കഴിഞ്ഞ മാസം പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച ശേഷം ഇന്ത്യന്‍ ഓഹരി വിപണികളില്‍ സാങ്കേതികമായ ചെറിയ തിരുത്തല്‍ നേരിട്ടിരുന്നു. ഒക്റ്റോബര്‍ പകുതിയോടെ നിഫ്റ്റി 18,604 ലും സെന്‍സെക്സ് 62,245 ഉം എന്ന സര്‍വകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തിയ ശേഷം മാസാവസാനത്തോടെ യഥാക്രമം 17,600ലേക്കും 59,000ലേക്കും ഇടിയുകയായിരുന്നു.
എന്നാല്‍ നവംബര്‍ ആദ്യ വാരത്തോടെ തന്നെ നിഫ്റ്റിയും സെന്‍സെക്സും തിരിച്ചുവരവിന്റെ പാതയിലായി. സൂചികകള്‍ യഥാക്രമം 18,000, 60,0000 നിലവാരങ്ങളിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. ഇതോടെ നിക്ഷേപകര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളിലേക്ക് പരിഗണിക്കാവുന്ന മികച്ച ഒരു ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്റ്റ് രംഗത്തെത്തി.

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഫോര്‍ജിങ് സ്ഥാപനമായ ഭാരത് ഫോര്‍ജിന്റെ (NSE: BHARATFORG, BSE: 500493) ഓഹരികളാണ് ഐസിഐസിഐ ഡയറക്റ്റ് വാങ്ങാന്‍ നിര്‍ദേശിക്കുന്നത്. നിലവില്‍ 780 നിലവാരത്തിലാണ് ഭാരത് ഫോര്‍ജിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഓഹരികള്‍ 23 ശതമാനം വരെ ആദായം നല്കിയേക്കാമെന്നാണ് ഐസിഐസിഐ ഡയറക്റ്റിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, വരുന്ന 12 മാസത്തിനുള്ളില്‍ ഭാരത് ഫോര്‍ജിന്റെ ഓഹരികളുടെ വില 950 കടക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയില്‍ ഗുണമേന്മയുള്ള ക്രിട്ടിക്കല്‍, സേഫ്റ്റി ഉപകരങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് ഫോര്‍ജ്. വിദേശത്തേക്കും ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കൂടാതെ, ജര്‍മനി, സ്വീഡന്, ഫ്രാ്ന്‍സ്, വടക്കേ അമേരിക്ക എന്നിവടങ്ങളിലും കമ്പനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്.

ഭാരത് ഫോര്‍ജിന്റെ രണ്ടാം പാദ ഫലം
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 17.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി വരുമാനം 1,607 കോടി രൂപയിലെത്തി. ഉത്പാദനം 6.7 ശതമാനം ഉയര്‍ന്ന് 57,094 മെട്രിക് ടണ്ണിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 40.3 ശതമാനം വര്‍ധിച്ച് 620 കോടിയിലെത്തിയതാണ് ആകെ വരുമാനം ഉയരാനും ഇടയാക്കിയത്. കയറ്റുമതി വരുമാനം 4 ശതമാനം വര്‍ധിച്ച് 954 കോടിയായി.
കമ്പനിയുടെ നികുതി കിഴിക്കുന്നതിനു മുമ്പുള്ള വരുമാനം 485 കോടി രൂപയാണ്. നികുതി വിധേയമായ ലാഭം ആദ്യ പാദത്തേക്കാള്‍ 87.1 ശതമാനം കുതിപ്പ് രേഖപ്പെടുത്തി 311.7 കോടി രൂപയിലെത്തി. നികുതി നിരക്കിലെ ഇളവുകള്‍ ഫലപ്രദമായി വിനിയോഗിച്ചതും ലാഭം ഉയരാനുള്ള കാരണമായിട്ടുണ്ട്.

ഭാവി കുതിപ്പിനുള്ള ഘടകങ്ങള്‍
ഇന്ത്യയിലേയും അേേമരിക്കയിലേയും വാണിജ്യ വാഹനങ്ങളുടെ വിപണികള്‍ വീണ്ടും ഉണര്‍വ് നേടുമെന്ന വിലയിരുത്തലും ആഗോളവ്യാപകമായി സ്വകാര്യ യാ്ര്രതാ വാഹനങ്ങളുടെ മേഖലയിലുണ്ടാകുന്ന കുതിപ്പും ഭാരത് ഫോര്‍ജിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് ഐസിഐസിഐ ഡയറക്റ്റ് അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം ഊര്‍ജ ഉത്പാദന രംഗത്തെ വര്‍ധിച്ചു വരുന്ന പ്രവര്‍ത്തനങ്ങളും കമ്പനിക്ക് ഗുണകരമാകുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ, പ്രതിരോധ, ഇലക്ട്രിക് വാഹനങ്ങള്‍, അലുമിനിയം മേഖലയിലെ വളര്‍ച്ച വാഹന, ഊര്‍ജ മേഖലയിലെ അമിത ആശ്രയത്തില്‍ നിന്ന് കമ്പനിയെ മറികടക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ ഡയറക്റ്റ് ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications