ഈ മലയാളി കമ്പനിയില്‍ 30% ലാഭം നേടാം; ഓഹരി താമസിയാതെ 250 രൂപയിലെത്തും

അമേരിക്കയിലെ ഉയര്‍ന്ന പണപ്പെരുപ്പവും അതിനെ തുടര്‍ന്ന് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങിയതും ആഗോള വിപണികളെ വീണ്ടും പ്രതികൂലമായി സ്വാധീനിച്ചിരിക്കുകയാണ്. അതിന്റെ ഫലമെന്നോണം ഇന്ത്യന്‍ വിപണികളും നിര്‍ണായക നിലവാരങ്ങള്‍ ഭേദിച്ച് മുന്നേറനാവാതെ കിതക്കുകയാണ്. എങ്കിലും മികച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടവുമാണ്. ഇതിനിടെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്, ആരോഗ്യ പരിപാലന രംഗത്തെ മുന്‍നിര കമ്പനിയുടെ ഓഹരികള്‍ 30 ശതമാനം നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വമ്പന്‍ ആശുപത്രികളും രോഗനിര്‍ണയ കേന്ദ്രങ്ങളും ഫാര്‍മസികളും ക്ലിനിക്കുകളും ഉള്ള വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് മലയാളി കൂടിയായ ഡോ. ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്ററിന്റെ ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. 1987-ല്‍ ദുബായിലാണ് കമ്പനിയുടെ തുടക്കം. 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.

ഡോ. ആസാദ് മൂപ്പന്‍

ഡോ. ആസാദ് മൂപ്പന്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും സ്വര്‍ണ മെഡലോടെ എംബിബിഎസ് കരസ്ഥമാക്കിയ, ഡോ. ആസാദ് മൂപ്പന്‍ 1987-ല്‍ നടത്തിയ ഗള്‍ഫ് യാത്രയാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബായില്‍ അല്‍റഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പിന്നീട് ആസ്പത്രികളും പോളിക്ലിനിക്കുകളും ഫാര്‍മസികളും രോഗനിര്‍ണ്ണയ കേന്ദ്രങ്ങളുമൊക്കെയായി നൂറില്‍ അധികം സ്ഥാപനങ്ങള്‍ അടങ്ങുന്ന വന്‍ ആരോഗ്യ പരിപാലന ശൃംഖല തന്നെ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അദ്ദേഹം പടുത്തുയര്‍ത്തു.

സാമ്പത്തികം

സാമ്പത്തികം

സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2,513 കോടി രൂപയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സംയോജിത വരുമാനം. ഇത് മുന്‍ സാമ്പത്തിക പാദത്തേക്കാള്‍ 56.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.45 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഈ സാമ്പത്തിക പാദത്തില്‍ 126.6 കോടി രൂപയാണ് കമ്പനി അറ്റാദായം നേടിയത്. നിലവില്‍ കമ്പനിയുടെ 37.88 ശതമാനം ഓഹരികളും മുഖ്യ സംരംഭകരുടെ പക്കലുണ്ട്. 19.27 ശതമാനം ഓഹരികള്‍ ആഭ്യന്ത, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമാണ്.

ലക്ഷ്യവില 250

ലക്ഷ്യവില 250

നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 192 രൂപ നിലവാരത്തിലാണ് എന്‍എസ്ഇയിലും ബിഎസ്ഇയിലും വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസ കാലയളവില്‍ 30 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് കരസ്ഥമാക്കാനാവും. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 237 രൂപയും കുറഞ്ഞ വില 132.55 രൂപയുമാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വിപണി മൂലധനം 9,633 കോടി രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X