ്പ് നടത്താനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യത്തെ 'മഹാ ലോണ്‍ ധമാക്ക'യ്ക്ക് ഗുജറാത്തിലെ ബാണാസ്‌കന്ത ജില്ലയിലെ ദീസായില്‍ തുടക്കമിട്ടു.

ഐസിഐസിഐ ബാങ്കിലാണോ നിങ്ങളുടെ നിക്ഷേപം? പുതിയ പലിശ നിരക്കുകൾ ഇങ്ങനെഐസിഐസിഐ ബാങ്കിലാണോ നിങ്ങളുടെ നിക്ഷേപം? പുതിയ പലിശ നിരക്കുകൾ ഇങ്ങനെ

വായ്പകൾ

വായ്പകൾ

ഇരുചക്രവാഹനങ്ങള്‍, ഫോര്‍ വീലര്‍, ട്രക്ക്, കാര്‍ഷികോപകരണങ്ങള്‍, ട്രാക്ടര്‍, വ്യക്തിഗത ലോണ്‍, സ്വര്‍ണപ്പണയം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വായ്പകള്‍ മഹാ ലോണ്‍ ധമാക്കയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പ്രത്യേക പാക്കേജും ലഭിക്കും. ക്യാമ്പിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക്, അവരവരുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടുള്ള വായ്പ ലഭ്യമാകും. വലിയ കമ്പനികളുടെ പരിസരങ്ങളില്‍ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ അപ്പോള്‍ തന്നെ അനുവദിച്ചു നല്‍കും.

വേഗത്തിൽ വായ്പ

വേഗത്തിൽ വായ്പ

രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് ഏറ്റവും വേഗം വായ്പ ലഭ്യമാക്കുകയാണ് മഹാ ലോണ്‍ ധമാക്കകൊണ്ട് ലക്ഷ്യമിടുന്നതെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു. കമ്പനി പരിസരങ്ങളിലേയും ഗ്രാമങ്ങളിലേയും ക്യാമ്പുകളുടെ പരിസരത്ത് വാഹന കമ്പനികളുടെ മികച്ച ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും.

എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നവയുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങളും,സവിശേഷതകളും അറിയുമോ?എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നവയുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങളും,സവിശേഷതകളും അറിയുമോ?

വാഹന വായ്പ

വാഹന വായ്പ

ഇരുചക്രവാഹനങ്ങള്‍, ട്രക്ക്, ഉപകരണങ്ങള്‍ എന്നിവയ്ക്ക് ലളിതമായ പ്രതിമാസ ഗഡു, പൂജ്യം പ്രോസസിംഗ് ഫീ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇരുചക്രവാഹനങ്ങളുടെ വിലയുടെ മുഴുവന്‍ തുകയും ട്രക്കുകള്‍ക്ക് 95 ശതമാനം വരെയും ഉപകരണങ്ങള്‍ക്ക് വിലയുടെ 85 ശതമാനം വരെയും വായ്പ ലഭിക്കും. ഓട്ടോ വായ്പയുടെ പ്രോസസിംഗ് ഫീസ് 999 രൂപയും വ്യക്തിഗത വായ്പയുടേത് 1499 രൂപയും ടാക്ടര്‍ വായ്പയുടേത് 2000 രൂപയായും കുറച്ചിട്ടുണ്ട്. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഉള്‍പ്പെടെ വിവിധ ഉത്പാദകരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രോസസിംഗ് ഫീസ്

പ്രോസസിംഗ് ഫീസ്

രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണപ്പണയ വായ്പയ്ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. ലീഗല്‍ വെരിഫിക്കേഷന്‍ ചാര്‍ജ് ഇല്ല. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ചുവര്‍ഷത്തേക്ക് ഓവര്‍ ഡ്രാഫ്റ്റും ലഭിക്കും.

ഐസിഐസിഐ,പിഎന്‍ബി, സെന്‍ട്രല്‍ ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ചുഐസിഐസിഐ,പിഎന്‍ബി, സെന്‍ട്രല്‍ ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ചു

English summary

'മഹാ ലോണ്‍ ധമാക്ക' യുമായി ഐസിഐസിഐ ബാങ്ക്; വായ്പ ഇനി ഞൊടിയിടയിൽ

ICICI Bank coming with 'Great Loan Dhamaka'. Read in malayalam.
Story first published: Friday, November 15, 2019, 15:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X