കോവിഡ് ക്ഷീണത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടന പതിയെ വിട്ടുണരുകയാണ്. വരുംനാളുകളില്‍ ബാങ്കിങ് മേഖല പൂര്‍വാധികം ശക്തിയോടെ സജീവമാകാനിരിക്കെ, ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് ബാങ്ക് ഓഫ് ബറോഡയില്‍ വളര്‍ച്ചാ സാധ്യത കല്പ്പിക്കുകയാണ്.
അടുത്ത 12 മാസം കൊണ്ട് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 120 രൂപ വരെയ്ക്കും എത്തുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. സ്റ്റോക്കില്‍ ഇവര്‍ കുറിക്കുന്ന ടാര്‍ഗറ്റ് വിലയും ഇതുതന്നെ. വ്യാഴാഴ്ച്ച 0.60 ശതമാനം നേട്ടത്തോടെ, 101.30 രൂപയിലാണ് ബാങ്ക് ഓഫ് ബറോഡ വ്യാപാരം അവസാനിപ്പിച്ചത് (നവംബര്‍ 11).
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ. ഗുജറാത്തിലെ വഡോദരയാണ് ബാങ്കിന്റെ ആസ്ഥാനം. ആഗോളതലത്തില്‍ 7.3 ലക്ഷം കോടി രൂപയുടെ വായ്പാ പോര്‍ട്ട്ഫോളിയോ അവകാശപ്പെടുന്ന ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ത്യയില്‍ 8,100 -ലേറെ ബ്രാഞ്ചുകളുണ്ട്. അടിയുറച്ച 'റെസല്യൂഷന്‍' പദ്ധതി ബാങ്കിനുണ്ടെന്ന് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിയോ പരാജയമോ സംഭവിച്ചാല്‍ വേഗത്തിലും ചിട്ടയായും പാപ്പരത്തം പരിഹരിക്കാനുള്ള ബാങ്കിന്റെ പ്ലാനാണ് റെസല്യൂഷന്‍. ഇക്കാര്യം മുന്‍നിര്‍ത്തി മുന്നോട്ടുള്ള പാദങ്ങളില്‍ കൂടുതല്‍ മികച്ച രീതിയില്‍ ബാങ്ക് വീണ്ടെടുക്കലുകള് നടത്തും; ഇതു ആസ്തികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും, ബ്രോക്കറേജ് വിലയിരുത്തുന്നു.
അടുത്ത പാദങ്ങളില്‍ റീടെയില്‍ സെഗ്മന്റായിരിക്കും വായ്പാ വളര്‍ച്ചയെ പ്രധാനമായും തുണയ്ക്കുക. കോര്‍പ്പറേറ്റ് രംഗത്തും തിരിച്ചുവരവുകള്‍ കാണുന്നുണ്ട്. മുന്നോട്ട് വലിയ തിരുത്തലുകള്‍ കൂടാതെ മാര്‍ജിനുകള്‍ മെച്ചപ്പെടുമെന്നാണ് ഐസിഐസിഐ ഡയറക്ട് അറിയിക്കുന്നത്. 15.5 ശതമാനമാണ് ബാങ്ക് ഓഫ് ബറോഡയുടെ കാപിറ്റല്‍ ടു റിസ്ക് അസറ്റ് അനുപാതം (സിആര്‍എആര്‍). കാപിറ്റല്‍ അഡിക്വസി അനുപാതമെന്നും (സിഎആര്‍) ഇതറിയപ്പെടുന്നു. ബാങ്കിന്റെ മൂലധനവും അപകടസാധ്യതയും തമ്മിലെ അനുപാതമാണിത്.
സെപ്തംബര്‍ പാദം അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 0.5 ശതമാനം ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് സാധിച്ചിരുന്നു. ഇതേസമയം, മുന്‍ പാദവുമായി താരതമ്യം ചെയ്താല്‍ ജൂലായ് - സെപ്തംബര്‍ കാലയളവില്‍ അറ്റ പലിശ വരുമാനം 4.1 ശതമാനം താഴേക്ക് പോയി. പാദം അടിസ്ഥാനപ്പെടുത്തുമ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 19 ബേസിസ് പോയിന്റ് കുറഞ്ഞ് 2.85 ശതമാനമായി.
