22% നേട്ടം; ഈ ട്രാക്റ്റര്‍ നിര്‍മാണ കമ്പനികൾ വാങ്ങിക്കോളൂ; ഐസിഐസിഐ ഡയറക്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയില്‍ നീങ്ങുമ്പോള്‍ അടിസ്ഥാനപരമായി ശക്തമായ കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതാണ് മികച്ച നിക്ഷേപമാര്‍ഗം. ഇ്ത്തരത്തില്‍ രാജ്യത്തെ മുന്‍നിര ട്രാക്ടര്‍ നിര്‍മാണ കമ്പനിയും മറ്റ് വ്യാവസായിക മേഖലയിലുമൊക്കെ സംരഭങ്ങളുള്ള രണ്ട് കമ്പനിയുടെ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമെന്ന നിര്‍ദേശവുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി. അവര്‍ അടുത്തിടെ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം സമീപഭാവിയില്‍ 22 ശതമാനത്തോളം നേട്ടം ഈ സ്‌റ്റോക്കില്‍ നിന്ന് ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

 

എസ്‌കോര്‍ട്ട്‌സ്

എസ്‌കോര്‍ട്ട്‌സ് (BSE: 500495, NSE: ESCORTS)

ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്‌കോര്‍ട്ട്‌സ്. 1944ല്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് 40 രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ട്. മുഖ്യമായും കാര്‍ഷികാനുബന്ധ, വാഹന, നിര്‍മ്മാണ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളും ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്രെയിന്‍ പോലെയുള്ള യന്ത്രങ്ങളും റെയില്‍വേയ്ക്ക് വേണ്ട എയര്‍ ബ്രേക്ക്, ഗിയര്‍ അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. എണ്‍പതുകളില്‍ പ്രശസ്തമായ രാജ്ദൂത് ബ്രാന്‍ഡ് നാമത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളതും എസ്‌കോര്‍ട്ട്‌സാണ്. ലോകത്തിലെ വലിപ്പമേറിയ പിക്ക് ആന്‍ഡ് കാരി (Pick & Carry) വിഭാഗത്തിലുള്ള ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണിത്. നിലവില്‍ രാജ്യത്ത് ട്രാക്ടര്‍ നിര്‍മാതാക്കളില്‍ നാലാം സ്ഥാനവും ട്രാക്ടര്‍ വിപണിയില്‍ 11 ശതമാനത്തോളവും വിഹിതവും ഉണ്ട്.

Also Read: 30% നേട്ടം; ഈ സ്‌റ്റോക്ക് പരിഗണിക്കാമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ്

കുബോട്ട-എസ്‌കോര്‍ട്ട്‌സ് ഇടപാട്

കുബോട്ട-എസ്‌കോര്‍ട്ട്‌സ് ഇടപാട്

ജപ്പാനിലെ ട്രാക്ടര്‍ നിര്‍മ്മാണ ഭീമനായ കുബോട്ട കോര്‍പ്പറേഷനുമായി സംയുക്ത സംരംഭത്തിന്റെ ഇടപാടുകള്‍ അവസാനഘട്ടത്തിലാണ്. വിവിധ ഘട്ടങ്ങളിലായി ഓഹരി പങ്കാളിത്തം നേടുന്ന രീതിയലാണ ഇടപാടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 1,872 കോടി രൂപ മുടി എസ്‌കോര്‍ട്ട്‌സില്‍ 5.9 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കാനാണ് കുബോട്ട തീരുമാനിച്ചിട്ടുള്ളത്. എസ്‌കോര്‍ട്ട്‌സിന്റെ സ്ഥാപകരായ നന്ദ കുടുംബം 14.9 ശതമാനം ഓഹരികളോടെ മുഖ്യ പ്രമോട്ടര്‍ ആയിട്ടുള്ള കമ്പനിയില്‍ പടിപടിയായി 9,400 കോടി രൂപ മുടക്കി മുഖ്യ സംരംഭകരിലൊന്നാവാനാണ് ശ്രമിക്കുന്നത്. ഇടപാടിനു ശേഷം ബോട്ടിക്ക് 16.4 ശതമാനം ഓഹരി പങ്കാളിത്തം ആവും കമ്പനിയില്‍ ഉണ്ടായിരിക്കുക. ഇാേടെ, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്, 16 അംഗങ്ങളുടേതായി വികസിപ്പിക്കുകയും ചെയ്യും. എങ്കിലും നന്ദ കുടുംബത്തിലെ അംഗമായ നിഖില്‍ നന്ദ തുടര്‍ന്നും പുതിയ കമ്പനിയുടെ ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ അറിയിച്ചിരിക്കുന്നത്.

Also Read: 140 രൂപയുടെ ഈ ലാര്‍ജ്കാപ്പ് ഓഹരിയില്‍ 68 രൂപ ലാഭം നേടാമെന്ന് ജിയോജിത്ത്

ഭാവി മുഖ്യം

ഭാവി മുഖ്യം

പരിചയ സമ്പന്നരായ കുബോട്ടയും കമ്പനയില്‍ പങ്കാളിത്ത്ം നേടുന്നതോടെ പുതിയ സംയുക്ത സംരംഭം കാര്‍ഷിക അനുബന്ധ മേഖലയിലെ ഉപകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നു തലങ്ങളില്‍ ആയിട്ടുള്ള ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ കുബോട്ട മുഖ്യ പ്രമോട്ടറായി മാറും. ആദ്യഘട്ടത്തില്‍ 1,870 കോടി രൂപയുടെ ഓഹരികളും പിന്നീട് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള 2,000 കോടി രൂപയുടെ ഓഹരികള്‍ നല്‍കിയും തുടര്‍ന്ന് 7,500 കോടി രൂപയുടെ ഓഹരികള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇടപാടിനു ശേഷം എസ്‌കോര്‍ട്ട്‌സ്-കുബോട്ട എന്നായിരിക്കും സംരംഭം അറിയപ്പെടുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇടപാട് പൂര്‍ത്തീകരിക്കും എന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Also Read: ഓഹരിയൊന്നിന് 72 രൂപ ലാഭം, ഈ സ്മാള്‍ കാപ് സ്റ്റോക്ക് വാങ്ങാമെന്ന് റിപ്പോര്‍ട്ട്

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപനം. നിലവിലുള്ള കരുതല്‍ ശേഖരവും കമ്പനിയുടെ വിഭവശേഷിയും പരമാവധി ഉപയോഗപ്പെടുത്താനുമുള്ള കമ്പനിയുടെ പ്രഖ്യാപനം. ട്രാക്ടര്‍ വരുമാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം 13 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നത്. കൂടാതെ നിര്‍മാണമേഖല, റെയില്‍വേ രംഗത്തുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും വര്‍ധിക്കുമെന്ന അനുമാനം. കൂടാതെ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്കെത്തിയതുമൊക്കെ അനുകൂല ഘടകങ്ങളാണ്.

ലക്ഷ്യവില 2,200

ലക്ഷ്യവില 2,200

2016 നവംബറില്‍ 300 രൂപയില്‍ ഉണ്ടായിരുന്ന ഈ ഓഹരിയുടെ വില നിലവില്‍ 6 മടങ്ങാണ് വര്‍ദ്ധിച്ച് 1800 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. പുതിയ ഇടപാടുകളുടെയും പ്രവര്‍ത്തന ഫലങ്ങളുടേയുമൊക്കെ പശ്ചാത്തലത്തില്‍ കമ്പനി ഇനിയും നിക്ഷേപ യോഗ്യാമാണെന്നാണ് ഐസിഐസിഐ ഡയറഡയറക്ട്, നിക്ഷേപകര്‍ക്കായി പുറത്തിറക്കിയ റിപ്പേര്‍ട്ടില്‍ പറയുന്നത്. അടുത്ത 12 മാസക്കലയളവിലേക്കായി ഓഹരിക്ക് 2,200 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇത് നേരത്തെ നല്‍കിയിരുന്ന 1,900 ലക്ഷ്യത്തില്‍ നിന്ന് ഉയര്‍ത്തിയതാണ്.

പകരം പരിഗണിക്കാവുന്ന സ്റ്റോക്ക്

പകരം പരിഗണിക്കാവുന്ന സ്റ്റോക്ക്

എസ്‌കോര്‍ട്ട്‌സില്‍ നിക്ഷേപത്തിന് താത്പര്യമില്ലാത്തവര്‍ക്കായി പകരം പരിഗണിക്കാവുന്ന മറ്റൊരു സ്റ്റോക്കിനെ കൂടി ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ട്രാക്ടര്‍, വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്രയെ (എം & എം) കുറിച്ചാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിലവിലെ വിലനിലവാരത്തില്‍ നിന്നും ഓഹരികള്‍ വാങ്ങാമെന്നും 22 ശതമാനത്തോളം നേട്ടം കണക്കാക്കി 1,125 രൂപയുടെ ലക്ഷ്യവുമാണ് മഹീന്ദ്രയുടെ ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ 923 രൂപ നിരക്കിലാണ് ഇതിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കമ്പനിയുടെ മികച്ച പ്രവര്‍ത്തന ഫലവും മൂലധനം കൃത്യമായി ഉപയോഗിക്കാനുള്ള തീരുമാനങ്ങളും ഇലക്ട്രിക് വ്യവസായ മേഖലയില്‍ ശ്രദ്ധയൂന്നാനുള്ള നീക്കങ്ങളുമൊക്കെ മഹീന്ദ്രയുടെ (BSE: 500520, NSE: M&M) ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് അനുകൂല ഘടകങ്ങളാണെന്നും ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

ICICI Direct Suggests To Buy Escorts And Mahindra For 22 Percent Returns In 1 Year

ICICI Direct Suggests To Buy These Agri, Auto Related Stocks For 22 Percent Returns In 1 Year
Story first published: Sunday, November 21, 2021, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X