അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന തീരുമാനത്തോട് ആഗോള വിപണികളും പോസിറ്റീവായി ഉള്‍ക്കൊള്ളുകയാണ്. ഇന്ത്യന്‍ വിപണികളും യൂറോപ്യന്‍ വിപണികളും ഒക്കെ നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏറെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വം മാറുന്നതോടെ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാനുളള അവസരമായി കാണാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി റീട്ടെയില്‍ വിഭാഗത്തിലുളള ഒരു ലാര്‍ജ് കാപ് ഓഹരി 30 ശതമാനം നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എബിഎഫ്ആര്‍എല്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ റീട്ടെയില്‍ കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍). 1988-ല്‍ ആരംഭിച്ച മധുര ഗാര്‍മെന്റ്സിനെ 1999-ലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് 2010-ലാണ് മധുര ഗാര്‍മെന്റ്സിന്റെ പേരുമാറ്റി ആദിത്യ ബിര്‍ള ഫാഷന്‍ എന്നാക്കി മാറ്റിയത്. 3000-ല്‍ അധികം ഷോറുമുകള്‍ നേരിട്ടും 25,000-ല്‍ അധികം മറ്റ് കടകളിലൂടെയും എബിഎഫ്ആര്എലലി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ലൂയിസ് ഫിലിപ്പ്, വാന്‍-ഹുസൈന്, അലന് സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പെടെ നാനൂറോളം ബ്രാന്‍ഡുകളിലാണ് കമ്പനിയുടെ തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, പ്രതീക്ഷിച്ചതില്‍ നിന്നും മികച്ച രീതിയിലാണ് ആദിത്യ ബിര്‍ള ഫാഷന്‍സ് ആന്‍ഡ് റീറ്റെയില്‍സ് ( BSE: 535755, NSE : ABFRL ), കോവിഡാനന്തര വിപണിയില്‍ തിരിച്ചു വരുന്നത്. വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ 80 ശതമാനം വരെ വേഗത്തില്‍ ആണ് ബിസിനസ് തിരിച്ചു പിടിക്കുന്നത്. ഉത്സവ സീസണുകള്‍ ആരംഭിച്ചതും ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതുമൊക്കെ കമ്പനിയെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചു. ഇതിലൂടെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍, കമ്പനിയുടെ വളര്‍ച്ച വേഗത്തിലാകുമെന്നാണ് അനുമാനം.
അനുകൂല ഘടകം
അടുത്തിടെ ലോക പ്രശസ്ത പാദരക്ഷാ, വസ്ത്ര നിര്‍മാണ കമ്പനിയായ റീബോക്കിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാര്‍ ആദിത്യ ബിര്‍ള ഫാഷന്‍സ് നേടിയത് ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ഈ കരാറിലൂടെ 180 റീബോക്ക് ഷോറൂമുകളിലൂടെയും കമ്പനിയുടെ സ്വന്തം ഷോറൂമുകളിലൂടെയും പാന്റലൂണ്‍ ഷോറൂമുകളിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാം. കൂടാതെ റീബോക്കിന്റെ ഉടമസ്ഥാവകാശം അഡിഡാസ്, ഉടന്‍ തന്നെ എബിജി ഗ്രൂപ്പിന് കൈമാറുന്നതും ആദിത്യ ബിര്‍ള ഫാഷന്‍സിന് ഗുണകരമാകും. കൂടാതെ അടുത്ത വര്‍ഷം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും.
ലക്ഷ്യവില 360
നിലവില്‍ 276 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയില്‍സ് ലിമിറ്റഡിന്റെ (എബിഎഫ്ആര്‍എല്‍) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 360 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന ഓഹരി വില 310 രൂപയും കുറഞ്ഞ വില 144 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications