ഫാര്‍മ മേഖലയിലുള്ള ഇപ്ക ലബോറട്ടറീസ് ലിമിറ്റഡില്‍ വളര്‍ച്ചാ സാധ്യത അറിയിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഇപക് ഓഹരികള്‍ 17 ശതമാനം ഉയര്‍ച്ച കയ്യടക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. 2,490 രൂപയാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.
വ്യാഴാഴ്ച്ച 2,089.80 രൂപ കുറിച്ചുകൊണ്ടാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇപ്ക ലബോറട്ടറീസില്‍ നിന്നുള്ള നാലു ഫോര്‍മുലേഷനുകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 300 ഫാര്‍മ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടംകണ്ടെത്തുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സെപ്തംബര്‍ പാദം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ഇപ്ക ലബോറട്ടറീസിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.5 ശതമാനം ഉയര്‍ന്ന് 1,544.4 കോടി രൂപയിലെത്തി. ആഭ്യന്തര ഫോര്‍മുലേഷനുകളില്‍ 30.4 ശതമാനം വാര്‍ഷിക വളര്‍ച്ച സംഭവിച്ചു. ഈ സെഗ്മന്റില്‍ 698.2 കോടി രൂപയാണ് ഇപ്ക ലബോറട്ടറീസിന്റെ വരുമാനം. ഇതേസമയം, കയറ്റുമതി ഫോര്‍മുലേഷനുകളില്‍ സംഭവിച്ച 3.7 ശതമാനം വാര്‍ഷിക ഇടിവ് കമ്പനിയുടെ തിളക്കം ഒരല്‍പ്പം കെടുത്തുന്നുണ്ട്.
404.5 കോടി രൂപ പ്രതീക്ഷിച്ചിരുന്നിടത്ത് 351 കോടി രൂപ മാത്രമേ കമ്പനി കണ്ടെത്തിയുള്ളൂ. കഴിഞ്ഞ ത്രൈമാസപാദം എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ്) വില്‍പ്പനയിലും 5.6 ശതമാനം വാര്‍ഷിക ഇടിവ് ഇപ്ക ലബോറട്ടറീസ് നേരിട്ടു (359.7 കോടി രൂപ).
പോയപാദം മൊത്ത മാര്‍ജിനുകള്‍ കുറഞ്ഞതുകാരണം കമ്പനിയുടെ ഇബിഐടിഡിഎ മാര്‍ജിനുകള്‍ 279 ബേസിസ് പോയിന്റ് ഇടിഞ്ഞ് 23.7 ശതമാനത്തിലേക്ക് എത്തിയതായി ഐസിഐസിഐ ഡയറക്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഇക്കാലയളവില്‍ ഇബിഐടിഡിഎ 1.5 ശതമാനം വളര്‍ന്ന് 365.6 കോടി രൂപയാണ് രേഖപ്പെടുത്തുന്നത്. നികുതിക്ക് ശേഷമുള്ള ലാഭം 6.3 ശതമാനം ഇടിഞ്ഞ് 250.2 കോടി രൂപയായി. ഇപ്ക ലബോറട്ടറീസ് ലിമിറ്റഡ് മുന്നോട്ടുള്ള നാളുകളില്‍ ഉയരുമെന്ന് ഐസിഐസിഐ ഡയറക്ട് പറയാനുള്ള കാരണങ്ങള്‍ ചുവടെ കാണാം.
1. ഇന്ത്യയിലെ ചികിത്സാരംഗം സാവകാശം ഉണരുകയാണ്. കാര്‍ഡിയോ ഡയബറ്റോളജി, പെയിന്‍ മാനേജ്മെന്റ് പോലുള്ള സാംക്രമികേതര രോഗവിഭാഗങ്ങളില്‍ ചികിത്സാരീതികള്‍ മെച്ചപ്പെടുകയാണ്. ഈ വളര്‍ച്ചാ സാധ്യത മുതലെടുക്കാന്‍ ഇപ്ക ലബോറട്ടറീസിന്റെ പോര്‍ട്ട്ഫോളിയോയ്ക്ക് കഴിയും.
2. യൂറോപ്യന്‍ വിപണി സജീവമായ സാഹചര്യത്തില്‍ ബ്രാന്‍ഡഡ്, ജനറിക് മരുന്നുകളുടെ കയറ്റുമതി വില്‍പ്പന ഉയരാനിരിക്കുകയാണ്. ഇതുവഴി അമേരിക്കന്‍ വിപണിയില്‍ നേരിടുന്ന ക്ഷീണം മറികടക്കാന്‍ കമ്പനിക്ക് സാധിക്കും.
3. ദേവാസ് മരുന്നുനിര്‍മാണശാല കമ്മീഷന് ചെയ്യാനിരിക്കുന്നതും രത്ലാം മരുന്നുനിര്മാണശാലയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതും മുന്നോട്ടുള്ള പാദങ്ങളില്‍ ഇപ്ക ലബോറട്ടറീസിന് തണയേകും.
സെപ്തംബര്‍ പാദം ഇപ്ക ലബോറട്ടറീസ് കുറിച്ച പ്രകടനം ചുവടെ കാണാം.
1. ആഭ്യന്തര ഫോര്‍മുലേഷനുകളുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 30.4 ശതമാനം കൂടി. സെഗ്മന്റ് അടിസ്ഥാനപ്പെടുത്തി പെയിന്‍ മാനേജ്മെന്റ് വിഭാഗം 33 ശതമാനവും കാര്‍ഡിയോ/ആന്റിഡയബറ്റിക് വിഭാഗം 13 ശതമാനവും ആന്റിബാക്ടീരിയല്‍ വിഭാഗം 37 ശതമാനവും ഡെര്‍മറ്റോളജി വിഭാഗം 65 ശതമാനവും ആന്റിമലേറിയല്‍ വിഭാഗം 75 ശതമാനവും ചുമ, പനി വിഭാഗം 95 ശതമാനവും വീതം വാര്‍ഷിക വളര്‍ച്ച കണ്ടെത്തി.
2. സെഗ്മന്റ് അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനം: പെയിന്‍ മാനേജ്മെന്റ് 47 ശതമാനം, കാര്‍ഡിയോ/ആന്റിഡയബറ്റിക് 17 ശതമാനം, ആന്റിബാക്ടീരിയല്‍ 8 ശതമാനം, ഡെര്‍മറ്റോളജി 5 ശതമാനം, ആന്റിമലേറിയല്‍ 7 ശതമാനം, ചുമയും പനിയും 4 ശതമാനം.
3. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ് മൊത്ത മാര്‍ജിനുകളെ ബാധിച്ചു. പാക്കേജിങ്, ലോജിസ്റ്റിക്സ്, വൈദ്യുത ചിലവുകളും കഴിഞ്ഞപാദം കൂടി.
4. നാലാം പാദം മുതലായിരിക്കും എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ്) വില്‍പ്പന പഴയ നിലയിലേക്ക് തിരിച്ചുവരികയെന്ന് മാനേജ്മെന്റ് പറയുന്നു.
5. 2023 സാമ്പത്തിക വര്‍ഷം ദേവാസ് മരുന്നുനിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങും. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം തൊട്ട് രത്ലാം ശാല പൂര്‍ണ സജ്ജമാവുമെന്നും മാനേജ്മെന്റ് അറിയിക്കുന്നു. ഇരു പദ്ധതികളും പൂര്‍ത്തിയായാല്‍ കമ്പനിയുടെ എപിഐ ശേഷി 20 ശതമാനം ഉയരും.
'കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇപ്കയുടെ ഓഹരി വില 4.3 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2016 ജൂണില്‍ 488 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 2,121 രൂപയാണ്. ആഭ്യന്തര ഫോര്‍മുലേഷനുകളില്‍ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി ഞങ്ങള്‍ ഇപ്ക സ്റ്റോക്കില്‍ ബൈ റേറ്റിങ് തുടരുകയാണ്', ഐസിഐസിഐ ഡയറക്ട് പറയുന്നു.
ശക്തമായ ആഭ്യന്തര ഫ്രാഞ്ചൈസി, ആരോഗ്യകരമായ ബലന്‍സ് ഷീറ്റ്, ദൃഢമായ കയറ്റുമതി ബിസിനസ് മോഡല്‍ എന്നിവ ഇപ്ക ലബോറട്ടറീസിലെ പോസിറ്റീവ് ഘടകങ്ങളായി ബ്രോക്കറേജ് സൂചിപ്പിക്കുന്നുണ്ട്. ഇടത്തരം കാലയളവില്‍ ചില മാര്‍ജിന്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും കമ്പനി സുസ്ഥിര വളര്‍ച്ച കണ്ടെത്തുമെന്നാണ് ഇവരുടെ നിരീക്ഷണം.
നിലവില്‍ 2,089.80 രൂപയാണ് ഇപ്ക ലബോറട്ടറീസിന്റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 2.16 ശതമാനവും ഒരു മാസം കൊണ്ട് 8.10 ശതമാനവും തകര്‍ച്ച സ്റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസത്തെ കണക്കിലും 6.18 ശതമാനം ഇടിവ് ഇപ്ക ലബോറട്ടറീസ് ഓഹരികളില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,766.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,785.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 26.91. ഡിവിഡന്റ് യീല്‍ഡ് 0.57 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications