ഒക്ടോബര്‍ മധ്യത്തോടെ സര്‍വകാല റെക്കോഡ് ഉയരം രേഖപ്പെടുത്തിയ ശേഷം വിപണികള്‍ തിരുത്തലിന്റെ പാതയിലായിരുന്നു. പ്രധാന സൂചികകളല് 12 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയും പണപ്പെരുപ്പവും ഒമിക്രോണ്‍ ഭീഷണിയുമാണ് വിപണികളില്‍ കാര്യമായ തിരുത്തലിന് വഴിതെളിച്ചത്. ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്ക് കൂടിയായ എച്ച്ഡിഎഫ്സി ബാങ്ക് 20 ശതമാനത്തോളമാണ് ഇതേകാലയളവില്‍ താഴേക്ക് വീണത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ തുടര്‍ന്ന് എന്ത് സമീപനം സ്വീകരിക്കണമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ഇവിടെ സൂചിപ്പിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സേവന ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ല്‍ മുംബൈ ആസ്ഥാനമായാണ് എച്ച്ഡിഎഫ്സി ബാങ്ക് രജിസ്റ്റര്‍ ചെയ്തത്. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ആഗോള തലത്തില്‍ പത്താമതും നില്ക്കുന്നു. വിപണി മൂലധനം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണിത്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ പതിനഞ്ചാമത്തെ തൊഴില്‍ ദാതാവുമാണ് എച്ച്ഡിഎഫ്സി ബാങ്ക്. 3,000-ത്തോളം നഗരങ്ങളിലായി 6,000-ത്തോളം ശാഖകളുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 41,436 കോടി രൂപയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ (BSE: 500180, NSE: HDFCBANK) സംയോജിത വരുമാനം. ഇത് ആദ്യ പാദത്തേക്കാള്‍ 6.43 ശതമാനം വരുമാന വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7.8 ശതമാനം വര്‍ധനവും കാണിക്കുന്നു. അതേസമയം, ബാങ്കിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 9096 കോടി രൂപയാണ്. നിലവില്‍ 8 ലക്ഷം കോടി രൂപയിലേറെയാണ് വിപണി മൂലധനം.
ഓഹരി പങ്കാളിത്തം
നിലവില്‍ ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് 25.83 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 42.96 ശതമാനവും മ്യൂച്ചല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 17.81 ശതമാനം ഓഹരികളുമാണ് ഉള്ളത്. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്നതില് മുന്‍പന്തിയിലാണ്. പലിശ ഇനത്തിലും റിസര്‍വ് ബാങ്ക് അടക്കമുള്ള മറ്റ് നിക്ഷേപങ്ങളിലെ ആദായവും ബാങ്കുകള്‍ തമ്മിലുള്ള ഇടപാടിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്.
ലക്ഷ്യ വില 2,000
നിലവില്‍ 1,439 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടം സ്വന്തമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1725 രൂപയും കുറഞ്ഞ വില 1342 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications