പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ വിപണി കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ നേരിട്ട ഇടിവ് സഹിതം സ്ഥിതി വിശേഷം മെച്ചപ്പെട്ടതിന്റേയും അനുകൂല ആഭ്യന്തര ഘടകങ്ങളുടേയും പശ്ചാത്തിലത്തില്‍ വിപണിയില്‍ ഉണര്‍വുണ്ടാകുകയും നഷ്ടം ഒരുപരിധി വരെ നികത്തുകയും ചെയ്തു. ഇത്തരത്തില്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് തിരികെയെത്തിയ ഒരു ലാര്‍ജ് കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്തോ- ബ്രിട്ടീഷ് വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് 1994-ല്‍ ബാങ്കിന് തുടക്കമിട്ടത്. ആരംഭ മൂലധനത്തിന്റെ 40% നല്കി പിന്തുണച്ചതും പ്രവാസി ഇന്ത്യക്കാരായിരുന്നു. 760 നഗരങ്ങളിലായി 2,000-ലേറെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 2.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ മുഖ്യ ബാങ്കിംഗ് ഇടപാടുകാരുമാണിവര്.
സാമ്പത്തികം
അവസാന മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ബാങ്കിന്റെ വരുമാനത്തില്‍ 17 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. എന്നാല്‍ അറ്റാദായത്തില്‍ വളര്‍ച്ച കൈവരിക്കാനുമായിട്ടില്ല. അതേസമയം, ഡിസംബര്‍ പാദത്തില്‍ പലിശയില്‍ നിന്നും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ വരുമാനം 3794 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനത്തോളം വര്‍ധന വരുമാനത്തില്‍ കാണിച്ചു. മൂന്നാം പാദത്തിലെ അറ്റാദായം 1,242 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭത്തില്‍ 50 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നു.
ഓഹരി വിശദാംശം
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ (BSE: 532187, NSE: INDUSINDBK) ഓഹരികളില്‍ 16.53 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണുള്ളത്. പകുതി ഓഹരികള്‍ ഈടായി നല്‍കിയിട്ടുണ്ട്. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 47.65 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 20.22 ശതമാനവും ഓഹരി വിഹിതമുണ്ട്. നിലവില്‍ ഓഹരിയുടെ വിപണി മൂലധനം 70,756 കോടി രൂപയും പ്രതിയോഹരി ബുക്ക് വാല്യു 557.45-ഉം ആണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.56 ശതമാനമാണ്.
ലക്ഷ്യവില 1,078
തിങ്കളാഴ്ച 913 രൂപ നിരക്കിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,078 രൂപ ലക്ഷ്യമാക്കി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദ്ദേശിച്ചു. ഇതിലൂടെ അടുത്ത 3 മാങ്ങള്ക്കകം 18 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,242 രൂപയും കുറഞ്ഞ വില 811 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications