മുന്നോട്ടുള്ള നാളുകളില്‍ കെമിക്കല്‍ കമ്പനികള്‍ മുന്നേറ്റം കാഴ്ച്ചവെക്കാനിരിക്കെ, ഈ രംഗത്തു നിന്നുള്ള ഒരു കമ്പനിയില്‍ 46 ശതമാനം വളര്‍ച്ചാ സാധ്യത പ്രവചിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട്. ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്കാണ് സംഭവം. അടുത്ത ഒരു വര്‍ഷം കൊണ്ട് ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനിയുടെ ഓഹരി വില 320 രൂപയില്‍ എത്തുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു. തിങ്കളാഴ്ച്ച 219.25 രൂപയിലാണ് ഈ സ്റ്റോക്ക് വ്യാപാരം പൂര്‍ത്തിയാക്കിയത് (നവംബര്‍ 8).
പേരു സൂചിപ്പിക്കുന്നതുപോലെ കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദനമാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടയറുകളുടെ നിര്‍മാണത്തിന് കാര്‍ബണ്‍ ബ്ലാക്ക് നിര്‍ണായക ഘടകമാണ്. ടയറുകള്‍ക്ക് ദൃഢത സമര്‍പ്പിക്കാന്‍ കാര്‍ബണ്‍ ബ്ലാക്കിന് സാധിക്കും. ഇതിന് പുറമെ പെയിന്റുകളിലും പ്ലാസ്റ്റിക്കുകളിലും ഉപയോഗിക്കുന്ന പ്രത്യേകയിനം കാര്‍ബണ്‍ ബ്ലാക്കും കമ്പനി വില്‍ക്കുന്നുണ്ട്.
ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്കിന്റെ ഡെറ്റ് / ഇക്വിറ്റി അനുപാതം 0.3x ആണ്. അതായത് താഴ്ന്ന ലിവറേജാണ് കമ്പനിക്കുള്ളത്. 15 ശതമാനത്തിലേറെയുള്ള ആരോഗ്യകരമായ മാര്‍ജിന്‍ പ്രൊഫൈലും മൂലധനം കാര്യക്ഷമമായി വിനിയോഗിക്കുന്ന ബിസിനസ് മോഡലും (RoCE > 15%) ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്കിന്റെ പോസിറ്റീവ് വശങ്ങള് പറഞ്ഞുവെയ്ക്കും.
ത്രൈമാസപാദം അടിസ്ഥാനപ്പെടുത്തി വില്‍പ്പനയില്‍ വളര്‍ച്ച കുറിച്ചുകൊണ്ടാണ് കമ്പനി സെപ്തംബര്‍ പിന്നിട്ടത്. നടപ്പു വര്‍ഷം രണ്ടാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള കമ്പനിയുടെ ലാഭം 12.15 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 16.5 ശതമാനം വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡിന്റെ ഓഹരി വില അഞ്ച് മടങ്ങ് വര്‍ധിച്ചത് കാണാം. 2016 നവംബറില്‍ 45 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
'സ്റ്റോക്കില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് ടാര്‍ഗറ്റ് വിലയിലും വാല്യുവേഷനിലും ബൈ റേറ്റിങ് തുടരുന്നു. 320 രൂപയാണ് ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡിലുള്ള ടാര്‍ഗറ്റ് വില. അതായത്, 2023 സാമ്പത്തിക വര്‍ഷത്തെ പ്രതിയോഹരി വരുമാനത്തിലുള്ള പിഇ അനുപാതം 12x ആണ്', ബ്രോക്കറേജ് അറിയിക്കുന്നു. ഭാവിയില്‍ ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് മുന്നേറ്റം കുറിക്കുമെന്ന് പറയാനുള്ള കാരണങ്ങള്‍ ചുവടെ കാണാം.
1. വാണിജ്യ വാഹന സെഗ്മന്റില്‍ 'സൈക്കിളിക്കല്‍' റിക്കവറി ഒരുങ്ങുന്ന സാഹചര്യം ടയര്‍ അനുബന്ധ മേഖലകളുടെ വളര്‍ച്ചയ്ക്ക് തിരികൊളത്തും. സ്വകാര്യ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണരുന്നതും ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്കിന് ഗുണം ചെയ്യാനിരിക്കുകയാണ്.
2. വരുംഭാവിയില്‍ ആരോഗ്യകരമായ രണ്ടക്ക സംഖ്യയില്‍ വളര്‍ച്ച കണ്ടെത്താന്‍ കമ്പനിക്ക് കഴിയുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ കണക്കുകൂട്ടല്‍. 2021-24 കാലഘട്ടത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 23 ശതമാനം ഉയരും.
3. ഗ്രീന്‍ഫീല്‍ഡ് വിപുലീകരണം നടക്കുന്നതുകൊണ്ട് വിദേശ വിപണികളിലെ പരിമിതമായ മത്സരത്തിനിടയിലും ശക്തമായ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ കണ്ടെത്താന്‍ ഫിലിപ്പ്സ് കാര്‍ബണ്‍ ബ്ലാക്കിന് അവസരമുണ്ട്.
ഈ മേഖലയില്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്റ്റോക്കിനെ കുറിച്ചും ഐസിഐസിഐ ഡയറക്ട് അറിയിക്കുന്നുണ്ട്. മിഡ് കാപ്പ്, സ്മോള്‍ കാപ്പ് രംഗത്തു നിന്നുള്ള വിഎസ്ടി ടില്ലേഴ്സ് ആന്‍ഡ് ട്രാക്ടേഴ്സിലാണ് ബ്രോക്കറേജിന്റെ അടുത്ത പ്രതീക്ഷ.
ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ പവര്‍ ടില്ലര്‍ കമ്പനിയാണിത്. ഈ വിഭാഗത്തിലെ ഇറക്കുമതി നിയന്ത്രണങ്ങളുടെ പ്രധാന ഗുണഭോക്താവാണ് വിഎസ്ടി ടില്ലേഴ്സ് ആന്‍ഡ് ട്രാക്ടേഴ്സ്. ഉയര്‍ന്ന ശേഷിയുള്ള ട്രാക്ടറുകളുടെ സെഗ്മന്റില്‍ കമ്പനിക്ക് ഒരുപിടി അവതാരങ്ങളുണ്ട്. സ്റ്റോക്കില്‍ 3,180 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ ഓഹരി വില 2,880 രൂപ (നവംബർ 8).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications