എന്തുകൊണ്ട് ദീര്‍ഘകാല നിക്ഷേപകര്‍ ടാറ്റ സ്റ്റീല്‍ വാങ്ങണം? ഐസിഐസിഐ ഡയറക്ട് വിശദീകരിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 വര്‍ഷം ഇതുവരെ 73.15 ശതമാനം ഉയര്‍ച്ചയാണ് നിഫ്റ്റി മെറ്റല്‍ സൂചിക അറിയിക്കുന്നത്. കോവിഡ് മഹാമാരി നടമാടിയ കഴിഞ്ഞവര്‍ഷവും 75 ശതമാനത്തിന് മേലെയാണ് സൂചിക വളര്‍ച്ച കണ്ടെത്തിയത്. മുന്നോട്ടുള്ള നാളുകളില്‍ മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം തുടരുമെന്നാണ് വിപണി രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം.

ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് ടാറ്റ സ്റ്റീലില്‍ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ്. അടുത്ത 12 മാസം കൊണ്ട് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ (1,170 രൂപ) നിന്നും 20 ശതമാനം ലാഭം തരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. 1,400 രൂപയാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.

ടാറ്റ സ്റ്റീൽ

അടുത്തകാലത്തായി ഇന്ത്യയില്‍ സ്റ്റീല്‍ വില താഴുകയാണ്. നവംബര്‍ 30 -ന് ടണ്ണിന് 67,500 രൂപയുണ്ടായിരുന്ന എച്ച്ആര്‍സി (ഹോട്ട് റോള്‍ഡ് കോയില്‍) ഗണത്തില്‍പ്പെടുന്ന സ്റ്റീലിന്റെ വില ഡിസംബര്‍ 9 -ന് 65,500 രൂപയിലേക്ക് ചുരുങ്ങിയത് കാണാം. സ്റ്റീല്‍ വിലയ്‌ക്കൊപ്പം മെറ്റലര്‍ജിക്കല്‍ ഗ്രേഡിലുള്ള കല്‍ക്കരി ഉള്‍പ്പെടെയുള്ള മറ്റു പ്രധാന ഉത്പന്നങ്ങളുടെ വിലയിലും കുറവ് സംഭവിക്കുന്നുണ്ട്.

നിരീക്ഷണം

നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ ടാറ്റ സ്റ്റീലിന്റെ 'ഡെറ്റ് ടു ഇക്വിറ്റി' ചിത്രം 0.98 മടങ്ങില്‍ നിന്ന് 0.79 മടങ്ങായി ചുരുങ്ങിയെന്ന് ബ്രോക്കറേജ് പറയുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ 'ഡെറ്റ് ടു ഇബിഐടിഡിഎ' ചിത്രം 2.44 മടങ്ങില്‍ നിന്നും 1.21 മടങ്ങായും നിജപ്പെട്ടു.

ഒരുഭാഗത്ത് സംയോജിത ഉത്പാദന ശേഷി മുടങ്ങാതെ വര്‍ധിക്കുന്നത് ടാറ്റ സ്റ്റീലിലെ സുപ്രധാന പോസിറ്റീവ് ഘടകമാണ്. 2010 -ല്‍ 29 ശതമാനമായും 2020 -ല്‍ 57 ശതമാനമായും ഉയര്‍ന്ന ഉത്പാദന ശേഷി 2030 ആകുമ്പോഴേക്കും 73 ശതമാനം വര്‍ധനവ് കൈവരിക്കുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം.

Also Read: 41% ലാഭം കിട്ടും; ഈ ഫിനാന്‍ഷ്യല്‍ സ്റ്റോക്ക് എന്തുകൊണ്ട് ബുള്ളിഷാകുന്നു?Also Read: 41% ലാഭം കിട്ടും; ഈ ഫിനാന്‍ഷ്യല്‍ സ്റ്റോക്ക് എന്തുകൊണ്ട് ബുള്ളിഷാകുന്നു?

 
വിപണി വില

2022 സാമ്പത്തിക വര്‍ഷം 2 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിദേശകടം തിരിച്ചടയ്ക്കുന്നതിന് ടാറ്റ സ്റ്റീല്‍ മുന്‍ഗണന നല്‍കും. കഴിഞ്ഞ 12 മാസം കൊണ്ട് കമ്പനിയുടെ ഓഹരി വിലയില്‍ 93 ശതമാനം മുന്നേറ്റമാണ് സംഭവിച്ചത്. 2020 ഡിസംബറില്‍ 610 രൂപയുണ്ടായിരുന്ന ഓഹരി വില ചൊവാഴ്ച്ച 1,160 രൂപയിലാണ് താളംപിടിക്കുന്നത്.

ആഗോള സംഭവവികാസങ്ങൾ

ആഗോള വിപണിയിലെ സംഭവവികാസങ്ങളും ടാറ്റ സ്റ്റീലിന് പ്രതീക്ഷ നല്‍കുന്നതാണ്. കാരണം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ചൈന കരുതല്‍ അനുപാതം 50 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചിട്ടുണ്ട്. ഡിസംബര്‍ 15 തൊട്ട് ചൈനയിലെ പ്രധാന വാണിജ്യ ബാങ്കുകളില്‍ പുതിയ കരുതല്‍ അനുപാതം പ്രാബല്യത്തില്‍ വരും.

ഇതിനിടെ നവംബറില്‍ തുടര്‍ച്ചയായി അഞ്ചാം മാസവും ചൈനയുടെ സ്റ്റീല്‍ കയറ്റുമതി ഇടിഞ്ഞത് കാണാം. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ 3.1 ശതമാനം ഇടിവോടെ 4.4 മില്യണ്‍ ടണ്ണായി ചൈനയുടെ സ്റ്റീല്‍ കയറ്റുമതി. 2021 ജൂണില്‍ ഇത് 6.5 മില്യണ്‍ ടണ്ണായിരുന്നു.

Also Read: 6 മാസത്തിനകം 22% നേട്ടം; വമ്പന്‍ വിലക്കുറവിലുള്ള ഈ ലാര്‍ജ് കാപ്പ് ഓഹരി വിട്ടുകളയേണ്ടAlso Read: 6 മാസത്തിനകം 22% നേട്ടം; വമ്പന്‍ വിലക്കുറവിലുള്ള ഈ ലാര്‍ജ് കാപ്പ് ഓഹരി വിട്ടുകളയേണ്ട

 
ടാർഗറ്റ്

ബ്രേക്കപ്പ് അനാലിസിസ് അടിസ്ഥാനപ്പെടുത്തി 1,400 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ടാറ്റ സ്റ്റീലില്‍ ഐസിഐസിഐ ഡയറക്ട് നിര്‍ദേശിക്കുന്നത്. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ്ങും ബ്രോക്കറേജ് നിലനിര്‍ത്തുന്നു. ചൊവാഴ്ച്ച 1,158.98 രൂപയിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്.

Also Read: പുതിയ ബ്രേക്കൗട്ട് കുറിച്ച് ഈ മള്‍ട്ടിബാഗര്‍ ഓഹരി; വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍Also Read: പുതിയ ബ്രേക്കൗട്ട് കുറിച്ച് ഈ മള്‍ട്ടിബാഗര്‍ ഓഹരി; വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍

 
വ്യാപാരം

കഴിഞ്ഞ അഞ്ച് വ്യാപാരദിനങ്ങള്‍ കൊണ്ട് 1.05 ശതമാനം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 6.52 ശതമാനം വിലയിടിവും കമ്പനി അറിയിക്കുന്നു. ഈ വര്‍ഷം ഇതുവരെ 81.03 ശതമാനം മുന്നേറ്റമാണ് ടാറ്റ സ്റ്റീല്‍ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,534.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 585 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 3.21. ഡിവിഡന്റ് യീല്‍ഡ് 2.15 ശതമാനം.

Also Read: അടിസ്ഥാനപരമായി മികച്ച നില്‍ക്കുന്ന 5 പെന്നി ഓഹരികള്‍; ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വാങ്ങാം ഇവAlso Read: അടിസ്ഥാനപരമായി മികച്ച നില്‍ക്കുന്ന 5 പെന്നി ഓഹരികള്‍; ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വാങ്ങാം ഇവ

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

ICICI Direct Maintains Buy Rating On Tata Steel; Suggests A Target Of Rs 1,400 In 12-Months Time

ICICI Direct Maintains Buy Rating On Tata Steel; Suggests A Target Of Rs 1,400 In 12-Months Time. Read in Malayalam.
Story first published: Tuesday, December 14, 2021, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X