ഇതേസമയം, 31 ശതമാനത്തിലേക്ക് 'പ്രോവിഷന്‍' ചുരുങ്ങിയത് നികുതിക്ക് ശേഷമുള്ള ലാഭത്തെ തുണച്ചു. 2,088 കോടി രൂപയാണ് ബാങ്ക് നികുതിക്ക് ശേഷം ലാഭം കണ്ടെത്തിയതും. ഭാവിയില്‍ പ്രതീക്ഷിക്കുന്ന നഷ്ടം നികത്താന്‍ ബാങ്ക് നീക്കവെയ്ക്കുന്ന ഫണ്ടാണ് പ്രോവിഷന്‍.
സെപ്തംബര്‍ പാദം ബാങ്ക് ഓഫ് ബറോഡയുടെ മൊത്ത വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 2.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാദം അടിസ്ഥാനപ്പെടുത്തിയുള്ള വായ്പാ വളര്‍ച്ച 3.1 ശതമാനമാണ്. ഇക്കാലയളവില്‍ നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 0.5 ശതമാനമായി കൂടി. പാദം അടിസ്ഥാനപ്പെടുത്തി മൊത്ത നിഷ്ക്രിയാസ്തി 75 ബേസിസ് പോയിന്റ് കുറഞ്ഞ് 8.11 ശതമാനവുമായി.
രാജ്യാന്തര പ്രവര്‍ത്തനങ്ങളിലും ബാങ്ക് ഓഫ് ബറോഡയ്ക്ക് മോശമല്ലാത്ത സാന്നിധ്യമുണ്ട്. നിലവില്‍ ബാങ്കിന്റെ മൊത്തം ബിസിനസില്‍ 12 ശതമാനത്തോളം വിദേശത്തുനിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബാങ്കിന്റെ ഓഹരി വില രണ്ടുമടങ്ങ് വര്‍ധിച്ചതായി ഐസിഐസിഐ ഡയറക്ട് സൂചിപ്പിക്കുന്നു.
'മുന്നോട്ട് ബിസിനസ് സാധ്യതകള്‍ മെച്ചപ്പെടുന്നതും സ്ലിപ്പേജുകള്‍ നിയന്ത്രണത്തില്‍ തുടരുന്നതും ബാങ്ക് ഓഫ് ബറോഡയുടെ മൊത്തത്തിലുള്ള പ്രകടനത്തെ സ്വാധീനിക്കും. അതുകൊണ്ട് സ്റ്റോക്കില്‍ ബൈ റേറ്റിങ് ഞങ്ങള്‍ തുടരുകയാണ്. ടാര്‍ഗറ്റ് വില 120', ബ്രോക്കറേജ് പറയുന്നു. സിപ്പേജ് എന്നു കേട്ടിട് സംശയമുണ്ടോ? വായ്പയെടുക്കുന്ന വ്യക്തി 90 ദിവസത്തില്‍ കൂടുതല്‍ പലിശയൊടുക്കാത്ത സാഹചര്യത്തില്‍ ആസ്തി നിഷ്ക്രിയാസ്തിയായി മാറുന്നതാണ് ബാങ്കിങ് ഭാഷയില്‍ സ്ലിപ്പേജ്.
നിലവില്‍ 101.30 രൂപയാണ് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.22 ശതമാനം ഇടിവും ഒരു മാസത്തിനിടെ 14.98 ശതമാനം നേട്ടവും സ്റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 30.88 ശതമാനം നേട്ടമാണ് ബാങ്ക് ഓഫ് ബറോഡ തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 57.05 ശതമാനം ഉയരാന്‍ ബാങ്കിന് സാധിച്ചു.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 108 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 44.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. 52,380 കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന ബാങ്ക് ഓഫ് ബറോഡയുടെ പിഇ അനുപാതം 14.15 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications